സൂപ്പര്‍കമ്പ്യൂട്ടര്‍
ലോകത്തില്‍ ഏറ്റവും വേഗതയേറിയ കമ്പ്യൂട്ടര്‍ 2013 ജൂണില്‍ ചൈന
വികസിപ്പിച്ചു Tianhe-2(Milkyway-2) എന്ന് നാമകരണം ചെയ്തിരിക്കുന്ന ഇതില്‍
ഏകദേശം 3 മില്ല്യന്‍ പ്രോസ്സര്‍ കോറുകളുണ്ട്. നാം ഉപയോഗിക്കുന്ന Desktop
Computer കളില്‍ 2 പ്രോസസര്‍ കോറുകളുണ്ട്. Intel ന്റെ പ്രോസ്സറുകള്‍
ഉപയോഗിച്ചിരിക്കുന്ന ഇതില്‍ 12 PB(ഏകദേശം 10 ലക്ഷം കമ്പ്യുട്ടറുകളില്‍
ശേഖരിക്കാവുന്നത്)വിവരങ്ങള്‍ ശേഖരിച്ചുവെയ്ക്കാം.
0 1 Bit (ഏറ്റവും ചെറുത്)
4 bits 1 Nibble
8 bits 1 Byte
1024 bytes 1 KiloBytes(KB)
1024 KB 1 MegaBytes(MB)
1024 MB 1 GigaBytes(GB)
1024 GB 1 TeraBytes(TB)
1024 TB 1 PetaBytes(PB)
വീടുകള്‍ക്ക് ഇനി ഹൈടെക് കാവല്‍
കായംകുളം കൊച്ചുണ്ണിമാരെയും മീശമാധവന്‍മാരെയും
റോബിന്‍ഹുഡ് മാരെയും പേടിച്ച് ഓരോരുത്തരും വീടുകള്‍ക്ക് നൂറോളം സുരക്ഷിത
മുറകള്‍ പയറ്റിയെങ്കിലും 'ബണ്ടി ചോര്‍' എന്ന ന്യൂ ജനറേഷന്‍ കള്ളന്‍ കാവല്‍
മുറകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി വേലിചാടിയത് പെട്ടെന്നായിരുന്നു.കാലം
മാറുന്നതിനനുസരിച്ച് കാവലിനും മാറ്റമുണ്ടാകണമെന്ന് തെളിയുകയാണ്. കളവുകളുടെ
ഹൈടെക് രാജാക്കന്മാരുടെ വരവോടെ വീടുകളുടെ സുരക്ഷയും ഡിജിറ്റലാക്കണമെന്ന
ഘട്ടത്തിലെത്തിയിരിക്കുകയാണ് ഇപ്പോള്‍.
വീടിന് ചുറ്റും 24 മണിക്കൂര്‍ സുരക്ഷയൊരുക്കാനുള്ള 'പവര്‍ ഫെന്‍സ്' ആണ്
ഹൈടെക് സുരക്ഷയിലെ ന്യൂ ജനറേഷന്‍. പൂര്‍ണ സുരക്ഷയുടെ കണ്ണിയായി ഗേറ്റിനും
മതിലുകള്‍ക്കും മീതെ ഉയരുന്ന ഡിജിറ്റല്‍ വേലിയാണിത്.
ഇതിന് പുറമെ ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ സുരക്ഷയൊരുക്കാനുള്ള സിം ലോക്ക്
മോഡ്യൂള്‍, ബര്‍ഗ്ലര്‍ അലാറം, ഫയര്‍ അലാറം, വീഡിയോ ഡോര്‍ ഫോണ്‍,
സര്‍വെയ്‌ലന്‍സ് ക്യാമറ, ഓട്ടോമാറ്റിക് ഡോര്‍, ബയോമെട്രിക് സിസ്റ്റംസ്,
ഡിജിറ്റല്‍ സിഗേ്‌നച്ചര്‍, ഗ്രൗണ്ട് ഗാര്‍ഡ് തുടങ്ങി നിരവധി ഹൈടെക് സുരക്ഷാ
ഉപകരണങ്ങള്‍ വീടുകളുടെ കണ്ണും കാതുമാകാന്‍ വിപണി നിറയുകയാണ്.
എത്രവലിയ പൂട്ടും പുഷ്പം പോലെ തുറക്കുന്ന കള്ളന്മാരെ പറ്റിയുള്ള
ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും കേള്‍ക്കുന്നത്. ഒറ്റയ്ക്ക്
പതുങ്ങിയെത്തി കൃത്യം നടത്തുന്നവരെക്കാള്‍ കൂട്ടമായി വരുന്നവരാണ്
ഇപ്പോളേറെയും. കൈരേഖ പോലും അവശേഷിപ്പിക്കാതെ പോകുന്ന കള്ളന്മാരെ
കുടുക്കാന്‍, കള്ളന്മാര്‍ക്ക് പിടികൊടുക്കാത്ത ആധുനിക സുരക്ഷാ
സംവിധാനങ്ങള്‍ ഗുണം ചെയ്യുന്നുണ്ടെന്ന് പന്ത്രണ്ട് വര്‍ഷമായി ഈ രംഗത്തുള്ള,
തമ്മനത്തെ ടെക്‌നികോം സൊല്യൂഷന്‍സ് ഉടമ ബിജോയ് പറയുന്നു.
ബണ്ടിച്ചോറിലൂടെ കൂടുതല്‍ ജാഗ്രതയിലേക്ക് നഗരം ഉണര്‍ന്നിട്ടുണ്ട്. ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് ബണ്ടിയെ കുടുക്കിയത്. സംസ്ഥാനത്തൊട്ടാകെ ഇപ്പോള്‍ ഹൈടെക് സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗം, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓഫീസുകളിലും വീടുകളിലും വ്യാപകമായി തീര്‍ന്നെന്ന് ഇദ്ദേഹം പറയുന്നു.
സ്വത്തിനും ജീവനുതന്നെയും ഭീഷണിയായെത്തുന്ന കാപാലികന്മാരെ പേടിച്ച് ഉറക്കം മുറിയാതിരിക്കാന്‍ മുറ്റത്തെത്തുന്ന അപരിചിതന്റെ ഓരോ നീക്കവും ലോകത്തിന്റെ ഏത് കോണിലിരുന്നും നിരീക്ഷിക്കാനാവുന്ന ഉപകരണങ്ങള്‍ ഇപ്പോഴുണ്ട്. കൈരേഖ പോലും അവശേഷിപ്പിക്കാതെ പോകുന്ന കള്ളനെ കുടുക്കാന്‍, മുക്കും മൂലയും കാണാന്‍ സഹായിക്കുന്ന ന്യൂജന്‍ സുരക്ഷാ ഉപകരണങ്ങളിലൂടെ കഴിയുമെന്ന് ഇദ്ദേഹം പറയുന്നു.
തീ, പുക, വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട്, പാചകവാതക ചോര്‍ച്ച എന്നിവയുണ്ടായാലും അറിയിക്കുന്നവയാണിവ. നഗരത്തിലെ നിരവധി വീടുകളിലും ഫ്ലാറ്റുകളിലും വില്ലകളിലും ഓഫീസുകളിലും മാളുകളിലും മറ്റും ഇതിനകം ഹൈടെക് സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞുവെന്ന് ഇദ്ദേഹം പറയുന്നു.

പവര്‍ ഫെന്‍സ്
തൊട്ടാല്‍ ചെറിയ ഷോക്കേല്‍ക്കുന്നതും അലാറം മുഴക്കുന്നതുമായ ഡിജിറ്റല്‍
വേലികളാണ് 'പവര്‍ ഫെന്‍സ്'. വീട്ടുമുറ്റത്തേക്ക് ഒരു പാമ്പ് പോലും
കടക്കാന്‍ അനുവദിക്കാത്തതാണ് പവര്‍ ഫെന്‍സിന്റെ പവര്‍. കാവല്‍ക്കാര്‍ക്ക്
വീടിന്റെ എല്ലായിടത്തും ഒരേ സമയം ശ്രദ്ധിക്കാനാവാത്ത പോരായ്മകള്‍ ഇത്തരം
ഡിജിറ്റല്‍ വേലികളിലൂടെ തീര്‍ക്കാനാകും.
ബാറ്ററി വോള്‍ട്ടില്‍ വൈദ്യുതി കടത്തിവിട്ടും ഇന്‍ഫ്രാ റെഡ് ബീമുകള്‍ ഒരുക്കിയും ഡിജിറ്റല്‍ വേലി സ്ഥാപിച്ചുവരുന്നു. വീടിന്റെ എല്ലാ ദിക്കിലും 24 മണിക്കൂര്‍ സുരക്ഷിതത്വം ഇത് ഉറപ്പുതരുന്നുണ്ട്.
ഇതിനകം നഗരത്തിലെ എട്ടോളം വീടുകളിലും എസ്റ്റേറ്റുകളിലും പവര്‍ ഫെന്‍സ് ഉപയോഗിച്ച് സുരക്ഷിതത്വം ഒരുക്കിയെന്ന് ബിജോയ് പറയുന്നു. രണ്ടുലക്ഷം രൂപ മുതലാണ് ഡിജിറ്റല്‍ വേലികള്‍ക്ക് വില തുടങ്ങുന്നത്.

മുന്നിലെയും പിന്നിലെയും വാതിലുകളോട് ചേര്‍ത്തും ജനാലകളിലും ഘടിപ്പിക്കുന്ന
മാഗ്‌നറ്റിക്, മോഷന്‍ സെന്‍സറുകളും കണ്‍ട്രോള്‍ യൂണിറ്റും അടങ്ങിയ
ഉപകരണങ്ങള്‍ക്ക് ചുരുങ്ങിയ നാളുകള്‍കൊണ്ട് വന്‍ പ്രചാരം നേടാനായി.
വെളിയിലുണ്ടാകുന്ന ചലനങ്ങളും പൊട്ടുന്ന ശബ്ദങ്ങളും ഗ്ലാസ് ബ്രേക്ക്
സെന്‍സര്‍, സ്‌മോക്ക് സെന്‍സര്‍, മാഗ്‌നറ്റിക് കോണ്‍ടാക്റ്റ് ഡിറ്റക്ടര്‍,
സുരക്ഷാ ചങ്ങല, ഓട്ടോമാറ്റിക് മാഗ്‌നറ്റിക് ലോക്ക്, പാനിക് സ്വിച്ച്
തുടങ്ങിയ ഫങ്ഷനുകളിലൂടെ അറിഞ്ഞ് ബര്‍ഗ്ലര്‍ അലാറം മുഴക്കുന്നവയാണിവ.
ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍, മോഷന്‍ ഡിറ്റക്ട് സെന്‍സറുകള്‍
തുടങ്ങിയവയുമുണ്ട്. ഇന്‍ഫ്രാ റെഡ് ബീമിന് കുറുകെ വന്നാല്‍ സെന്‍സര്‍ അലാറം
മുഴക്കും.
പല ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന സെന്‍സറുകളില്‍ നിന്ന് സിഗനലുകള്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് അയച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അലാറം മുഴക്കുന്നതിനോ ഓട്ടോ ഡയലിങ് സൗകര്യമാക്കുന്നതിനോ കണ്‍ട്രോള്‍ യൂണിറ്റില്‍ സെറ്റ് ചെയ്യാം. ടെലി മെസഞ്ചര്‍ വഴി പത്തോളം നമ്പറുകളിലേക്ക് പ്രീ റക്കോഡഡ് സന്ദേശമയയ്ക്കാനും ഇതില്‍ കഴിയും.
പോലീസിന്റെ നമ്പര്‍ വരെ, വീട്ടില്‍ നിന്നൊഴിഞ്ഞു കഴിയുന്നവര്‍ക്ക് ഇതില്‍ റക്കോഡ് ചെയ്യാന്‍ കഴിയും. 2000 മുതല്‍ 20,000 രൂപ വരെയുള്ള ഇത്തരം അടിസ്ഥാന മോഡലുകളുണ്ട്.

നിങ്ങള്‍ നിരീക്ഷണത്തിലാണ്
സിസ്റ്റംസ് ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ ക്യാമറ (സി.സി.ടി.വി.),
അനലോഗ്-ഐ.പി. ക്യാമറ, സ്പീഡ് ഡോം ക്യാമറ, നൈറ്റ് വിഷന്‍ ക്യാമറ തുടങ്ങി
നിരവധി സര്‍വെയ്‌ലന്‍സ് ക്യാമറകള്‍ ഇപ്പോള്‍ ഓഫീസുകളിലും വീടുകളിലും
ഉറപ്പിക്കുന്നുണ്ട്. ഔട്ട്‌ഡോര്‍ യൂണിറ്റായി ക്യാമറയും ഇന്‍ഡോറില്‍
മോണിറ്ററും അടങ്ങിയതാണിത്. പുറത്തെത്തുന്ന അപരിചിതരുടെ ചലനങ്ങള്‍ ഇത്തരം
ക്യാമറ വഴി റക്കോഡ് ചെയ്യാനും ടി.വി, കമ്പ്യൂട്ടര്‍ തുടങ്ങിയവ വഴി കാണാനും
കഴിയും.
1400 മുതല്‍ 8500 രൂപ വരെയുള്ള സാധാരണ ക്യാമറകളും 24,000 മുതലുള്ള റിസൊല്യൂഷന്‍ കൂടിയ ഡോം ക്യാമറ, ഐ.പി. ക്യാമറ തുടങ്ങിയവയും ലഭ്യമാണിപ്പോള്‍.
സി.സി.ടി.വി.യെക്കാള്‍ വ്യക്തത ഐ.പി. ക്യാമറകള്‍ക്ക് ഉണ്ടെന്നുള്ളത് ഇവയുടെ ആവശ്യകത കൂട്ടുന്നു.

വീഡിയോ ഡോര്‍ ഫോണ്‍സ്
വാതില്‍ തുറക്കുമ്പോള്‍ അതിക്രമിച്ച് കയറുന്ന സാഹചര്യങ്ങളാണ് അധികവും നാം
കേള്‍ക്കുന്നത്. വാതിലുകള്‍ തുറക്കാതെ സന്ദര്‍ശകനുമായി സംസാരിക്കാനുള്ള
അവസരമൊരുക്കുന്നവയാണ് വീഡിയോ ഡോര്‍ ഫോണ്‍സ് (വി.ഡി.പി.). കോളിങ് ബെല്ലിനോട്
ചേര്‍ത്തുവച്ച ക്യാമറഫോണ്‍ വഴി പുറത്ത് നില്‍ക്കുന്ന ആളുമായി
സംസാരിക്കാന്‍ ഇതിലൂടെ കഴിയും. മുറിയിലെ മോണിറ്ററിലൂടെ പുറത്തെ ആളുടെ
ചലനങ്ങളും അവരുടെ ആവശ്യവും ഇതിലൂടെ അറിയാം. 10,000 രൂപ മുതല്‍
മുകളിലോട്ടാണിവയുടെ വില.
വീട് തുറക്കാന്‍ ഒരു കോള്‍
പുറത്തുപോയി താക്കോല്‍ നഷ്ടപ്പെട്ട് പെടാപ്പാട് പെട്ടവര്‍ ഏറെയുണ്ട്.
ഇവര്‍ക്കൊരു പരിഹാരമായി കുറച്ചുനാളുകള്‍ക്ക് മുമ്പ് ഫിംഗര്‍ പ്രിന്റ്
ലോക്കുകളും നമ്പര്‍ ലോക്കുകളും വിപണിയിലിറങ്ങിയിരുന്നു. പുതിയതായി
ഇതിലേക്കെത്തുകയാണ് സിം മൊഡ്യൂള്‍ ലോക്കുകള്‍. സിം ഘടിപ്പിച്ച ലോക്കുകളാണ്
ഇതിലെ പ്രത്യേകത. മൊബൈലിലൂടെ ആ നമ്പറിലേക്ക് വിളിച്ചാല്‍ മാത്രമേ ഡോര്‍
തുറക്കാനാകൂ.
വിരലടയാളം വഴി തുറക്കാവുന്നതില്‍, വീട്ടുകാരുടെ വിരലടയാളം ആദ്യം പതിപ്പിക്കാറുണ്ട്. പാസ് വേഡ് ലോക്കും ഇതില്‍ ഉപയോഗിക്കുന്നു. മോഷ്ടാക്കളെ വിരലടയാളം വഴി പിടിക്കാനും ഇതിലൂടെ കഴിഞ്ഞിരുന്നു. വീട്ടിലെ വിലപിടിപ്പുള്ള ഉപകരണങ്ങള്‍ക്കും അലമാരകള്‍ക്കും ഇത്തരം ലോക്കുകള്‍ പ്രചാരത്തിലായി വരുന്നു.

എല്ലാം ഒരു റിമോട്ടില്‍
വീട്ടില്‍ നടുമുറ്റം നിര്‍മിക്കുന്നത് ഇപ്പോള്‍ ഫാഷനാണ്. കള്ളന്മാരെ
ക്ഷണിച്ചുവരുത്തലാണിതെന്ന് ആരും ഓര്‍ക്കാറില്ല. ഇതു ഭയന്ന് അതിനു മീതെ
ഷീറ്റ് മേഞ്ഞവരും ഏറെയുണ്ട്. നടുമുറ്റം നിര്‍മിച്ചവര്‍ക്കൊരു സഹായവുമായാണ്
ഓട്ടോ റൂഫ് ഓപ്പണര്‍ വന്നിരിക്കുന്നത്. റിമോട്ട് ഉപയോഗിച്ച് തുറക്കാനും
അടച്ചിടാനും ഇതിലൂടെ കഴിയും.
ഇവ കൂടാതെ വീട്ടിലെ വാതിലുകള്‍ക്കും ഗേറ്റിനും ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കും ഓട്ടോമാറ്റിക് ഇലക്‌ട്രോണിക് റിമോട്ടുകള്‍ വച്ചുപിടിപ്പിച്ചു വരുന്നുണ്ട്. വീടിന് പുറത്തായിരുന്നാലും നെറ്റ് കണക്ടിവിറ്റിയിലൂടെ എവിടെയിരുന്നും വീട്ടിലെ ഉപകരണങ്ങള്‍ നിര്‍ത്താനാകുമെന്നതും ഇതിന്റെ മേന്മയായി പറയുന്നു.

വീട് വിദേശത്തിരുന്ന് നിയന്ത്രിക്കാം
ലോകം വിരല്‍ത്തുമ്പിലാണിപ്പോള്‍. എല്ലാം ഒരു സ്വിച്ചിലാക്കിയാല്‍ നന്ന്.
അതുപോലെയാണ് ഹോം ഓട്ടോമോഷന്‍ പ്രചാരത്തിലായത്. എന്‍.ആര്‍.ഐ. ക്കാരുടെ
പ്രായമായവര്‍ താമസിക്കുന്ന വീടുകളില്‍ ഹോം ഓട്ടോമോഷനിലൂടെയാണ് ചിലരൊക്കെ
മൊത്തം നിയന്ത്രണം നടത്തുന്നത്.
വീട് മുഴുവന്‍ അവര്‍ക്ക് വിദേശത്തിരുന്ന് നിയന്ത്രിക്കാനാകും. സ്പ്രിങ്കിളുകള്‍ പ്രവര്‍ത്തിപ്പിച്ച് ചെടി നനയ്ക്കാനും ജനല്‍ തുറക്കുന്നതിനും വിരികള്‍ നീക്കുന്നതിനും മറ്റും ഇതിലൂടെ അവര്‍ക്കാകും. വീടുകളില്‍ സ്ഥാപിച്ച ക്യാമറകളിലൂടെയും ഇന്‍ഫ്രാ റെഡ് സെന്‍സറുകളിലൂടെയും മറ്റും മൊത്തം നിയന്ത്രണം അവര്‍ നടത്തും.
ആവശ്യമില്ലാതെ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ നിര്‍ത്തുന്നതിനും വേലക്കാരുടെയും മറ്റും ചലനങ്ങള്‍ നിരീക്ഷിക്കുന്നതിനും ഇതിലൂടെ അവര്‍ക്കാകും. വീട് അടയ്ക്കുന്നതിനും തുറക്കുന്നതിനും അവരുടെയടുത്തുള്ള സെന്‍സര്‍ റിമോട്ടുകളിലൂടെ കഴിയും

വോയജര്‍ പുതിയ ലോകത്തേക്ക്
സൂര്യന്റെ സ്വാധീനമുള്ള ലോകമേ ഇത്രകാലവും മനുഷ്യന് പരിചിതമായിരുന്നുള്ളൂ.
ഇപ്പോള്‍ മനുഷ്യനിര്‍മിതമായ രണ്ട് വാഹനങ്ങള്‍ സൂര്യന്റെ അധികാര
പരിധിയില്‍നിന്ന് പുറത്ത് കടക്കുകയാണ്. ഭൂമിയില്‍നിന്ന് പുറപ്പെട്ട് 36
വര്‍ഷംകൊണ്ട് സൗരയൂഥം താണ്ടിയ വോയജര്‍ പേടകങ്ങളാണ് സൂര്യന്റെ
സ്വാധീനത്തില്‍നിന്ന് മുക്തമായി സൗരയൂഥത്തിന് വെളിയിലേക്ക്
സഞ്ചരിക്കുന്നത്.
നക്ഷത്രാന്തരലോകത്തേക്കാണ് ഇനി വോയജര്‍ പേടകങ്ങളുടെ ( Voyager 1, Voyager 2
) യാത്ര; നക്ഷത്രങ്ങളും പ്രാപഞ്ചികധൂളികളും നിറഞ്ഞ യഥാര്‍ഥ
'സ്‌പേസി'ലേക്ക്. മനുഷ്യനിര്‍മിതമായ ഏതെങ്കിലുമൊരു വാഹനം സൗരയൂഥം
താണ്ടുന്നത് ആദ്യമായാണ്. ഇനിയും പത്തുവര്‍ഷത്തേക്ക് കൂടി ബാറ്ററി
ആയുസ്സുള്ള വോയജര്‍ പേടകങ്ങള്‍ നമുക്ക് എത്തിച്ചു തരാന്‍ പോകുന്നത്,
മനുഷ്യന്‍ ഇതുവരെ നേരിട്ടറിയാത്ത ലോകത്തെ വിശേഷങ്ങളാകും. ശാസ്ത്രം പുതിയ
ലോകത്തേക്ക് ചുവടുവെയ്ക്കുന്നു എന്നര്‍ഥം.
ഭൂമിയില്‍നിന്ന് 1849 കോടി കിലോമീറ്റര്‍ അകലെയാണിപ്പോള്‍ വോയജര്‍ ഒന്ന്
പേടകം.സൂര്യനില്‍നിന്നെത്തുന്ന ചാര്‍ജുള്ള കണങ്ങളുടെ പ്രവാഹം കഴിഞ്ഞ ജൂലായ്
മാസത്തോടെ നാമമാത്രമായി മാറിയെന്നാണ് ആ പേടകത്തില്‍ നിന്നുള്ള സൂചന.
ഇതിനര്‍ഥം സൗരയൂഥവുമായുള്ള എല്ലാ ബന്ധവും അത് ഉടന്‍ വേര്‍പെടുത്തുമെന്നാണ്.
വോയജര്‍ പേടകങ്ങള്‍ സൗരയൂഥം കടന്നോ എന്നകാര്യം തിരിച്ചറിയുക, കരുതിയതിലും
ദുഷ്‌ക്കരമാണെന്ന് ഗവേഷകര്‍ പറയുന്നു. സൂര്യനില്‍ നിന്നുള്ള ചാര്‍ജുള്ള
കണങ്ങള്‍ കൊക്കൂണ്‍ പോലെ സൗരയൂഥത്തെ പൊതിഞ്ഞുനില്‍ക്കുന്ന
അതിര്‍ത്തിമേഖലയുണ്ട്. ബാഹ്യപ്രപഞ്ചത്തില്‍ നിന്നുള്ള ഉന്നതോര്‍ജ
കണങ്ങളില്‍നിന്ന് സൗരയൂഥത്തിലെ ഗ്രഹങ്ങളെ സംരക്ഷിക്കുന്നത്
'ഹീലിയോസ്ഫിയര്‍' ( Heliosphere ) എന്നറിയപ്പെടുന്ന ആ അതിര്‍ത്തിമേഖലയാണ്.
ഇപ്പോള്‍ ആ അതിര്‍ത്തിയുടെ വക്കത്താണ് വോയജര്‍ ഒന്ന് എന്നാണ് ഗവേഷകരുടെ
നിഗമനം.
ഇക്കാര്യത്തെ അനുകൂലിക്കുന്ന രണ്ട് തെളിവുകള്‍ ഗവേഷകരുടെ പക്കലുണ്ട്. സൗരവാതകങ്ങളുടെ ( Solar wind ) തോത് തീരെ കുറഞ്ഞതായി വോയജര്‍ ഒന്നിലെ 'ലോ എനര്‍ജി പാര്‍ട്ടിക്കിള്‍ ഇന്‍സ്ട്രുമെന്റ്' 2004 ഡിസംബറില്‍ രേഖപ്പെടുത്തി. സൗരയൂഥത്തിന്റെ അതിര്‍ത്തി മേഖലയിലാണ് പേടകമെന്ന് അത് സൂചന നല്‍കി. 2012 ജൂലായ്, ആഗസ്ത് ആയപ്പോഴേക്കും സൗരക്കാറ്റ് തീരെയില്ലാത്ത അവസ്ഥയായി. മാത്രമല്ല, ബാഹ്യപ്രപഞ്ചത്തില്‍ നിന്നുള്ള ഉന്നതോര്‍ജ്ജ കണങ്ങളുടെ സാന്നിധ്യം വോയജര്‍ ഒന്ന് കൂടുതലായി രേഖപ്പെടുത്താനും തുടങ്ങി.
ഇത് വ്യക്തമായ സൂചനയാണെങ്കിലും, വോയജര്‍ ഒന്ന് സൗരയൂഥം കടന്നു എന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കാന്‍ ഗവേഷകര്‍ ഇനിയും തുനിഞ്ഞിട്ടില്ല. അതിന്റെ കാരണം, ആ പേടകത്തിലെ മാഗ്നെറ്റോമീറ്ററില്‍ നിന്നെത്തേണ്ട ഒരു സുപ്രധാന സിഗ്നല്‍ ഇതുവരെ ലഭിച്ചിട്ടില്ല എന്നതാണ്. സൂര്യന്റെ സ്വാധീനംമൂലം മാഗ്നെറ്റോമീറ്ററില്‍ കാന്തികമണ്ഡലത്തിന്റെ ദിശ കിഴക്ക്-പടിഞ്ഞാറാണ്. നക്ഷത്രാന്തര മണ്ഡലത്തില്‍ കടക്കുമ്പോള്‍ ഇതില്‍ മാറ്റമുണ്ടാകും. അങ്ങനെ സംഭവിച്ചതായി സൂചന ലഭിച്ചിട്ടില്ല, അതാണ് പ്രശ്‌നം.
'പുറത്തെത്തിയതിന്റെ സൂചനകളാണ് നമ്മള്‍ കാണുന്നത്, യഥാര്‍ഥത്തില്‍ പുറത്തെത്തിയിട്ടില്ലെങ്കിലും' - വോയജര്‍ ദൗത്യത്തിന്റെ പ്രൊജക്ട് സയന്റിസ്റ്റും, കഴിഞ്ഞ 36 വര്‍ഷമായി ആ വാഹനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ഗവേഷകനുമായ എഡ്വേര്‍ഡ് സി. സ്റ്റോണ്‍ 'നേച്ചറി'നോട് പറഞ്ഞു. 'കാന്തികമണ്ഡലം പറയുന്നത് നമ്മളിനിയും പുറത്തെത്തിയിട്ടില്ല എന്നാണ്'. ഏതായാലും അതിനിനി അധികം കാക്കേണ്ടി വരില്ലെന്ന് സ്റ്റോണ്‍ സമ്മതിക്കുന്നു. മണിക്കൂറില്‍ 60,000 കിലോമീറ്ററിലേറെ വേഗത്തില്‍ നമ്മളില്‍നിന്ന് അകന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണ് വോയജര്‍ പേടകങ്ങള്‍.
പത്ത് നിരീക്ഷണോപകരണങ്ങള്‍ വീതമാണ് വോയജര്‍ പേടകങ്ങളിലുണ്ടായിരുന്നത്. അതില്‍ അഞ്ചെണ്ണം വോയജര്‍ രണ്ടിലും, നാലെണ്ണം വോയജര്‍ ഒന്നിലും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ആ ഉപകരണങ്ങളില്‍നിന്നാണ് പുതിയ ലോകത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ശാസ്ത്രത്തിന് ലഭിക്കേണ്ടത്.
36 വര്‍ഷത്തിനിപ്പുറം ശാസ്ത്രത്തെ പുതിയ ലോകത്തേക്ക് കൈപ്പിടിച്ച് നയിക്കാന്‍ വോയജര്‍ ഒരുങ്ങുമ്പോള്‍, ഓര്‍ക്കേണ്ട ഒരു സംഗതിയുണ്ട്. സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളെ നിരീക്ഷിക്കാന്‍ അയച്ച വെറും അഞ്ചുവര്‍ഷത്തെ ദൗത്യം മാത്രമായിരുന്നു അത്. എല്ലാ പ്രതീക്ഷകളും മറികടന്ന് മാനവചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ബഹിരാകാശ ദൗത്യമായി വോയജര്‍ പരിണമിക്കുമ്പോള്‍, കഴിഞ്ഞ നാല് പതിറ്റാണ്ടായി എഡ് സ്റ്റോണ്‍ എന്ന ഗവേഷകന്‍ അതിന്റെ അമരത്തുണ്ടായിരുന്നു.
അതിശയകരം എന്നേ ഇത് വിശേഷിപ്പിക്കാനാകൂ; വൊയേജറിനെയും എഡ് സ്റ്റോണിന്റെ പ്രവര്‍ത്തനത്തെയും.
കര്‍ഷകര്‍ക്ക് തുണയാകാന്‍ ഉരുളുന്ന റോബോട്ട്
വിശാലമായ കൃഷിയിടങ്ങളില്‍ സഞ്ചരിച്ച് വിളകളുടെ സ്ഥിതിയും മണ്ണിന്റെ
അവസ്ഥയുമൊക്കെ മനസിലാക്കി, ഉടമസ്ഥര്‍ക്ക് ആ വിവരം എത്തിച്ചുകൊടുക്കുന്ന
റോബോട്ട് ഉണ്ടെങ്കില്‍ എന്ത് ഉപകാരമാകുമായിരുന്നു അല്ലേ. സ്‌പെയിനിലെ
ഒരുസംഘം ഗവേഷകര്‍ ഇത്തരമൊരു റോബോട്ടിന് രൂപംനല്‍കിയിരിക്കുകയാണ്.
പുതിയ റോബോട്ടിന്റെ ഏറ്റവും വലിയ സവിശേഷത അതിന് കാലോ, കൈയോ, ചക്രങ്ങളോ
ഒന്നുമില്ല എന്നതാണ്. പകരം ഗോളാകൃതിയിലുള്ള റോബോട്ടാണിത്! കൃഷിയിടങ്ങളിലെ
അതിന്റെ സഞ്ചാരം ഉരുളുകയെന്നതാണ്.
മാഡ്രിഡ് ടെക്‌നിക്കല്‍ സര്‍വകലാശാല (യുപിഎം) യിലെ ഗവേഷകരുടെ ആശയമാണ് 'റോസ്ഫിയര്‍' ( Rosphere )
എന്ന ഉരുളുന്ന റോബോട്ട്. ചെറിയ പെന്‍ഡുലങ്ങളടങ്ങിയ ഒരു സംവിധാനത്തിന്റെ
ഗുരുത്വകേന്ദ്രത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയാണ് റോസ്ഫിയര്‍
സഞ്ചരിക്കുക.
മുന്നോട്ടാണ് റോസ്ഫിയര്‍ പ്രധാനമായും സഞ്ചരിക്കുന്നത് എങ്കിലും,
വശങ്ങളിലേക്ക് തിരിയാനും ദിശമാറ്റാനുമൊക്കെ അതിന് സാധിക്കും.
റോസ്ഫിയറിന്റേത് 'മെക്കാട്രോണിക് ചലനം' ( mechatronic motion ) എന്നാണ്
ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്.
വളരെ വലിയ കൃഷിയിടങ്ങളില്‍ ചെടികള്‍ക്ക് പ്രശ്‌നവുമുണ്ടാക്കാതെ
സ്വയംസഞ്ചരിച്ച് വിളകളുടെ അവസ്ഥയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍
കഴിയുമെന്നതാണ് ഈ റോബോട്ടിന്റെ ഒരു ഉപയോഗമായി ഗവേഷകര്‍ കാണുന്നത്.
മാത്രമല്ല, മണ്ണിന്റെ അവസ്ഥ അറിയാനും റോബോട്ടിന്റെ സഹായം തേടാനാകും.
റോസ്ഫിയറിന്റെ ആദ്യരൂപമാണ് ഗവേഷകര്‍ ഇപ്പോള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
റോബോട്ടിന്റെ ചലനങ്ങളും പ്രവര്‍ത്തനവും ശക്തിപ്പെടുത്താനുള്ള ശ്രമമാണ് ഇനി
ഗവേഷകര്‍ നടത്തുക.
ബാറ്ററിയും പ്രിന്റ് ചെയ്‌തെടുക്കാവുന്ന കാലം വരുന്നു
ഭാവിയുടെ
നിര്‍മാണവിദ്യയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ത്രീഡി പ്രിന്റിങ് (3D
Printing ) സങ്കേതത്തിന്റെ സഹായത്തോടെ, ഒരു ലിഥിയം-അയണ്‍ മൈക്രോബാറ്ററി
നിര്‍മിക്കുന്നതില്‍ വിജയിച്ചതായി യു.എസ്.ഗവേഷകര്‍. ഒരു മണല്‍ത്തരിയുടെ
മാത്രം വലിപ്പമുള്ള ബാറ്ററിയാണ് 'പ്രിന്റ് ചെയ്തു'ണ്ടാക്കിയത്.
തീരെച്ചെറിയ വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ക്ക് മുതല്‍ കമ്മ്യൂണിക്കേഷന്‍സ് രംഗത്തെ ഉപകരണങ്ങള്‍ക്കു വരെ ജീവന്‍ പകരാന്‍ ഇത്തരം മൈക്രോബാറ്ററികള്‍ക്ക് കഴിയും. ഒരുപക്ഷേ, ഇത്രയും ചെറിയ ബാറ്ററികളുടെ അഭാവം മൂലം വികസിപ്പിക്കാന്‍ മാറ്റിവെയ്ക്കപ്പെട്ട പല ഉപകരണങ്ങളും ഭാവിയില്‍ രംഗത്തെത്താന്‍ പുതിയ മുന്നേറ്റം സഹായിച്ചേക്കും.
ഹാര്‍വാഡ്, ഇല്ലിനോയ്‌സ് സര്‍വകലാശാലകളിലെ ഒരു സംഘമാണ് ത്രീഡി പ്രിന്റിങിലൂടെ ബാറ്ററി സൃഷ്ടിച്ചത്. 'ത്രീഡി പ്രിന്റിങിലൂടെ ആദ്യമായി ബാറ്ററി നിര്‍മിക്കാന്‍ സാധിച്ചു എന്ന് മാത്രമല്ല, അത് വളരെ കൃത്യതയോടെ ചെയ്യാനുമായി' - ഹാര്‍വാഡ് സര്‍വകലാശാലയിലെ ജെന്നിഫര്‍ ലൂയിസ് പ്രസ്താവനിയില്‍ പറഞ്ഞു.
തലമുടി നാരിന്റെയത്രപോലും കനമില്ലാത്ത ഇലക്ട്രോഡുകളുടെ നിര സൂക്ഷ്മായ വിധത്തില്‍ പ്രിന്റ് ചെയ്താണ് ഗവേഷകര്‍ ബാറ്ററിക്ക് രൂപംനല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബാറ്ററി പ്രിന്റ് ചെയ്യാനുള്ള അനുയോജ്യമായ 'മഷി' രൂപപ്പെടുത്തി ടെസ്റ്റു ചെയ്യലായാരുന്നു ഗവേഷകര്‍ക്ക് മുന്നിലുണ്ടായിരുന്ന ഏറ്റവും പ്രധാന കടമ്പ. വൈദ്യുതരാസപരമായി പോസിറ്റീവ് ഇലക്ട്രോഡുകളായ ആനോഡുകളായും, നെഗറ്റീവ് ഇലക്ട്രോഡുകളായ കാഥോഡുകളായും രൂപപ്പെടുത്താന്‍ പാകത്തിലുള്ള 'മഷി'യാണ് രൂപപ്പെടുത്തേണ്ടിയിരുന്നത്.
ശ്രമകരമായ പഠനങ്ങള്‍ക്കൊടുവില്‍ ലിഥിയം മെറ്റല്‍ ഓക്‌സൈഡ് സംയുക്തത്തിന്റെ നാനോകണങ്ങളുപയോഗിച്ച് ആനോഡിനുള്ള മഷിയും, മറ്റൊരു തരം നാനോകണങ്ങളില്‍ നിന്ന് കാഥോഡിനുള്ള മഷിയും അവര്‍ക്ക് രൂപപ്പെടുത്താന്‍ സാധിച്ചു. അതിന് ശേഷം ഇലക്ട്രോഡുകളെ ഒരു ചെറിയ പെട്ടിക്കുള്ളില്‍ സ്ഥാപിച്ച് അതിലൊരു ഇലക്ട്രോലൈറ്റ് നിറച്ചാണ് ബാറ്ററി നിര്‍മാണം പൂര്‍ത്തിയാക്കിയത്.
സൂക്ഷ്മബാറ്ററിയാണ് രൂപപ്പെടുത്തിയതെങ്കിലും, അതിന്റെ വൈദ്യുതരാസ പ്രവര്‍ത്തന ക്ഷമത കൊമേഴ്‌സിയല്‍ ബാറ്ററികളുടേതുമായി താരതമ്യപ്പെടുത്താന്‍ കഴിയുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു. 'അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ്' എന്ന ഓണ്‍ലൈന്‍ ജേര്‍ണലിലാണ് ത്രീഡി പ്രിന്റിങ് വഴി മൈക്രോബാറ്ററി രൂപപ്പെടുത്തിയതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

![]() |
ഇലക്ട്രോഡുകളുടെ നിരയെ ചെറിയൊരു പെട്ടിയില്‍ സ്ഥാപിച്ച് ഇലക്ട്രോലൈറ്റ് നിറച്ച് ബാറ്ററിയാക്കുന്നു |
സൂക്ഷ്മബാറ്ററിയാണ് രൂപപ്പെടുത്തിയതെങ്കിലും, അതിന്റെ വൈദ്യുതരാസ പ്രവര്‍ത്തന ക്ഷമത കൊമേഴ്‌സിയല്‍ ബാറ്ററികളുടേതുമായി താരതമ്യപ്പെടുത്താന്‍ കഴിയുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു. 'അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ്' എന്ന ഓണ്‍ലൈന്‍ ജേര്‍ണലിലാണ് ത്രീഡി പ്രിന്റിങ് വഴി മൈക്രോബാറ്ററി രൂപപ്പെടുത്തിയതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ഭാവിയുടെ നിര്‍മാണവിദ്യ
'ഭാവിയുടെ നിര്‍മാണവിദ്യ'യെന്ന് വിശേഷിപ്പിക്കപ്പെടുന്ന സങ്കേതമാണ് ത്രീഡി പ്രിന്റിങ്. 'ഒരു ഡിജിറ്റല്‍ മാതൃകയെ അടിസ്ഥാനമാക്കി ഏത് ആകൃതിയിലുള്ള ത്രീമാന രൂപവും ഉപകരണവും നിര്‍മിക്കാനുള്ള പ്രക്രിയ'യെന്നാണ് ത്രീഡി പ്രിന്റിങിനെ വിക്കിപീഡിയ വിശദീകരിക്കുന്നത്.
നിര്‍മിക്കേണ്ട ഉപകരണത്തിന്റെ അല്ലെങ്കില്‍ മാതൃകയുടെ രൂപരേഖ കമ്പ്യൂട്ടറില്‍ ലോഡ് ചെയ്യുക എന്നതാണ് ത്രിമാന പ്രിന്റിങിന്റെ ആദ്യപടി. എന്നിട്ട്, ത്രീഡി പ്രിന്ററിലെ 'പ്രിന്റ്' ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിര്‍മാണം തുടങ്ങുകയായി.
പ്ലാസ്റ്റിക്ക്, ലോഹങ്ങള്‍ തുടങ്ങിയവയുടെ പൗഡറാണ് ത്രീഡി പ്രിന്റിങിലെ 'മഷി'. ആ മഷിയുപയോഗിച്ച് ഒരു സമയത്ത് ഒരു പാളി എന്ന തോതിലാണ് നിര്‍മാണം പുരോഗമിക്കുക. ഇങ്ങനെ പാളികള്‍ പാളികളായി കൂട്ടിച്ചേര്‍ക്കപ്പെടുന്ന പ്രക്രിയയായതിനാല്‍, 'അഡിറ്റീവ് മാനുഫാക്ച്ചറിങ്' (Additive manufacturing) എന്ന് ത്രീഡി പ്രിന്റിങ് അറിയപ്പെടുന്നു
(1)ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ SMS
ട്രെയിന്‍
ടിക്കറ്റ് ബുക്ക് ചെയ്യാന്‍
ഇനി ഓണ്‍ലൈന്‍ അക്കൗണ്ടോ
ഇന്റര്‍നെറ്റ് കണക്ഷനോ
ആവശ്യമില്ല. കേവലം
ഒരു എസ് എം എസ് സന്ദേശം അയച്ചാല്‍
തന്നെ ടിക്കറ്റ് ബുക്ക്
ചെയ്യാനുള്ള സൗകര്യം
ഏര്‍പ്പെടുത്തുകയാണ് ഐആര്‍സിടിസി
ജൂലായ് ഒന്നിന് പുതിയ സൗകര്യം
നിലവില്‍ വരും.
ആറ് ബര്‍ത്ത്/സീറ്റ് വരെ ഒറ്റത്തവണ ഈ സൗകര്യത്തിലൂടെ ബുക്ക് ചെയ്യാന്‍ സാധിക്കും. എസ് എം എസ് ബുക്കിങിനുപയോഗിക്കാനുള്ള ഒരു നിശ്ചിത നമ്പര്‍ ഉടന്‍ നല്‍കുമെന്ന് ഐ.ആര്‍സിടിസി വക്താവ് അറിയിച്ചു.
ടിക്കറ്റ് ബുക്കിങിന് വേളയില്‍ ഒരു എസ് എം എസിന് മൂന്നുരൂപ ചാര്‍ജ് ഈടാക്കും. 5000 രൂപായ്ക്ക് വരെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ അഞ്ച് രൂപയും, അതിന് മുകളിലുള്ള ബുക്കിങിന് പത്തുരൂപയും സര്‍വീസ് ചാര്‍ജും ഈടാക്കും.
എസ് എം എസ് ബുക്കിങിന് രണ്ട് വ്യത്യസ്ത രീതികളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അണ്‍സ്ട്രക്‌ചേര്‍ഡ് സപ്ലിമെന്ററി ഡാറ്റ (യു.എസ്.എസ്.ഡി) രീതിയും, മൊബൈല്‍ മണി ഐഡന്റിഫയര്‍ (എം.എം.ഐ.ഡി) രീതിയുമാണത്.
യു.എസ്.എസ്.ഡി രീതി തിരഞ്ഞെടുക്കുമ്പോള്‍ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുന്നത് പോലെ തന്നെ നിര്‍ദേശിച്ചിരിക്കുന്ന നമ്പര്‍ ഡയല്‍ ചെയ്ത് മെനു പ്രകാരം ട്രെയിനും തീയതിയും തിരഞ്ഞെടുത്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. മൊബൈല്‍ വാലറ്റ് സംവിധാനത്തിലൂടെയാണ് ഇതിനായി പണം അയക്കേണ്ടത്.
ബുക്കിങ്ങിന് മൊബൈല്‍ മണി ഐഡന്റിഫയര്‍ രീതിയും ഉപയോഗിക്കാം. ഇതിനായി ഉപഭോക്താക്കള്‍ തങ്ങളുടെ ബാങ്ക് മുഖേന രജിസ്റ്റര്‍ ചെയ്ത് ഒരു ഏഴക്ക മൊബൈല്‍ മണി ഐഡന്റിഫയര്‍ (എം.എം.ഐ.ഡി) നമ്പര്‍ നേടണം.

എസ്.എം.എസ്
ബുക്കിങ് രീതികള്‍ -
1
എസ്.എം.എസ്
ബുക്കിങ്
ഐആര്‍സിടിസിയില്‍
രജിസ്റ്റര്‍ ചെയ്തവര്‍ക്ക്
(അക്കൗണ്ടുള്ളവര്‍)
ആ സൗകര്യം ഉപയോഗിക്കാം.
അതിനായി ഉപഭോക്താക്കള്‍
തങ്ങളുടെ മൊബൈല്‍ നമ്പര്‍
ഐആര്‍ സിടിസിയിലും ബാങ്കിലും
രജിസ്റ്റര്‍ ചെയ്യണം.
ബാങ്കില്‍ രജിസ്റ്റര്‍
ചെയ്യുമ്പോള്‍ ഒരു ഏഴക്ക
മൊബൈല്‍ മണി ഐഡന്റിഫയര്‍
(എം.എം.ഐ.ഡി)
നമ്പര്‍ ലഭിക്കും.
ഒപ്പം പാസ്‌വേര്‍ഡും
കിട്ടും.
അതിന് ശേഷം നിര്‍ദിഷ്ട നമ്പറിലേക്ക് BOOK എന്ന് എസ്.എം.എസ് അയക്കുക. തുടര്‍ന്ന് പണമിടപാട് നടത്തുന്നതിന് ഒരു ഐ.ഡി ലഭിക്കും. അതിന് ശേഷം നിര്‍ദേശിച്ചിരിക്കുന്ന റെയില്‍വെയുടെ നമ്പറിലേക്ക് എസ് എം എസ്സായി PAY എന്ന സന്ദേശം അയച്ച് പണം അടയ്ക്കാം.

2.
യു.എസ്.എസ്.ഡി.
രീതി
നിര്‍ദേശിച്ചിരിക്കുന്ന
റെയില്‍വെയുടെ നമ്പര്‍ ഡയല്‍
ചെയ്യുക. അതിന്
ശേഷം 'book tickets' ഓപ്ഷന്‍
തിരഞ്ഞെടുത്ത്, അതില്‍
'reservation' സെലക്ട്
ചെയ്യുക. തുടര്‍ന്ന്
സ്റ്റേഷന്‍, ട്രെയിന്‍,
യാത്രപോകേണ്ട തീയതി
എന്നിവ തിരഞ്ഞെടുക്കുക.
അതിന് ശേഷം എം.പിന്‍ ഉപയോഗിച്ച് മൊബൈല്‍ വാലറ്റിലൂടെ പണമടയ്ക്കാം. പണം കൈമാറിക്കഴിഞ്ഞാല്‍ ടിക്കറ്റ് ബുക്ക് ചെയ്ത വിവരങ്ങള്‍ അടങ്ങിയ ഐആര്‍സിടിസിയുടെ എസ് എം എസ് മൊബൈലിലെത്തും.
ഏത് സമയത്തും എവിടെ നിന്നും സുരക്ഷിതമായി ടിക്കറ്റ് ബുക്ക് ചെയ്യാമെന്നതാണ് പുതിയ സൗകര്യത്തിന്റെ പ്രത്യേകതയെന്ന് ഐആര്‍സിടിസി വ്യക്തമാക്കുന്നു. ഇന്റര്‍നെറ്റ് മുഖേന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുകയോ ടിക്കറ്റ് കൗണ്ടറുകളില്‍ ക്യൂനില്‍ക്കുകയോ വേണ്ട. സ്മാര്‍ട്ട്‌ഫോണോ ജിപിഎസ് സംവിധാനമോ ഉള്ള ഫോണ്‍ വേണമെന്നില്ല, സാധാരണ ഫീച്ചര്‍ഫോണുകളില്‍ നിന്നുപോലും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

(2)സ്ത്രീസുരക്ഷയ്ക്ക്
ജി.പി.എസ്.
വാച്ച്
ന്യൂഡല്‍ഹി:
സ്ത്രീസുരക്ഷ
ഉറപ്പാക്കുകയെന്ന ലക്ഷ്യവുമായി
ടെലികോം വകുപ്പ് ചെറുഉപകരണം
വികസിപ്പിച്ചെടുത്തു.
ജി.പി.എസ്.
സംവിധാനമുള്ള ഈ
ഉപകരണം വാച്ച് രൂപത്തില്‍
ധരിക്കുകയോ മൊബൈല്‍ ഫോണില്‍
'സോഫ്റ്റ് വെയറായി'
ഉള്‍ച്ചേര്‍ത്ത്
പ്രവര്‍ത്തിപ്പിക്കുകയോചെയ്യാം.
ഇക്കൊല്ലം അവസാനത്തോടെ ഇത് വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലിറക്കാനാവുമെന്ന് മന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. 500 രൂപയില്‍ താഴെ വിലയ്ക്ക് ഉപകരണം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
കഴിഞ്ഞകൊല്ലം ഡിസംബറില്‍ ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിനുശേഷമാണ് ടെലികോം വകുപ്പ് ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് ആലോചന തുടങ്ങിയത്. വകുപ്പുമന്ത്രി കപില്‍ സിബല്‍ ഇതിന് പ്രത്യേകം താത്പര്യമെടുത്തിരുന്നു. ഉപകരണത്തിന്റെ മാതൃക അദ്ദേഹം പരിശോധിച്ച് അന്തിമാനുമതി നല്‍കി.
ടെലികോം വകുപ്പിന് കീഴിലുള്ള ഗവേഷണ സ്ഥാപനമായ സി.ഡി.എ.സി.യാണ് (സെന്‍റര്‍ ഫോര്‍ ഡെവലപ്‌മെന്‍റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ്) സുരക്ഷാ ഉപകരണം നിര്‍മിച്ചത്. വാച്ചായി ധരിക്കാവുന്ന ഈ ഉപകരണത്തിന്റെ ഒരു ബട്ടണ്‍ ആപത്ഘട്ടത്തില്‍ അമര്‍ത്തിയാല്‍ അതില്‍നിന്ന് 'എസ്.എം.എസ്. കണ്‍ട്രോള്‍ റൂമി'ലേക്ക് തനിയേ സന്ദേശം പോകും. അവിടെനിന്ന് പോലീസ് കണ്‍ട്രോള്‍ റൂമിലേക്കും നേരത്തേ രജിസ്റ്റര്‍ ചെയ്തുവെക്കുന്ന വേറൊരു നമ്പറിലേക്കും സന്ദേശം അയയ്ക്കും. ജി.പി.എസ്. സംവിധാനമുള്ളതിനാല്‍ ആപത്തിലുള്‍പ്പെട്ട വ്യക്തിയുടെ അടുത്തേക്ക് വേഗത്തിലെത്താന്‍ പോലീസിന് സാധിക്കും.
പോലീസിനെക്കൂടി പങ്കാളിയാക്കി ഈ ഉപകരണം വിവിധ സ്ഥലങ്ങളില്‍ ഉടനെ പരീക്ഷിക്കും. ഇതിനുള്ള പിന്നണി സംവിധാനങ്ങളും കണ്‍ട്രോള്‍ റൂം സൗകര്യവും ഒരുക്കേണ്ടതുണ്ട്. തുടക്കത്തില്‍ വാച്ച് രൂപത്തിലാണ് ഉപകരണം വിപണിയിലിറക്കുക. പിന്നീടായിരിക്കും മൊബൈലുമായുള്ള ബന്ധപ്പെടുത്തല്‍. പൊതുസ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെയാവും വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം. വിലയുടെ കാര്യം സര്‍ക്കാര്‍ തീരുമാനിക്കും.

(3)LED 
1962-ലാണ്
എല്‍.ഇ.ഡി.
യുടെ ഉദയം. അര
നൂറ്റാണ്ടുകൊണ്ട് വിസ്മയിപ്പിക്കുന്ന
തരത്തിലുള്ള കടന്നുകയറ്റമാണ്
ഈ ഇത്തിരിക്കുഞ്ഞന്മാര്‍
സമൂഹത്തില്‍ നടത്തിയിരിക്കുന്നത്.1927-ല്‍
റഷ്യക്കാരനായ ഒലേഗ് വഌഡ്മിറോമിഷ്
ലോസേവാണ് എല്‍.ഇ.ഡി.
കണ്ടുപിടിച്ചത്.
1955-ല്‍ റൂബിന്‍
ബ്രോണ്‍സ്റ്റീന്‍ ഡയോഡില്‍നിന്ന്
ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍
പുറപ്പെടുന്നത് കണ്ടെത്തി.
1961-ല്‍ അമേരിക്കക്കാരായ
റോബര്‍ട്ട് ബിയാഡും ഗാരി
പിറ്റ്മാനും ചേര്‍ന്ന്
വൈദ്യുതി പ്രവഹിക്കുമ്പോള്‍
ഇന്‍ഫ്രാറെഡ് വികിരണങ്ങളെ
പുറംതള്ളുന്ന എല്‍.ഇ.ഡി.
നിര്‍മിച്ച് അതിന്
പേറ്റന്റ് നേടി.
കണ്ണുകൊണ്ട് കാണാവുന്ന പ്രകാശമുള്ള എല്‍.ഇ.ഡി. ആദ്യമായി നിര്‍മിച്ചത് 1962-ല്‍ നിക്ക് ഹോളന്യാക്ക് ജൂനിയര്‍ ആണ്. 'എല്‍.ഇ.ഡി.യുടെ പിതാവ്' എന്നറിയപ്പെടുന്നതും അദ്ദേഹം തന്നെ. തിളങ്ങുന്ന വിവിധ വര്‍ണങ്ങളില്‍ തുടങ്ങി ശക്തിയേറിയ ധവളപ്രകാശംവരെയെത്തിയ വളര്‍ച്ച അവയെ നമുക്ക് പ്രിയങ്കരമാക്കി.

അര്‍ധചാലകത്തിന്റെ ഒരു ചെറു ചിപ്പ് ആണ് എല്‍.ഇ.ഡി.യുടെ മുഖ്യഭാഗം. ഒരു പോസിറ്റീവ് വശവും ഒരു നെഗറ്റീവ് വശവും ഉള്ള അര്‍ധചാലക ചിപ്പ് ആണ് ഡയോഡ്. വൈദ്യുതി പ്രവഹിപ്പിക്കുമ്പോള്‍ ഇതിന്റെ നെഗറ്റീവ് വശത്ത് നിന്ന് പോസിറ്റീവ് വശത്തേക്ക് ഇലക്‌ട്രോണുകള്‍ പ്രവഹിക്കും. ഇലക്‌ട്രോണുകള്‍ പോസിറ്റീവ് വശത്തെ താഴ്ന്ന ഊര്‍ജനിലയിലേക്ക് പതിക്കുമ്പോള്‍ പുറംതള്ളപ്പെടുന്ന ഊര്‍ജമാണ് പ്രകാശമായി പുറത്തുവരുന്നത്. എല്‍.ഇ.ഡി.ക്ക് ആവരണമായുള്ള കുഞ്ഞു പ്ലാസ്റ്റിക് കൂട് ലെന്‍സ് ആയി പ്രവര്‍ത്തിച്ച് പ്രകാശത്തെ ശക്തിയില്‍ പുറംതള്ളുന്നു.
ആയുസ്സില്‍
മുമ്പന്‍
ശരിയായ വൈദ്യുതിപ്രവാഹത്തിലും ഊഷ്മാവിലും നാശവും തേയ്മാനവും എല്‍.ഇ.ഡി.ക്ക് നന്നേ കുറവാണ്. ഒരു ലക്ഷം മണിക്കൂര്‍ വരെയാണ് ഇവയുടെ ആയുസ്സ്. ഇന്‍കാന്‍റസന്റ് ബള്‍ബിന് 1200 മണിക്കൂര്‍, സി.എഫ്.എല്ലിന് 8000 മണിക്കൂര്‍ എന്നിങ്ങനെയാണ് ശരാശരി ആയുസ്സ്.
മലിനീകരണമില്ല
ഫിലമെന്റുള്ള ഇന്‍കാന്റസന്റ് ബള്‍ബുകളായിരുന്നു ഒരുകാലത്ത് സജീവമായിരുന്നത്. അമിത വൈദ്യുതി ഉപഭോഗം മൂലം അവയെ ഒഴിവാക്കിയപ്പോല്‍ ഫ്ലൂറസെന്റ് ബള്‍ബുകള്‍ ആ സ്ഥാനം പിടിച്ചു. അതില്‍ പ്രധാനിയാണ് സി.എഫ്.എല്‍. മെര്‍ക്കുറി മണ്ണില്‍ തള്ളുന്നത് സി.എഫ്.എല്ലിന്റെ പോരായ്മയായി. വലുപ്പം കൂടിയ ഗ്ലാസ് ഭാഗങ്ങളും അനുബന്ധ ഭാഗങ്ങളും ഈ രണ്ട് തരക്കാരിലും മലിനീകരണത്തിന് കാരണമാകുന്നു. നിസ്സാരവലുപ്പം, കുറഞ്ഞ ഊര്‍ജ ഉപയോഗം, ദീര്‍ഘായുസ്സ് എന്നിവ മൂലം നേരിയ മലിനീകരണമേ എല്‍.ഇ.ഡി. ഉണ്ടാക്കുന്നുള്ളൂ.
സിഗ്‌നല്‍ തെളിയുമ്പോള്‍
ട്രാഫിക് സിഗ്‌നലിലെ ലൈറ്റുകളെല്ലാം നിര്‍മിക്കാന്‍ എല്‍.ഇ.ഡി.യാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഈ നിറങ്ങള്‍ നീല, വെളുപ്പ് തുടങ്ങി വിവിധ വര്‍ണങ്ങളിലും ലഭ്യമാണ്. ഡയോഡിലെ രാസപദാര്‍ഥങ്ങളില്‍ വ്യത്യാസപ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നത്. പല തരത്തിലുള്ള ദീപാലങ്കാരത്തിനും പുതിയ വാഹനങ്ങളിലെ വിവിധ സിഗ്‌നല്‍ ലൈറ്റുകള്‍ക്കും എല്‍.ഇ.ഡി. തന്നെ.
ടോര്‍ച്ചിലും കുഞ്ഞന്മാര്‍
പഴയ ഫിലമെന്റ് ബള്‍ബിനു പകരം ടോര്‍ച്ചുകളില്‍ എല്‍.ഇ.ഡി. സ്ഥാനം പിടിച്ചു. ഒരു ലെന്‍സിനു പിന്നില്‍ ഘടിപ്പിച്ച എല്‍.ഇ.ഡി.യില്‍ നിന്ന് നല്ല തെളിച്ചമുള്ള ധവള പ്രകാശം എത്രയും ദൂരത്തേക്ക് വെളിച്ചം വീശാന്‍ സഹായിക്കുന്നു.
കമ്പ്യൂട്ടര്‍ മോണിറ്ററില്‍
എല്‍.ഇ.ഡി. ഉപയോഗിച്ചുള്ള മോണിറ്ററുകള്‍ പ്രചുരപ്രചാരം നേടിക്കഴിഞ്ഞു. ഈടുനില്പ്, റേഡിയേഷനെ പേടിക്കേണ്ട, കുറഞ്ഞ വൈദ്യുതി ഉപയോഗം, മികച്ച കാഴ്ച തുടങ്ങി ഒട്ടേറെ ഗുണങ്ങള്‍ ഘ'ഒ മോണിറ്റര്‍ പ്രകടിപ്പിക്കുന്നു.
റിമോട്ടിനു പിന്നില്‍
ടി.വി.ക്ക് മുന്നിലിരിക്കുമ്പോള്‍ ചാനല്‍ മാറ്റാന്‍ എഴുന്നേറ്റ് പോകുന്നത് സുഖകരമല്ല. അവിടെ നമുക്ക് സഹായിയായി റിമോട്ട് ഉണ്ട്. റിമോട്ടിന്റെ അറ്റത്ത് ഒളിച്ചിരിക്കുന്ന ഒരു എല്‍.ഇ.ഡി.യെ ശ്രദ്ധിച്ചിട്ടുണ്ടോ? നമുക്ക് കാണാന്‍ കഴിയാത്തതരം തരംഗങ്ങളായ ഇന്‍ഫ്രാറെഡാണ് ഇതില്‍നിന്ന് വരുന്നത്. റിമോട്ടിനെ ടി.വി.യുമായി ബന്ധിപ്പിക്കുന്നത് ഈ തരംഗങ്ങളാണ്. സ്വയം ഫോക്കസ് ചെയ്യുന്ന ക്യാമറയുടെ രഹസ്യവും ഇതുതന്നെ.

(5)മൊബൈല്‍ ,കമ്പ്യൂട്ടര്‍_കുറ്റകൃത്യങ്ങളെക്കുറിച്ചു പരാതി നല്‍കാന്‍
Station House Officer
Cyber Crime Police Station
SCRB, Pattom,
Thiruvananthapuram – 695004
Tel : 0471 2449090 , 0471 2556179
email : cyberps@keralapolice.gov.in
For advice or assistance regarding cyber crimes you may contact:
AC Hitech Cell,
Police Head Quarters,
Thiruvananthapuram.
Mob: 9497990330
E mail: achitechcell@keralapolice.gov.in
HiTech Cell
Police Head Quarters,
Thiruvananthapuram.
Tel: 0471 – 2722768, 0471 – 2721547 extension 1274
ലോട്ടറി സ്പാം മെയിൽ വന്നിട്ട് ഇവര്ക്ക് അവരുടെ അക്കൌണ്ട് നമ്പരും ഐ എഫ് സി കടും കൊടുത്തിട്ടു അവരെ കണ്ടുപിടിക്കാതെ കുറച്ചു ഉപദേശമാണ് കിട്ടിയത്. ഇതുപോലുള്ള മെയിലുകലക്ക് മറുപടി കൊടുക്കരുതെന്ന്. ഇതിനവർ വേണമോ?
ReplyDelete