*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

6 May 2013

കുട്ടികളിലെ അമിത വികൃതിയും പഠന വൈകല്യവും : ആയുര്‍വേദ ചികിത്സ

അഞ്ചുമുതല്‍ 12 വയസുവരെ പ്രായമുള്ള കുട്ടികളിലെ ശ്രദ്ധയില്ലായ്മയും അമിത വികൃതിയും (അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍), ഏഴു മുതല്‍ 10 വയസുവരെയുള്ള കുട്ടികളിലെ പഠന വൈകല്യം എന്നിവ പരിഹരിക്കുന്നതിനായി ഗവേഷണാടിസ്ഥാനത്തില്‍ നടത്തുന്ന ആയുര്‍വേദ ചികിത്സ പൂജപ്പുര ഗവ.ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ആയുര്‍വേദ ശിശുരോഗ (ബാലചികിത്സ) വിഭാഗത്തില്‍ ലഭിക്കും. താത്പര്യമുള്ള രക്ഷിതാക്കള്‍ 9497273464, 9447464634 ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം.

No comments:

Post a Comment

അഭിപ്രായം പങ്കവെയ്ക്കൂ