*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
SSLC 2015 - Notification
സ്‌കീം ഓഫ് വര്‍ക്ക് 2014-2015:HS Section -Information Technology - UP Section - LP Section - Primary Term Evaluation
Staff Fixation 2014-15 - Disbursement of Teacher's salary from 15.7.2014
സ്റ്റാഫ്‌ ഫിക്സേഷന്‍ സംബന്ധിച്ച ഉത്തരവ്

ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

26 Dec 2014

സ്നേഹപൂര്‍വ്വം പദ്ധതി

അച്ഛനോ അമ്മയോ നഷ്ടമായ കുട്ടികളുടെ പഠനം നിര്‍ബാധം തുടരുന്നതിനായി സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് "സ്നേഹപൂര്‍വ്വം".

നിബന്ധനകളറിയാനും അപേക്ഷ ലഭിക്കാനുമായി ഇവിടെ ക്ലിക്ക് ചെയ്യുക.
മറ്റ് സ്കോളര്‍ ഷിപ്പുകള്‍ പോലെ തന്നെ അപേക്ഷ വാങ്ങി വെച്ച് ഓണ്‍ ലൈനായി ‍ഡേറ്റ എന്റര്‍ ചെയ്താല്‍ മതിയാകും 
നിങ്ങളുടെ സ്കൂള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
Guide for institution

24 Dec 2014

ടീച്ചേഴ്സ് പാക്കേജ്

ടീച്ചേഴ്സ് പാക്കേജ് ഓര്‍ഡറായിരിക്കുന്നു. 
ചെയ്ത് വായിക്കൂ......

6 Nov 2014

ഫോണ്‍-ഇന്‍ പ്രോഗ്രാം

കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, മന:ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ രക്ഷകര്‍ത്താക്കളുടെ സംശയങ്ങള്‍ പരിഹരിക്കുന്ന തത്സമയ ഫോണ്‍-ഇന്‍-പ്രോഗ്രാം ലൈറ്റ് ഹൗസ് എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 2.30-ന് വിക്ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്നു. ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ദ്ധരാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. 1800-42-59-877 എന്ന ടോള്‍ഫ്രീ നമ്പറില്‍ വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2.30 മുതല്‍ 3.30 വരെ വിളിക്കാം. പുന:സംപ്രേഷണം എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചയ്ക്ക് 2.30-ന്.

29 Oct 2014

KSTF ഉം ശമ്പളക്കമ്മീഷനും

അദ്ധ്യാപക അവാര്‍ഡ് സ്വീകരിക്കുന്ന പെണ്ണമ്മ ടീച്ചര്‍

29 Aug 2014

സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍


16 Aug 2014

സൗജന്യ ഇംഗ്ലീഷ് പരിശീലനം

ബാംഗ്ലൂരിലെ റീജിയണല്‍ ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ട് 30 ദിവസത്തെ സൗജന്യ ഇംഗ്ലീഷ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സെപ്തംബര്‍ ഒന്നു മുതല്‍ 30 വരെയാണ് പരിശീലനം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന 50 വയസ് കഴിയാത്ത അദ്ധ്യാപകര്‍ ആഗസ്റ്റ് 23 ന് മുമ്പായി അതത് ഹെഡ്മാസ്റ്റര്‍മാരുടെ സമ്മത പത്രത്തോടുകൂടി ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.

7 Aug 2014

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് - 2014

പരീക്ഷാഭവന്‍ 2014 സെപ്തംബറില്‍ നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) ആഗസ്റ്റ് എട്ട് മുതല്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഇതു സംബന്ധിച്ച വിജ്ഞാപനംwww.keralapareekshabhavan.in, www.scert.kerala.gov.in വെബ്‌സൈറ്റുകളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈനായി അപേക്ഷ നല്‍കുന്നതിന്www.bpckerala.inഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. www.keralapareekshabhavan.in എന്ന വെബ്‌സൈറ്റിലെ കെ-ടെറ്റ്-2014 എന്ന ലിങ്ക് ക്ലിക് ചെയ്തും അപേക്ഷ സമര്‍പ്പിക്കാം. കെ.ടെറ്റ്-2014 ചെലാന്‍ഫോം ലഭിക്കുന്നതിന് കെ.ടെറ്റ്-2014 ചെലാന്‍ ഫോം എന്ന ലിങ്ക് ക്ലിക് ചെയ്ത് ഫോം പൂരിപ്പിച്ചശേഷം അതുമായി ബന്ധപ്പെട്ട ബാങ്കില്‍ ഫീസ് അടയ്ക്കണം. അതിനുശേഷം കെ.ടെറ്റ് ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ലിങ്ക് ക്ലിക് ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം. എല്ലാ ദിവസവും വൈകുന്നേരം ആറ് മണി മുതല്‍ അടുത്ത ദിവസം ഉച്ചയ്ക്ക് രണ്ട് മണിവരെ അപേക്ഷ ഓണ്‍ലെനായി അയയ്ക്കാം

6 Aug 2014

10-)o ശമ്പള പരിഷ്കരണ കമ്മീഷന്‍

ചോദ്യാവലിക്കായി ക്ലിക്ക് ചെയ്യുക- ഇംഗ്ലീഷ് ..മലയാളം
പത്താം ശമ്പള പരിഷ്‌ക്കരണ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ വകുപ്പു മേധാവികളില്‍ നിന്നും, സംഘടനകളില്‍ നിന്നും താല്പര്യമുള്ള മറ്റു വ്യക്തികളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമ്മീഷന്‍ സ്വരൂപിക്കുന്നു. ഇതിലേക്കായി കമ്മീഷന്‍ ഒരു ചോദ്യാവലി തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചോദ്യാവലിയെ അടിസ്ഥാനമാക്കിയുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ആഗസ്റ്റ് 31 നകം കമ്മീഷന്റെ ഓഫീസില്‍ സമര്‍പ്പിക്കണം. 
 കമ്മീഷന്റെ താല്കാലിക വിലാസം : മെമ്പര്‍ സെക്രട്ടറി, പത്താം ശമ്പള പരിഷ്‌കരണ കമ്മീഷന്‍, റൂം നമ്പര്‍ 159, നാലാം നില, നോര്‍ത്ത് ബ്ലോക്ക്, ഗവ.സെക്രട്ടേറിയറ്റ്, തിരുവനന്തപുരം. 
 സ്ഥിരവിലാസം (ആഗസ്റ്റ് 18 മുതല്‍) : പത്താം ശമ്പള പരിഷ്‌കരണ കമ്മീഷന്‍, സ്വരാജ് ഭവന്‍(അഞ്ചാം നില), നന്തന്‍കോട്, കവടിയാര്‍.പി.ഒ, തിരുവനന്തപുരം-3. 
 ശമ്പള പരിഷ്‌കരണ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ ചുവടെ. 
 സര്‍ക്കാര്‍ സര്‍വ്വീസിലെ പാര്‍ട്ട് ടൈം കണ്ടിജന്റ്, കാഷ്വല്‍ സ്വീപ്പര്‍ ഉള്‍പ്പെടെയുള്ള തസ്തികകളിലെയും കേന്ദ്ര ശമ്പള സ്‌കെയില്‍ അനുവദിച്ചിട്ടുള്ള മെഡിക്കല്‍ കോളേജുകളിലെ അദ്ധ്യാപകര്‍, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ യു.ജി.സി./എ.ഐ.സി.റ്റി.ഇ ശമ്പള സ്‌കെയിലിലുള്ള തസ്തികകള്‍ എന്നിവ ഒഴികെ ഗവണ്‍മെന്റ് എയ്ഡഡ് മേഖലകളിലെ സ്‌കൂളുകള്‍, കോളേജുകള്‍, ഡയറക്റ്റ് പേയ്‌മെന്റ് സ്‌കീം നടപ്പിലാക്കിയിട്ടുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പാര്‍ട്ട് ടൈം കാഷ്വല്‍ സ്വീപ്പേഴ്‌സ് ഉള്‍പ്പെടെയുള്ള തസ്തികകളിലെയും എ.ഐ.സി.റ്റി.ഇ/യു.ജി.സി./കേന്ദ്ര സ്‌കീമിന്റെ പരിധിയില്‍ വരാത്ത യൂണിവേഴ്‌സിറ്റികളിലെയും സ്ഥാപനങ്ങളിലെയും തസ്തികകളിലെയും ശമ്പളത്തിലും അലവന്‍സിലും പരിഷ്‌ക്കരണം നിര്‍ദ്ദേശിക്കുക. ഈ വിഭാഗം ജീവനക്കാര്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള ശമ്പളം അലവന്‍സുകള്‍, മറ്റ് നിയത പ്രതിഫലം എന്നിവയുടെ ഘടന, പ്രൊമോഷന്‍ സാധ്യതകള്‍, സേവന വ്യവസ്ഥകള്‍ എന്നിവ പരിശോധിച്ച് പരിഷ്‌കരണം ആവശ്യമുണ്ടെങ്കില്‍ നിര്‍ദ്ദേശം നല്‍കുക. ദീര്‍ഘകാലം പ്രവേശന തസ്തികകയില്‍ തന്നെ തുടരുന്ന ഗസറ്റഡ്/നോണ്‍ ഗസറ്റഡ് വിഭാഗം ജീവനക്കാര്‍ക്ക് പ്രൊഫഷണല്‍ വിഭാഗത്തില്‍ തുടങ്ങിവച്ച കരിയര്‍ അഡ്വാന്‍സ് സ്‌കീമിന്റെ തുടര്‍ച്ചയായി നോണ്‍ കേഡര്‍ പ്രൊമോഷന്‍ നല്‍കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുക, സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്ക് അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ പരിശോധിച്ച് മാറ്റംവരുത്തേണ്ടതുണ്ടെങ്കില്‍ നിര്‍ദ്ദേശം നല്‍കുക. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ളതും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമായിട്ടില്ലാത്തതതുമായ ആനുകൂല്യങ്ങള്‍ നടപ്പിലാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുക, കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തില്‍ ചില പ്രത്യേക വിഭാഗം ജീവനക്കാര്‍ക്ക് അനര്‍ഹവും ന്യായീകരണമില്ലാത്തതുമായ തരത്തില്‍ ശമ്പള സ്‌കെയില്‍ ഉയര്‍ത്തി നല്‍കിയതുമൂലം ഉണ്ടായ അപാകതകള്‍ പരിശോധിച്ച് അവ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുക. സര്‍ക്കാര്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ള കഴിഞ്ഞ ശമ്പള പരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിശോധിച്ച് അവ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുക. കേന്ദ്രസര്‍ക്കാരിലും മറ്റു സംസ്ഥാന സര്‍ക്കാരുകളിലും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കിയിട്ടുള്ള തരത്തില്‍ ഒരു പുതിയ ആരോഗ്യ പദ്ധതി നടപ്പിലാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച് ശുപാര്‍ശ നല്‍കുക. ജീവനക്കാരില്‍ നിന്നും പെന്‍ഷന്‍കാരില്‍ നിന്നും ഒരു ചെറിയ തുക പ്രീമിയമായി സ്വീകരിച്ച് അവര്‍ക്ക് ഒരു ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിലെ പ്രായോഗികത സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുക. 2012 ലെ സേവനാവകാശ നിയമത്തിന്റെ പശ്ചാത്തലത്തില്‍ നിലവിലെ സിവില്‍ സര്‍വ്വീസ് ഘടന ആകമാനം പരിശോധിച്ച് സിവില്‍ സര്‍വ്വീസിന്റെ കാര്യക്ഷമത, സാമൂഹിക ഉത്തരവാദിത്വം എന്നിവ വര്‍ദ്ധിപ്പിച്ച് അതിനെ കൂടുതല്‍ ജനസൗഹൃദപരമാക്കുന്നതിന്റെ നിര്‍ദ്ദേശങ്ങള്‍ നല്‍കുക. സര്‍ക്കാര്‍ സര്‍വ്വീസിലെ വ്യത്യസ്ഥ വിഭാഗങ്ങളില്‍ നിലനില്‍ക്കുന്ന പാര്‍ശ്വസ്ഥ പ്രവേശന വ്യവസ്ഥ (Lateral Entry System) പരിശോധിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ മികവുറ്റതാക്കുന്നതിനുള്ള ശുപാര്‍ശകള്‍ നല്‍കുക. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി സേവനങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ പൊതുസേവന വ്യയം കുറയ്ക്കുന്നതിന് അനുയോജ്യമായ ശുപാര്‍ശകള്‍ നല്‍കുക. ശമ്പള നിര്‍ണയത്തിനായുള്ള ചട്ടങ്ങളും നടപടികളും പരിശോധിച്ച് അത് ലഘൂകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുക, കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കുമ്പോഴുണ്ടാകുന്ന അധിക സാമ്പത്തിക ബാദ്ധ്യത, അത് നിര്‍ണയിക്കുന്നതിനായി കൈക്കൊണ്ട മാര്‍ഗ്ഗങ്ങള്‍ സഹിതം വ്യക്തമാക്കുക.
വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്ന വിലാസത്തില്‍ പങ്കുവെയ്ക്കാം

kstfront@gmail.com

14 Jun 2014

ടൈം ടേബിള്‍

അദ്ധ്യാപകരുടെ ചിന്തയ്ക്കും കൂട്ടായ ചര്‍ച്ചയ്ക്കുമായി സര്‍ക്കാരിന്റെ പരിഗണനയിലുള്ള പുതിയ ടൈം ടേബിള്‍ താഴെ നല്കുന്നു.
down load ചെയ്യാന്‍ link ല്‍ ക്ലിക്ക് ചെയ്യുക
ടൈം ടേബിള്‍ 1
ടൈം ടേബിള്‍ 226 May 2014

ഏകജാലക പ്ലസ്‌വണ്‍ പ്രവേശന നടപടികളാരംഭിക്കുകയാണല്ലോ?
താഴത്തേ ലിങ്കുകള്‍ ശ്രദ്ധിക്കുക.

PROSPECTUS

How to Apply Online?

Instruction for viewing Last Rank


Sample Filled up form


28 Apr 2014

എസ്.എസ്.എ ബി.ആര്‍.സി ട്രെയിനര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം

സര്‍വ ശിക്ഷാ അഭിയാന്റെ കീഴില്‍ വിവിധ ബി.ആര്‍.സി.കളില്‍ നിലവിലുള്ള ബി.ആര്‍.സി. ട്രെയിനര്‍മാരുടെ ഒഴിവിലേക്ക് ഡപ്യൂട്ടേഷന്‍/വര്‍ക്കിങ് അറേഞ്ച്‌മെന്റ് വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്‌കൂള്‍ അധ്യാപകര്‍, പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ എന്നിവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ബി.ആര്‍.സി. ട്രെയിനറായി നിയമിക്കപ്പെടുന്നതിന് മൂന്ന് വര്‍ഷത്തെ അധ്യാപന സര്‍വീസ് അധ്യാപകര്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഹൈസ്‌കൂള്‍ അസിസ്റ്റന്റുമാര്‍ക്ക് പോസ്റ്റ് ഗ്രാജ്വേഷനും പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് ബിരുദവും നിര്‍ബന്ധം. അതത് ജില്ലകളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നുമുള്ള അപേക്ഷകള്‍ പരിഗണിക്കും. എന്നാല്‍ അതത് ജില്ലകളില്‍ നിന്നുള്ളവര്‍ക്കായിരിക്കും നിയമനത്തില്‍ മുന്‍ഗണന. ഔദ്യോഗിക മേല്‍വിലാസം, ജനനത്തീയതി, ജോലിയില്‍ പ്രവേശിച്ച തീയതി, സേവനകാലയളവ്, വിദ്യാഭ്യാസ യോഗ്യത, മാതൃവിദ്യാലയം, ജോലി ചെയ്യുന്ന ജില്ല എന്നിവ വ്യക്തമാക്കുന്ന നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സ്ഥാപനമേലധികാരി സര്‍വീസ് ബുക്ക് പരിശോധിച്ച് സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട വിദ്യാഭ്യാസ ഡയറക്ടറുടെ മേലൊപ്പും രേഖപ്പെടുത്തണം. പൂര്‍ണരൂപത്തിലുള്ള അപേക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, സര്‍വശിക്ഷാ അഭിയാന്‍ (എസ്.എസ്.എ), എസ്.എസ്.എ ഭവന്‍, നന്ദാവനം, വികാസ ഭവന്‍ പി.ഒ, തിരുവനന്തപുരം-685 033 വിലാസത്തില്‍ മെയ് പത്തിന് മുമ്പ് ലഭിക്കണം. നിശ്ചിത അപേക്ഷാ ഫോമിന്റെ മാതൃക എസ്.എസ്.എ.യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.keralassa.org) ലഭിക്കും.

27 Apr 2014

എസ്.എസ്.എല്‍.സി : 'സേ' പരീക്ഷ

എസ്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയിറിങ് ഇംപയേര്‍ഡ്), ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (സ്‌പെഷ്യല്‍ സ്‌കൂള്‍), എ.എച്ച്.എസ്.എല്‍.സി പരീക്ഷ റഗുലര്‍ വിഭാഗത്തില്‍ എഴുതി ഏതെങ്കിലും രണ്ട് വിഷയങ്ങള്‍ക്ക് കുറഞ്ഞത് ഡി+ ഗ്രേഡെങ്കിലും ലഭിക്കാത്തതു കാരണം ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടാനാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേഡ് മെച്ചപ്പെടുത്തുന്നതിനായി നിബന്ധനകള്‍ക്ക് വിധേയമായി 'സേ' പരീക്ഷ നടത്തുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു. ബന്ധപ്പെട്ട അധ്യയനവര്‍ഷത്തില്‍ മാര്‍ച്ചില്‍ റഗുലര്‍ പരീക്ഷ എഴുതി ഏതെങ്കിലും രണ്ടു വിഷയങ്ങള്‍ക്ക് കുറഞ്ഞത് ഡി+ ഗ്രേഡെങ്കിലും ലഭിക്കാത്തതുകാരണം ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നഷ്ടപ്പെട്ടവര്‍ക്ക് മാത്രമാണ് 'സേ' പരീക്ഷ എഴുതുന്നതിന് അര്‍ഹത. രണ്ടു പേപ്പറുകള്‍ക്ക് ഐ.റ്റി. തീയറി പരീക്ഷ ഉള്‍പ്പെടെ ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ എഴുതാന്‍ സാധിക്കാതെ വന്ന റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കും 'സേ' പരീക്ഷ എഴുതാം. വിദ്യാര്‍ത്ഥി പരീക്ഷ എഴുതിയ സെന്ററില്‍ അപേക്ഷ നല്‍കാം. എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലത്തിന്റെ കമ്പ്യൂട്ടര്‍ പ്രിന്റൗട്ട് ഉപയോഗിച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഗള്‍ഫ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലെ ഏതെങ്കിലും സേ പരിക്ഷാ കേന്ദ്രങ്ങളില്‍ അപേക്ഷിക്കാം. 'സേ' പരീക്ഷയ്ക്ക് പുനര്‍ മൂല്യനിര്‍ണ്ണയം അനുവദിക്കില്ല. മാര്‍ച്ചിലെ പൊതുപരീക്ഷയില്‍ പരീക്ഷാര്‍ത്ഥിത്വം റദ്ദുചെയ്തവര്‍ക്ക് പരീക്ഷയ്ക്ക് അര്‍ഹതയില്ല. ബന്ധപ്പെട്ട അധ്യയന വര്‍ഷത്തിലെ മാര്‍ച്ചിലെ പൊതുപരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തവരില്‍ അപകടം, ഗുരുതരമായ രോഗം, പിതാവ്/മാതാവ്/സഹോദരങ്ങള്‍ എന്നിവരുടെ മരണം എന്നീ കാരണങ്ങളാല്‍ പരീക്ഷയെഴുതാനോ പൂര്‍ത്തിയാക്കാനോ കഴിയാത്തവരുണ്ടെങ്കില്‍ രണ്ടില്‍ കൂടുതല്‍ പേപ്പര്‍ എഴുതുന്നതിന് അനുവാദമുണ്ടായിരിക്കും. ഇതിനായി വില്ലേജ് ഓഫീസര്‍/അംഗീകൃത ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. 'സേ' പരീക്ഷയ്ക്ക് ഒരു വിഷയത്തിന് നൂറ് രൂപാ നിരക്കില്‍ ഫീസ് ഈടാക്കും.

24 Apr 2014

SCHOOL CODE UNIFICATION

  പ്രൈമറി വിഭാഗം മുതല്‍ ഹയര്‍ സെക്കന്ററി വിഭാഗം വരെ (Govt., Aided and Recognised Unaided) പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകളും http://www.itschool.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് school code unification എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും നല്കിയിട്ടുള്ള തിരിച്ചറിയല്‍ നമ്പരുകള്‍ പുനഃ ക്രമീകരികേണ്ടതും ആയത് കേന്ദ്ര സര്‍ക്കാരിന്റെ U-DISE (Unified District Information System for Education) കോ‍ഡുമായി എത്രയും പെട്ടെന്ന് ബന്ധിപ്പിക്കേണ്ടതാണ്. കൂടൂതല്‍ വിവരങ്ങള്‍ ചുവടെ.
  • എല്‍.പി, യു.പി, എച്ച്.എസ് വിഭാഗങ്ങള്‍ സമ്പൂര്‍ണ്ണയുടെ user name-ഉം password -ഉം ആണ് ലോഗിന്‍ ചെയ്യാന്‍ ഉപയോഗിക്കേണ്ടത്.
  • ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ നിലവിലുള്ള സ്കൂള്‍ കോഡിനു മുന്നില്‍ ’8′ ചേര്‍ത്താണ് ലോഗിന്‍ ചെയ്യേണ്ടത്.
  • വൊക്കേക്ഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ നിലവിലുള്ള സ്കൂള്‍ കോഡിനു മുന്നില്‍ ’90′ ചേര്‍ത്താണ് ലോഗിന്‍ ചെയ്യേണ്ടത്.
  • ഹയര്‍ സെക്കന്ററി, വൊക്കേക്ഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ ആദ്യപ്രാവശ്യം ലോഗിന്‍ ചെയ്യുമ്പോള്‍ തന്നെ പാസ് വേഡ് മാറ്റേണ്ടതാണ്.
  • സ്കൂളിന്റെ ബാങ്ക് അക്കൗണ്ട് നമ്പര്‍ ശരിയായിട്ടാണ് എന്‍ട്രി ചെയ്യുന്നത് എന്നത് അതാത് HM  മാര്‍ ഉറപ്പുവരുത്തുക.