*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

21 Oct 2013

തദ്ദേശസ്വയംഭരണ വകുപ്പ്-ജനന രജിസ്‌ട്രേഷന്‍ : പേര് തിരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍

തദ്ദേശസ്വയംഭരണ വകുപ്പ് ജനന രജിസ്‌ട്രേഷന്‍ പേര് തിരുത്തുന്നതിനുള്ള നിര്‍ദ്ദേശത്തില്‍ വ്യക്തത വരുത്തി നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇതനുസരിച്ച് തെറ്റായി വിവരം ചേര്‍ത്ത കുറ്റം രാജിയാക്കുന്നതിന് 50 രൂപ കോമ്പൗണ്ടിംഗ് ഫീ ഈടാക്കാന്‍ വ്യവസ്ഥയുള്ള സാഹചര്യത്തില്‍ സ്‌കൂളില്‍ ചേര്‍ക്കുന്നതിന് മുമ്പ് കുട്ടിയുടെ പേരില്‍ തിരുത്തല്‍ വരുത്തുന്നതിന് മാതാപിതാക്കളുടെ സംയുക്ത അപേക്ഷയോടൊപ്പം വെള്ളപേപ്പറില്‍ തെറ്റായി പേര് ചേര്‍ക്കാന്‍ ഇടയായ സാഹചര്യം വ്യക്തമാക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും, സ്‌കൂളില്‍ ചേര്‍ത്ത ശേഷമുള്ള കേസുകളില്‍ സ്‌കൂള്‍ രേഖയിലെപോലെ പേരു തിരുത്തുന്നതിന് അപേക്ഷയോടൊപ്പം തെറ്റായി പേര് ചേര്‍ക്കാനിടയായ സാഹചര്യം വ്യക്തമാക്കുന്ന 100 രൂപ മുദ്രപത്രത്തില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും, മാതാവ്/പിതാവ്/നിയമാനുസൃതമായ രക്ഷാകര്‍ത്താവ്/മാതാപിതാക്കള്‍ മരണപ്പെട്ട കേസുകളില്‍ വ്യക്തി രജിസ്ട്രാര്‍ മുമ്പാകെ സമര്‍പ്പിക്കണമെന്ന് വ്യക്തമാക്കിയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ജനനരജിസ്‌ട്രേഷന്‍ സമയത്തോ അതിനുശേഷം കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കുന്നതിന് മുമ്പായോ കുട്ടിയുടെ പേരില്‍ തെറ്റായി ജനനരജിസ്റ്ററില്‍ ചേര്‍ത്തുപോയിട്ടുണ്ടെങ്കില്‍ മാതാപിതാക്കളുടെ സംയുക്ത അപേക്ഷയുടെയും (പ്രായപൂര്‍ത്തിയായ കുട്ടിയുടെ കേസില്‍ കുട്ടിയുടെ അപേക്ഷ), സ്‌കൂള്‍ രേഖയുടെയും അടിസ്ഥാനത്തില്‍ അന്വേഷിച്ചു ബോദ്ധ്യം വന്നശേഷം സ്‌കൂള്‍ രേഖ പ്രകാരമുള്ള പേരു ചേര്‍ക്കാം. ഇതിനായി തെറ്റായ പേരുചേര്‍ക്കാനിടയായ സാഹചര്യം വ്യക്തമാക്കുന്ന ഒരു സത്യവാങ്മൂലം മാതാപിതാക്കള്‍ നല്‍കേണ്ടതും, തെറ്റായ വിവരം ചേര്‍ത്ത കുറ്റം രാജിയാക്കുന്നതിന് 50 രൂപ കോമ്പൗണ്ടിംഗ് ഫീ ഒടുക്കേണ്ടതുമാണ്. കുട്ടിയെ സ്‌കൂളില്‍ ചേര്‍ത്ത ശേഷം ജനന രജിസ്‌ട്രേഷനില്‍ പേരു ചേര്‍ക്കുന്ന കേസുകളില്‍ സ്‌കൂള്‍ രേഖ നിര്‍ബന്ധമായും ഹാജരാക്കേണ്ടതും അതുപ്രകാരം തന്നെ പേരു ചേര്‍ക്കേണ്ടതുമാണെന്ന് 2012 ഫെബ്രുവരി ഒന്നിന് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനന രജിസ്റ്ററുകളിലെ കുട്ടിയുടെ പേരിലെ ഇനിഷ്യല്‍ വികസിപ്പിച്ച് തിരുത്തലുകള്‍ നല്‍കുന്നതിന് മാതാപിതാക്കളുടെ സംയുക്ത അപേക്ഷയും (പ്രായപൂര്‍ത്തിയായ കേസുകളില്‍ കുട്ടിയുടെ അപേക്ഷ) തെറ്റായ പേരു ചേര്‍ക്കാനിടയായ സാഹചര്യം വ്യക്തമാക്കുന്ന ഒരു സത്യവാങ്മൂലവും മാതാപിതാക്കള്‍ നല്‍കേണ്ടതും തെറ്റായ വിവരം ചേര്‍ത്ത കുറ്റം രാജിയാക്കുന്നതിന് 50 രൂപ കോമ്പൗണ്ടിംഗ് ഫി ഒടുക്കേണ്ടതുമാണ്.

No comments:

Post a Comment

അഭിപ്രായം പങ്കവെയ്ക്കൂ