*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

13 Mar 2014

എസ്.എസ്.എല്‍.സി. സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പ്

2014 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ മൂല്യനിര്‍ണ്ണയവുമായി ബന്ധപ്പെട്ട സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ ഈ മാസം 24 മുതല്‍ 27 വരെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. നിയമന ഉത്തരവ് ലഭിച്ച എല്ലാ അഡീഷണല്‍ ചീഫ് എക്‌സാമിനര്‍മാരും അതത് വിഷയങ്ങളുമായി ബന്ധപ്പെട്ട സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. അഡീഷണല്‍ ചീഫ് എക്‌സാമിനര്‍മാരുടെ പട്ടിക പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇനി പറയുന്ന ക്രമത്തിലാണ് ക്യാമ്പുകള്‍ നടക്കുക. മാര്‍ച്ച് 24 മുതല്‍ 25 വരെ: മലയാളം 2 - ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് എച്ച്.എസ്., തൃശ്ശൂര്‍, ഫിസിക്‌സ് - ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് എച്ച്.എസ്, തൃശ്ശൂര്‍, ബയോളജി - ജി.എച്ച്.എസ്. ചാവക്കാട്, അറബിക്, ഉറുദ്ദു, സംസ്‌കൃതം - ജി.വി.എച്ച്.എസ്.എസ്., ചാലക്കുടി. മാര്‍ച്ച് 25 മുതല്‍ 26 വരെ: ഇംഗ്ലീഷ് - എസ്.ആര്‍.വി.ജി. (എം.) വി.എച്ച്.എസ്.എസ്., എറണാകുളം, ഹിന്ദി - ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസ്., ആലുവ, മാത്തമാറ്റിക്‌സ് - ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസ്., എറണാകുളം. മാര്‍ച്ച് 26 മുതല്‍ 27 വരെ: മലയാളം 1: ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് എച്ച്.എസ്., തൈക്കാട്, തിരുവനന്തപുരം, സോഷ്യല്‍ സയന്‍സ്- എസ്.എം.വി. ഗവണ്‍മെന്റ് മോഡല്‍ എച്ച്.എസ്.എസ്., തിരുവനന്തപുരം, കെമിസ്ട്രി- ഗവണ്‍മെന്റ് സെന്‍ട്രല്‍ എച്ച്.എസ്., അട്ടക്കുളങ്ങര, തിരുവനന്തപുരം

No comments:

Post a Comment

അഭിപ്രായം പങ്കവെയ്ക്കൂ