*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

29 Jul 2013

രക്ഷാകര്‍ത്താക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ജൂലൈ 31 ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്നു വരെ രക്ഷാകര്‍ത്താക്കള്‍ക്കായി  ബോധവല്‍ക്കരണ ക്ലാസ്സ് നടത്തുന്നു. സീമാറ്റ് തയ്യാറാക്കിയ 'സ്‌കൂള്‍ സ്‌കോളര്‍ഷിപ്പുകള്‍' എന്ന പുസ്തകത്തില്‍ 120 ല്‍ പരം സ്‌കോളര്‍ഷിപ്പുകളുടെ വിശദാംശങ്ങളാണുള്ളത്. പരിപാടി കൃത്യമായി നടക്കുന്നത് പരിശോധിക്കുവാന്‍ ജില്ലാതല മോണിറ്ററിംഗ് ടീമിന് രൂപം കൊടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍, സൈബര്‍ കുറ്റങ്ങളെക്കുറിച്ചുള്ള വിവരണം നല്‍കല്‍ ഇവ ഉദ്ദേശിച്ചാണ് സര്‍ക്കാര്‍ ക്ലാസ് സംഘടിപ്പിക്കുന്നത്. കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍ തുടങ്ങിയവ കൗമാരക്കാര്‍ വഴിവിട്ടു ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് രക്ഷാകര്‍ത്താക്കള്‍ക്കായി പഠനം ഒരുക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റ്, വി.എച്ച്.എസ്.സി., സീമാറ്റ്, എസ്.എസ്.എ., ആര്‍.എം.എസ്.എ., ഡയറ്റുകള്‍, പി.ടി.എ, എസ്.എം.സി., തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ബോധവല്‍ക്കരണം. കേരളത്തിലെ 15000 ത്തോളം വിദ്യാലയങ്ങളില്‍ 10 ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്ലാസുകളില്‍ എടുക്കേണ്ട വിഷയങ്ങളെക്കുറിച്ചുള്ള വിശദമായ കുറിപ്പുകള്‍ താഴെ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
 SCHOLARSHIPS-Pre-Primary ,LP, ,                                UPHS
  Cyber Crime Circular DPI
  Guidelines for Teachers
* Guidelines for Parents

cyber crime - help files: one,two,three,four,five,six,seven,eight

No comments:

Post a Comment

അഭിപ്രായം പങ്കവെയ്ക്കൂ