*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

28 May 2013

പൊതുവിദ്യാഭ്യാസം - ഭാവി ശോഭനമോ?

വിദ്യാഭ്യാസ മേഖലയിലെ പുതിയ മാറ്റങ്ങളും നിയമങ്ങളും പ്രവണതകളും വിദ്യാഭ്യാസ അവകാശനിയമങ്ങളും മറ്റും പൊതുവിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്തുമോ,അതോ തകര്‍ക്കുമോ?
കേരളത്തിലെ വിദ്യാഭ്യാസനിലവാരത്തെക്കുറിച്ചും രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും ഭാവിയെക്കുറിച്ചും ആകുലതയുള്ളവര്‍ ഉണര്‍ന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
മാതൃഭൂമി പത്രത്തോടൊപ്പം നമുക്കുമൊന്നു ചിന്തിക്കാം.
താഴത്തെ ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് പത്രത്തിലെ ലേഖനം വായിക്കൂ.........


കനത്ത ഫീസ് നല്കേണ്ട അണ്‍ എയ്ഡഡ് സ്കൂളിലേയ്ക്കൊഴുകുന്ന പാവപ്പെട്ട കുഞ്ഞുങ്ങളെ, സൗജന്യമായി പാലും മുട്ടയും നല്കികിയിട്ടും പൊതുവിദ്യാഭ്യാസമേഖലയിലേയ്ക്ക ആകര്‍ഷിക്കാന്‍ കഴിയാത്തതെന്താണെന്ന് ചിന്തിക്കുവാനും പരിഹാരം കണ്ടെത്താനും ഇടയാകുവാന്‍ ഈ ലേഖനപരമ്പരയ്ക്ക കഴിയുമാറാകട്ടെ എന്ന് സര്‍വ്വേശനോട് പ്രാര്‍ത്ഥിക്കുന്നു.

ഒരു സംശയം , ഈ മേഖല തകരണം എന്ന് ഏതെങ്കിലും ക്ഷുദ്രശക്തികള്‍ ആഗ്രഹിക്കുന്നുണ്ടാവുമോ?
അങ്ങനെ ഉണ്ടെങ്കില്‍ നാം മൗനം പാലിച്ചിരുന്നാല്‍ മതിയോ?
അടുത്ത തലമുറകള്‍ നശിക്കട്ടെ എന്നു കരുതിയാല്‍ മതിയോ?

ഒരു "സന്തോഷവാര്‍ത്ത "കൂടി കൂട്ടി വായിക്കാം.
 No comments:

Post a Comment

അഭിപ്രായം പങ്കവെയ്ക്കൂ