*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

25 Feb 2013

INCOME TAX_E TDS RETURN

എല്ലാ ഹെഡ്മാസ്റ്റര്‍മാരും അദ്ധ്യാപകരുടെ INCOME TAX കണക്കുകൂട്ടി ഈ മാസത്തെ ശമ്പളത്തില്‍ നിന്ന് പിടിക്കാനുള്ള തിരക്കിലായിരിക്കുമല്ലോ? ഓരോ DDO യും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും അടക്കേണ്ടാതായ ഒരു വര്‍ഷത്തെ നികുതി കണക്കാക്കി 12കൊണ്ട് ഹരിച്ച് നികുതിവിഹിതം ഓരോ മാസത്തെയും ശമ്പളത്തില്‍ നിന്നും കുറയ്കേണ്ടതായിരുന്നു എന്ന് അറിയാമല്ലോ. ഇങ്ങനെ കുറയ്ക്കുന്ന നികുതിയുടെ കണക്ക് 3 മാസം കൂടുമ്പോള്‍ അപ്‌ലോഡ്‌ ചെയ്യേണ്ടതുമായിരുന്നു.ഇതാണ് ത്രൈമാസ ഇ ടി. ഡി.എസ് റിട്ടേണ്‍ സമര്‍പ്പിക്കല്‍. വിവിധ സ്ഥലങ്ങളില്‍ Return സ്വീകരിക്കാന്‍ Tin Facilitation Centers നെ ചുമതലപ്പെടുത്തിയിട്ടുമുണ്ട് (eg.KARVY,KOTTAYAM). നാം തയ്യാറാക്കുന്ന E TDS Return അപ്‌ലോഡ്‌ ചെയ്യുന്നതിനായി ഇവിടെയാണ് നാം സമര്‍പ്പിക്കുന്നത്. മുഴുവന്‍ ജോലിയും അവരെ ഏല്‍പ്പിക്കുമ്പോള്‍ വലിയൊരു തുക അവര്‍ സര്‍വീസ് ചാര്‍ജായി ഈടാക്കിയേക്കാം.എന്നാല്‍ E TDS Return  തയ്യാറാക്കി TIN Center ല്‍ ഏല്‍പ്പിച്ചാല്‍ ചെറിയ മുടക്കില്‍ കാര്യം സാധിക്കാം.ഇതെങ്ങനെ തയ്യാറാക്കും എന്ന് വളരെ ലളിതമായി ,ഇരമംഗലം KCA LPS HEADMASTER സുധീര്‍കുമാര്‍സാര്‍ തയ്യാറാക്കിയിരിക്കുന്നത് ശ്രദ്ധിച്ചു.അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ സേവനത്തിന് എല്ലാ അഭിനന്ദനങ്ങളും.Income Tax Department സോഫ്റ്റ്‌വേറായ RPU അദ്ദേഹം  പരിചയപ്പെടുത്തുന്നത് ഇവിടെ ക്ലിക്ക് ചെയ്തു വായിക്കൂ


No comments:

Post a Comment

അഭിപ്രായം പങ്കവെയ്ക്കൂ