*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

21 Oct 2013

മലയാളദിനാഘോഷവും ശ്രേഷ്ഠഭാഷാദിനാഘോഷവും

      ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള ഔദ്യോഗിക ഭാഷ സംബന്ധിച്ച ഉന്നതതല സമിതി, ഈ വര്‍ഷം നവംബര്‍ ഒന്നുമുതല്‍ മലയാളദിനമായും നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ ശ്രേഷ്ഠഭാഷാവാരമായും ആഘോഷിക്കാന്‍ തീരുമാനിച്ചു.സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലും പ്രത്യേകിച്ച് മലയാളം ഭരണഭാഷയാക്കിയിട്ടുള്ള വകുപ്പുകളിലും ഭരണവകുപ്പുകളിലും സ്ഥാപനങ്ങളിലും ആഘോഷപരിപാടികള്‍ സംഘടിപ്പിക്കണം. സംസ്ഥാനതലത്തില്‍ നവംബര്‍ ഒന്നാം തീയതി വെള്ളിയാഴ്ച മലയാള ദിനാഘോഷവും ഭരണഭാഷാസേവന പുരസ്‌കാരദാനവും സര്‍ക്കാര്‍ സംഘടിപ്പിക്കും. 
       നവംബര്‍ ഒന്നിന് രാവിലെ 11 -ന് എല്ലാവകുപ്പുകളിലേയും സ്ഥാപനങ്ങളിലേയും ഓഫീസുകളില്‍ ഓഫീസ് തലവന്റെ അദ്ധ്യക്ഷതയില്‍ ഭരണഭാഷാ സമ്മേളനം സംഘടിപ്പിക്കുകയും ഉദ്യോഗസ്ഥര്‍ക്ക് ഓഫീസ് തലവന്‍ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കയും വേണം. ഇനിപറയുന്ന പ്രതിജ്ഞയാണ് മലയാളദിനത്തില്‍ സ്വീകരിക്കേണ്ടത്. 
      "മലയാളം എന്റെ ഭാഷയാണ്. മലയാളത്തിന്റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. മലയാള ഭാഷയേയും കേരള സംസ്‌കാരത്തേയും ഞാന്‍ ആദരിക്കുന്നു. ഭരണനിര്‍വ്വ ഹണത്തില്‍ മലയാളത്തിന്റെ ഉപയോഗം സാര്‍വ്വത്രികമാക്കുന്നതിന് എന്റെ കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും."  
        സ്‌കൂളുകളില്‍ മലയാളദിനത്തില്‍ അസംബ്ലിയില്‍ മലയാളം മാതൃഭാഷയാക്കിയിട്ടുള്ള അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചുവടെ പറയുന്ന പ്രതിജ്ഞ എടുക്കണം. 
      "മലയാളം എന്റെ ഭാഷയാണ്. മലയാളത്തിന്റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. മലയാള ഭാഷയേയും കേരള സംസ്‌കാരത്തേയും ഞാന്‍ ആദരിക്കുന്നു. മലയാളത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി എന്റെ കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും."     
       ഭരണഭാഷാവാരാഘോഷക്കാലത്ത് ഓഫീസുകളിലും സ്‌കൂളുകളിലും ആഘോഷം സംബന്ധിച്ച് ബാനറുകള്‍ പ്രദര്‍ശിപ്പിക്കണം. വാരാഘോഷക്കാലത്ത് വിവിധ വകുപ്പുകളിലും ഓഫീസുകളിലും ഭാഷാപോഷണത്തിനും ഭരണഭാഷാ മാറ്റത്തിനും ഉതകുന്ന പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍, സമ്മേളനങ്ങള്‍, സത്‌സേവന രേഖയും ഭരണഭാഷാ സേവന പുരസ്‌കാരവും ഭരണഭാഷാ ഗ്രന്ഥരചനാ പുരസ്‌കാരവും ലഭിച്ചവര്‍ക്കുള്ള അനുമോദനം തുടങ്ങിയവ സംഘടിപ്പിക്കണം. വിവിധ വകുപ്പുകള്‍ക്ക് യോജിച്ചതും ഭാഷാമാറ്റ പുരോഗതി കൈവരിക്കുന്നതിന് ഉതകുന്നതുമായ മറ്റു പരിപാടികളും നടപ്പിലാക്കാം. എല്ലാ ഓഫീസുകളിലും നിന്ന് അയയ്ക്കുന്ന കത്തുകളുടെ മുകളില്‍ ഭരണഭാഷ-മാതൃഭാഷ എന്ന വാക്യം തുടര്‍ന്നും ചേര്‍ക്കേണ്ടതാണ്. ഓഫീസുകളില്‍ ഭരണരംഗത്ത് ഉപയോഗിക്കുന്ന അഞ്ച് ഇംഗ്ലീഷ് പദങ്ങളും സമാന മലയാള പദങ്ങളും ഓരോ ദിവസവും എഴുതി പ്രദര്‍ശിപ്പിക്കണം. മലയാള ദിനാഘോഷവും ശ്രേഷ്ഠഭാഷാ വാരാഘോഷവും സംബന്ധിച്ച് കീഴ് ഓഫീസുകളില്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ വിവരങ്ങള്‍ സമാഹരിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി എല്ലാ വകുപ്പ് തലവന്‍മാരും നവംബര്‍ 30 ന് മുമ്പ് ഔദ്യോഗികഭാഷാ വകുപ്പ് സെക്രട്ടറിക്ക് അയക്കണം. ജില്ലാതല ആഘോഷത്തോടനുബന്ധിച്ചുള്ള സമ്മേളനത്തില്‍ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മറക്കാനാവാത്ത സംഭാവന നല്‍കിയ എഴുത്തുകാരെ ആദരിക്കണം. അതത് ജില്ലയിലുള്ള മൂന്ന് എഴുത്തുകാരെയാണ് ആദരിക്കേണ്ടത്.

No comments:

Post a Comment

അഭിപ്രായം പങ്കവെയ്ക്കൂ