*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

26 Dec 2013

ഡി.എ. വര്‍ദ്ധനവ് : ഉത്തരവായി

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കുമുള്ള ഡി.എ.നിരക്ക് നിലവിലുള്ള 53 ശതമാനത്തില്‍നിന്ന് 63 ശതമാനമാക്കി ഈവര്‍ഷം ജൂലായ് ഒന്ന് മുതല്‍ മുന്‍കാലപ്രാബല്യത്തോടെ ഉയര്‍ത്തി ഉത്തരവായി. പുതുക്കിയ നിരക്കിലുള്ള ഡി.എ 2014 ജനുവരി മാസം മുതലുള്ള ശമ്പളത്തോടൊപ്പം ലഭിക്കും. ജൂലായ് മുതല്‍ ഡിസംബര്‍ വരെ ഡി.എ.കുടിശ്ശിക പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കും. പാര്‍ട്ട്‌ടൈം, പാര്‍ട്ട്‌ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍ക്കും ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ പുതുക്കിയ നിരക്കിലുള്ള ഡി.എയ്ക്ക് അര്‍ഹതയുണ്ടായിരിക്കും.
ORDER ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment

അഭിപ്രായം പങ്കവെയ്ക്കൂ