*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

21 Feb 2014

പരീക്ഷാഭവന്‍ : സ്‌പെഷ്യല്‍ അദാലത്ത്

പരീക്ഷാഭവനില്‍ നിന്നും പൊതുജനത്തിനു ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ വന്നിട്ടുള്ള പിഴവുകള്‍ പരിഹരിക്കാന്‍ നടത്തുന്ന സ്‌പെഷ്യല്‍ അദാലത്തിന്റെ തിരുവനന്തപുരം ജില്ലാതല പരിപാടി ഈ മാസം 25 ചൊവ്വാഴ്ച നടക്കും. രാവിലെ ഒമ്പത് മണിമുതല്‍ അഞ്ച് മണിവരെ തിരുവനന്തപുരം എസ്.എം.വി. ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സ്‌പെഷ്യല്‍ അദാലത്ത്. ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാറിന്റെ അദ്ധ്യക്ഷതയില്‍ വിദ്യാഭ്യാസ വകുപ്പുമന്ത്രി പി.കെ.അബ്ദുറബ്ബ് അദാലത്ത് ഉദ്ഘാടനം ചെയ്യും. ജനനത്തിയതി, വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പേര് ജനനസ്ഥലം, ജാതി, മതം, ആണ്‍/പെണ്‍, മേല്‍വിലാസം, തിരിച്ചറിയല്‍ അടയാളം തുടങ്ങിയവ തിരുത്തുന്നതിനും ഡ്യൂപ്ലിക്കേറ്റ്/ട്രിപ്പിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമുള്ള അപേക്ഷകള്‍ അദാലത്തില്‍ പരിഗണിക്കും. അപേക്ഷകന്‍ ആദ്യമായി പത്താംതരം പരീക്ഷ എഴുതിയ സ്‌കൂളിലെ പ്രധാനാധ്യാപകന്‍ മുഖേനയാണ് അപേക്ഷകള്‍ അദാലത്തില്‍ സമര്‍പ്പിക്കേണ്ടത്. പ്രധാനാധ്യാപകര്‍, ലഭിക്കുന്ന അപേക്ഷകളുടെ പ്രാഥമിക പരിശോധന നടത്തി ആമുഖത്തോടെ അപേക്ഷകന് തിരികെ നല്‍കണം. തുടര്‍ന്ന് അപേക്ഷകന്‍ ഇവ ഫെബ്രുവരി 17 മുതല്‍ 22 വരെയുള്ള തീയതികളില്‍ ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ആഫീസില്‍ നല്‍കണം. ഇവ സ്വീകരിക്കുന്നതിന് എ.ഇ.ഒ.മാര്‍ ആഫീസിലെ ഒരു സെക്ഷന്‍ ക്ലര്‍ക്കിന്റെ സേവനം പ്രയോജനപ്പെടുത്തണം. കൂടാതെ ഏതെങ്കിലും കാരണവശാല്‍ അപേക്ഷകള്‍ ഉപജില്ലാ വിദ്യാഭ്യാസ ആഫീസില്‍ സമര്‍പ്പിക്കാന്‍ സാധിക്കാതെവന്നാല്‍ ഫെബ്രുവരി 25 ന് തിരുവനന്തപുരം എസ്.എം.വി. ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന അദാലത്തില്‍ അവ നേരിട്ട് സമര്‍പ്പിക്കാം. സമര്‍പ്പിക്കുന്ന എല്ലാ അപേക്ഷകള്‍ക്കും രസീത് നല്‍കും. നിശ്ചിത തീയതിയ്ക്കകം (പരമാവധി 30 ദിവസം) അപേക്ഷകളില്‍ തീര്‍പ്പു കല്പിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതുമാണ്. തിരുത്തലുകള്‍ വരുത്തുന്നതിനും ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമുള്ള എല്ലാ അപേക്ഷാഫാറങ്ങളും www.keralapareekshabhavan.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

2 comments:

  1. ഈ അപേക്ഷ ഇപ്പോഴും കൊടുക്കാൻ പറ്റോ.ഇതിൽ പേരും വിലാസവും തിരുത്താൻ പറ്റോ.

    ReplyDelete
  2. 6ആം ക്ലാസ്സിൽ വെച്ചു പഠനം നിറുത്തി....ആ സര്ടിഫിക്കറ്റിൽ ജനനത്തിയതിയും പേരും തിരുത്താൻ എന്ത് ചെയ്യണം??

    ReplyDelete

അഭിപ്രായം പങ്കവെയ്ക്കൂ