സ്പാര്‍ക്കില്‍ സാലറി ബില്ലുകളുടെ
ഇ-സബ്മിഷന്‍ സമ്പ്രദായം നിലവില്‍ വരുന്നു. അതിന്‍റെ ഭാഗമായി നവംബര്‍ മാസത്തിലെ ബില്ലുകള്‍
മുതല്‍ എല്ലാ ഡ്രോയിംഗ് ആന്‍റ് ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാരും (DDO) സെല്‍ഫ്
ഡ്രോയിംഗ് ഓഫീസര്‍മാരും (SDO) 2013 ഒക്ടോബര്‍ മാസത്തെ സാലറി ബില്ല് മുതല്‍
സാധാരണ സ്പാര്‍ക്കില്‍ നിന്ന് ജനറേറ്റ് ചെയ്യുന്ന പേപ്പര്‍ ബില്ലുകള്‍
ട്രഷറികളില്‍ സബ്മിറ്റു ചെയ്യുന്നതിന് പുറമെ സ്പാര്‍ക്കില്‍ ബില്ലുകളുടെ
ഇ-സബ്മിഷന്‍ കൂടി നടത്തേണ്ടതാണ്. ഇ-സബ്മിഷന്‍ നടത്താത്ത ബില്ലുകള്‍ പാസാക്കരുത് എന്ന് ട്രഷറികള്‍ക്ക്
നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നമ്മള്‍ ട്രഷറികളില്‍ സബ്മിറ്റ് ചെയ്ത ബില്ലുകള്‍
പാസ്സായിട്ടുണ്ടോ അതോ നിരസിച്ചിട്ടുണ്ടോ എന്നറിയുന്നതിന് നമ്മള്‍
ട്രഷറികളില്‍ പോകേണ്ടതില്ല. സ്പാര്‍ക്കില്‍ ലോഗിന്‍ ചെയ്താല്‍ ഈ വിവരങ്ങള്‍
നമുക്ക് ലഭ്യമാകും. നിരസിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാരണം കൂടി ഇതില്‍
നിന്നും നമുക്ക് ലഭ്യമാകും.
CLICK HERE->E-submission help file for DDOs
CLICK HERE->E-submission help file for DDOs
No comments:
Post a Comment
അഭിപ്രായം പങ്കവെയ്ക്കൂ