*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

16 Aug 2013

ഇംഗ്ലീഷ് അധ്യാപകര്‍ക്കായി റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍സ് കോഴ്‌സ്

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക്ട് സെന്റര്‍ ഫൊര്‍ ഇംഗ്ലീഷ്, അധ്യാപകര്‍ക്കായി റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍സ് കോഴ്‌സ് സംഘടിപ്പിക്കും. കോണ്‍ടാക്ട് ക്ലാസുകള്‍, വിദ്യാലയങ്ങളില്‍ നടത്തുന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍, ഗവേഷണ പ്രബന്ധരചന എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് (ഹൈസ്‌കൂള്‍, പ്രൈമറി) അപേക്ഷിക്കാം. ചീഫ് ട്യൂട്ടര്‍, ഡിസ്ട്രിക്ട് സെന്റര്‍ ഫൊര്‍ ഇംഗ്ലീഷ്, നെയ്യാറ്റിന്‍കര, തിരുവനന്തപുരം വിലാസത്തില്‍ അപേക്ഷിക്കണം. അവസാന തീയതി ആഗസ്റ്റ് 24. ഇ-മെയില്‍ വഴിയും അപേക്ഷിക്കാം email - dcetvm@gmail.com

No comments:

Post a Comment

അഭിപ്രായം പങ്കവെയ്ക്കൂ