*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

6 Feb 2013

ISM FONTS

സുഹൃത്തേ,
ഇപ്പോഴും നമുക്കു വരുന്ന പല മെയിലുകളും വായിക്കാന്‍ സാധിക്കാതെ വരുന്നില്ലേ? അയയ്ക്കുന്നവര്‍ WINDOWS -ലെ ISM FONTS ഉപയോഗിച്ചയക്കുന്നു എന്നതാണ് അതിന്റെ കാരണം .ഈ പ്രശ്നം മറികടക്കാനുള്ള മാര്‍ഗ്ഗം ISM FONTS, UBUNTU ല്‍ INSTALL ചെയ്യുക എന്നതു മാത്രമാണ്.
ഇവിടെനിന്ന് ISM FONTS, down load ചെയ്ത ശേഷം താഴെപ്പറയുന്ന വഴികളിലൂടെ കടന്നു പോകുക.
*ലഭിച്ച zip folder ല്‍ right click ചെയ്ത് extract here നല്‍കുക.
*അപ്പോള്‍ ലഭിച്ച ism_fonts എന്ന folder തുറക്കുക.
*അതിലെ എല്ലാ fonts ഉം copy ചെയ്യുക.
*Application – Accessories – Terminal എന്ന ക്രമത്തില്‍ Terminal തുറന്ന ശേഷം sudo nautilus എന്ന് type ചെയ്ത് Enter അമര്‍ത്തുക,Password ചോദിക്കും,അത് type ചെയ്ത് Enter അമര്‍ത്തുക (type ചെയ്യുമ്പോള്‍ screen ല്‍ ഒന്നും കാണില്ല).
 *File System(ഇടതുവശത്ത് ) ക്ലിക്ക് ചെയ്യുക. 
 *usr - share - fonts - truetype-ttf-malayalam-fonts എന്ന ക്രമത്തില്‍ തുറന്ന് Paste ചെയ്യുക

1 comment:

  1. വളരെ ഉപകാരപ്രദം.കൂടുതല്‍ ഇത്തരം സഹായങ്ങള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete

അഭിപ്രായം പങ്കവെയ്ക്കൂ