*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

11 May 2013

അനുപാതം നിശ്ചയിക്കല്‍ കുറവ് കുട്ടികളുള്ള സ്‌കൂളുകളെ കൂടുതല്‍ ബാധിക്കും

 "അധ്യാപക- വിദ്യാര്‍ഥി അനുപാതം നിശ്ചയിക്കുന്നതിന് സ്‌കൂള്‍ അടിസ്ഥാന യൂണിറ്റാക്കുന്നത് കുട്ടികള്‍ കുറവുള്ള സ്‌കൂളുകളെ കൂടുതലായി ബാധിക്കും. വിദ്യാഭ്യാസരംഗത്ത് ഏറെ നേട്ടം ഉണ്ടാക്കിയ കേരളത്തിന് ഈ ഉത്തരവ് ഒരു തിരിച്ചുപോക്കാണെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ ക്ലാസും അടിസ്ഥാനമാക്കി അനുപാതം നിശ്ചയിച്ചുവന്ന രീതിക്ക് പകരമായാണ് വിവിധ ക്ലാസുകള്‍ ഉള്‍ക്കൊള്ളുന്ന സ്‌കൂള്‍ യൂണിറ്റായി കണക്കാക്കി അനുപാതം നിശ്ചയിക്കുന്നത്. നാലാം ക്ലാസ് വരെയുള്ള സ്‌കൂളില്‍ എല്ലാ ക്ലാസുകളിലുമായി ഉദാഹരണമായി 50 കുട്ടികളാണുള്ളതെങ്കില്‍ പുതിയ ഉത്തരവ് പ്രകാരം ഒരധ്യാപകനേ ഭാവിയില്‍ ഉണ്ടാകൂ. നിലവില്‍ ഇത്തരം സ്‌കൂളുകളില്‍ ഒരുപക്ഷേ സര്‍വീസിലുള്ളവര്‍ തുടര്‍ന്നേക്കാം. എന്നാല്‍ അവര്‍ വിരമിക്കുന്ന മുറയ്ക്ക് പുതിയ നിയമനം നടക്കില്ല. നിലവില്‍ ഓരോ ക്ലാസിലും നാലും അഞ്ചും കുട്ടികളേ ഉള്ളൂവെങ്കിലും ഓരോ ക്ലാസിനും ഓരോ അധ്യാപകനുണ്ട്. ഈ സാഹചര്യം മാറി സ്‌കൂളില്‍ ആകെയുള്ള കുട്ടികള്‍ക്ക് 30 ന് ഒന്നുവീതം അധ്യാപകന്‍ എന്ന കണക്കിലേ ഉണ്ടാകൂ. സര്‍ക്കാരിന്റെ പുതിയ ഉത്തരവിനെതിരെ അധ്യാപക സംഘടനകള്‍ രംഗത്തിറങ്ങി. ക്ലാസ് അടിസ്ഥാനത്തില്‍ അധ്യാപക, വിദ്യാര്‍ഥി അനുപാതം പുനഃസ്ഥാപിക്കണമെന്ന വശ്യമുന്നയിച്ച് അധ്യാപക സംഘടനകള്‍ സമരത്തിന് തയാറെടുക്കുകയാണ്."- മാതൃഭൂമി വാര്‍ത്ത,മെയ് 12 ഞായര്‍
വാര്‍ത്തയ്ക്കു തൊട്ടുതാഴെയുള്ള മറ്റൊരുവാര്‍ത്ത കൂടി ചേര്‍ത്തുവായിക്ക
(വാര്‍ത്തയില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി വായിക്കൂ)
15-ംതീയതിയിലെ മനോരമ വാര്‍ത്ത കൂടി വായിക്കാം
 (വാര്‍ത്തയില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി വായിക്കൂ) 
 "അധികാരികളുടെ കണ്ണുതുറപ്പിക്കേണ്ട സംഘടനാ നേതാക്കളൊക്കെ എവിടെ?
മൂന്നാലു ദിവസം സെന്‍സസ് കറങ്ങി നടന്നതിന് 28ദിവസത്തെ ശമ്പളം സറണ്ടര്‍ ചെയ്ത് കാശുവാങ്ങിയത് കണ്ടെത്തിയപ്പോള്‍ അത് തിരിച്ചടക്കാന്‍ പറഞ്ഞതിനെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ എന്നാ ഉഷാറായിരുന്നൂ ഈ നേതാക്കള്‍ക്ക്!"
-മാത്സ് ബ്ലോഗില്‍ വന്ന് ഒരു കമന്ാണ്
 
വടക്കേഇന്‍ഡ്യയിലെ ഏകാദ്ധ്യാപകസ്കൂളുകളെ മനസ്സില്‍ കണ്ട് രൂപം കൊടുത്ത RTE ലെ നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസരംഗത്ത് ഏറെ മുന്നില്‍ നില്ക്കുന്ന കേരളത്തിന് അനുയോജ്യമാണൊ? പൊതുവിദ്യാഭ്യാസ മേഖലയേയും പാവപ്പെട്ട കുഞ്ഞുങ്ങളുടെ ഭാവിയെയും പറ്റി ചിന്തിക്കുന്നവര്‍ ഉണര്‍ന്നു ചിന്തിക്കുക.

1 comment:

  1. click here ഇത് കണ്ടില്ലെന്നാണോ

    അധികാരികളുടെ കണ്ണുതുറപ്പിക്കേണ്ട സംഘടനാ നേതാക്കളൊക്കെ എവിടെ?
    മൂന്നാലു ദിവസം സെന്‍സസ് കറങ്ങി നടന്നതിന് 28ദിവസത്തെ ശമ്പളം സറണ്ടര്‍ ചെയ്ത് കാശുവാങ്ങിയത് കണ്ടെത്തിയപ്പോള്‍ അത് തിരിച്ചടക്കാന്‍ പറഞ്ഞതിനെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ എന്നാ ഉഷാറായിരുന്നൂ ഈ നേതാക്കള്‍ക്ക്!" -മാത്സ് ബ്ലോഗില്‍ വന്ന് ഒരു കമന്റാണ്.

    ReplyDelete

അഭിപ്രായം പങ്കവെയ്ക്കൂ