*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

2 Jul 2013

PRE-MATRIC SCHOLARSHIP 2013-14

  • PRE-MATRIC   SCHOLARSHIP – SITE
  • ഈ വര്‍ഷം കേരളത്തിലെ വിദ്യാലയങ്ങളില്‍ 1  മുതല്‍ 1O വരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ജൂലൈ 1 മുതല്‍ 31 വരെ അപേക്ഷിക്കാം. 
  • അപേക്ഷാ ഫോം (N2-22494/13/DPI) ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. വരുമാനം, മതം എന്നിവയ്ക്കുള്ള സത്യവാങ് മൂലം സമര്‍പ്പിക്കുന്നതിനായി ഇപ്രാവശ്യം മുദ്രപ്പത്രം ആവശ്യമില്ല  . സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ എഴുതി നല്‍കിയാല്‍ മതി.
  • സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകരിച്ച അണ്‍ എയ്ഡഡ്/അഫിലിയേഷനുള്ള CBSE/ICSE സ്ക്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ .
  • മുന്‍ വര്‍ഷം  പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍  അപേക്ഷയിലെ റിന്യൂവല്‍  കോളം ടിക് ചെയ്യണം.
  • മുന്‍ വാര്‍ഷിക പരീക്ഷയില്‍ അപേക്ഷകര്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക്/ഗ്രേഡ് നേടിയിരിക്കണം. അപേക്ഷകര്‍ ഈ വര്‍ഷം ഒന്നാം സ്റ്റാന്റേര്‍ഡില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണെങ്കില്‍ മാര്‍ക്കോ ഗ്രേഡോ ബാധകമല്ല.
  • ഒരു കുടുംബത്തില്‍ നിന്നും 2  വിദ്യാര്‍ത്ഥികള്‍ക്കേ അര്‍ഹതയുള്ളൂ. 
  • ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറും(അക്കൗണ്ട് നമ്പര്‍ ആവശ്യമില്ല എന്ന് ഇന്നലെ(3.07.2012) മന്ത്രിയുടെ പത്രക്കുറിപ്പ് കണ്ടു) ഉണ്ടായിരിക്കണം
  • അപേക്ഷകരുടെ രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. രക്ഷകര്‍ത്താക്കള്‍  വരുമാനം സംബന്ധിച്ച് മുദ്രപത്രം നല്‍കേണ്ടതില്ല. സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും, ഉദ്യോഗമുള്ളവര്‍ അതാത് സ്ഥാപനം നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റുമാണ് നല്‍കേണ്ടത്.
  • വില്ലേജ്  ഓഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റ്  ആവശ്യമില്ല
  • മുസ്ലീം/നാടാര്‍ സ്കോളര്‍ഷിപ്പ്, പ്രീമെട്രിക് സ്കോളര്‍ഷിപ്പ്(ന്യൂനപക്ഷവിഭാഗം),പ്രീമെട്രിക് സ്കോളര്‍ഷിപ്പ് (OBC വിഭാഗം) തുടങ്ങിയ സ്കോളര്‍ഷിപ്പുകളില്‍ (മതാടിസ്ഥാനത്തില്‍ അനുവദിക്കുന്നവ) ഏതെങ്കിലും ഒന്നേ വിദ്യാര്‍ത്ഥി സ്വീകരിക്കാവൂ.
  • സര്‍ക്കാര്‍,എയ്ഡഡ് സ്കൂളുകളില്‍ ലഭിക്കുന്ന അപേക്ഷകള്‍ ഓണ്‍ലൈന്‍ ചെയ്ത ശേഷം അതതു സ്കൂളില്‍ സൂക്ഷിക്കേണ്ടതും സൈറ്റില്‍ നിന്ന് ലഭിക്കുന്ന ക്രോഡീകരിച്ച ലിസ്റ്റ് DEO/AEO യ്ക്ക് 05.08.2013ന് സമര്‍പ്പിക്കേണ്ടതുമാണ്.
  • താഴെ ക്ലിക്ക് ചെയ്ത് വിശദാംശങ്ങള്‍ വായിക്കൂ
  • INSTRUCTIONS – FOR APPLICANTS
  • INSTRUCTIONS    – FOR SCHOOLS
  • APPLICATION FORM 

No comments:

Post a Comment

അഭിപ്രായം പങ്കവെയ്ക്കൂ