സംസ്ഥാനത്തെ
ഒരു സ്കൂളും മധ്യവേനലവധിക്കാലത്ത് പ്രവര്‍ത്തിക്കു ന്നില്ലെന്ന്
ഉറപ്പാക്കാന്‍ ആവശ്യമായ ഉത്തരവ് അടിയന്തിരമായി പുറപ്പെടുവിക്കണമെന്ന്
സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന് പൊതുവിദ്യാഭ്യാസ ഡയറക്റ്റര്‍ക്കും ഹയര്‍
സെക്കന്ററി ഡയറക്റ്റര്‍ക്കും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി
ഡയറക്റ്റര്‍ക്കും നിര്‍ദ്ദേശം നല്കി. എയ്ഡഡ്, അണ് എയ്ഡഡ്, സി.ബി.എസ്.ഇ,
ഐ.സി.എസ്.ഇ ഉള്‍പ്പെടെയുളള വിദ്യാലയങ്ങള്‍ക്ക് നിര്‍ദ്ദേശം ബാധകമാണ്.
എല്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റര്‍മാരും ജില്ലാ വിദ്യാഭ്യാസ
ഓഫീസര്‍മാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഹയര്‍ സെക്കന്ററി,
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മേഖലാ ഡെപ്യൂട്ടി ഡയറക്റ്റര്‍മാര്‍ എന്നിവരും
ഇക്കാര്യം വ്യക്തിപരമായി ഉറപ്പുവരുത്തണമെന്നും മധ്യവേനലവധിക്കുശേഷം സാധാരണ
തുറക്കുന്ന സമയത്തിനുമുന്‍പായി ഒരുതരത്തിലുളള ക്ലാസ്സുകളും സ്കൂളുകളില്‍
നടത്തരുതെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിര്‍ദ്ദേശം
ലംഘിക്കപ്പെടുന്നതുമൂലം കുട്ടികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക്
മാനേജ്മെന്റ് ഉള്‍പ്പെടെയുളള സ്കൂള്‍ അധികൃതര്‍
ഉത്തരവാദികളായിരിക്കുമെന്നും കൂടാതെ വിദ്യാഭ്യാസവകുപ്പ് സ്വീകരിക്കുന്ന
നിയമനടപടികള്‍ അഭിമുഖീകരി ക്കേണ്ടിവരുമെന്നും കമ്മീഷന് ചെയര്‍പേഴ്സണ്‍
ശോഭാ കോശി, അംഗം കെ. നസീര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ഇക്കാര്യത്തില്‍ പുറപ്പെടുവിക്കുന്ന ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്റ്ററും
ഹയര്‍ സെക്കന്ററി ഡയറക്റ്ററും സി.ബി.എസ്.ഇ റീജിയണല്‍ ഓഫീസര്‍ക്കും
ഐ.സി.എസ്.ഇ സ്ഥാപനങ്ങള്‍ക്കും മേല്‍നടപടിക്കായി അയച്ചുകൊടുക്കണം. ഇതുമായി
ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ മെയ് ഒന്‍പതിന് കമ്മീഷനെ
അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പത്രവാര്‍ത്തകളുടെ
അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.
2 May 2016
എസ്. എസ്. എല്‍. സി പുനര്‍ മൂല്യനിര്‍ണയം: മെയ് നാല് വരെ അപേക്ഷിക്കാം
എസ്.
എസ്. എല്‍. സി പരീക്ഷാ ഉത്തരക്കടലാസുകളുടെ പുനര്‍ മൂല്യനിര്‍ണയം,
ഫോട്ടോകോപ്പി, സ്ക്രൂട്ടിനി എന്നിവയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും
അപേക്ഷയുടെ പ്രിന്റ് ഔട്ടും ഫീസും പരീക്ഷ എഴുതിയ സെന്ററിലെ
പ്രധമാദ്ധ്യാപകര്ക്ക് സമര്‍പ്പിക്കുന്നതിനുള്ള തീയതി മെയ് നാലുവരെ
നീട്ടി. ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തിയതിന്റെ പ്രിന്റൗട്ടും ഫീസും
സ്കൂളുകളില്‍ സമര്‍പ്പിക്കാത്തതും പ്രധമാദ്ധ്യാപകര്‍ ഓണ്‍ലൈന്‍
വെരിഫിക്കേഷന് നടത്താത്തതുമായ അപേക്ഷകള്‍ പുനര്‍മൂല്യ നിര്‍ണ്ണയം,
സ്ക്രൂട്ടിനി, ഫോട്ടോകോപ്പി എന്നിവയ്ക്കു പരിഗണിക്കുന്നതല്ല.
CIRCULAR
CLICK HERE TO APPLY
CIRCULAR
CLICK HERE TO APPLY
30 Apr 2016
ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രവേശനം
ഐ.
എച്ച്. ആര്. ഡി യുടെ കീഴിലുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി
സ്കൂളുകളില്‍ പതിനൊന്നാം ക്ളാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫോറവും വിവരണവും IHRD -ല്‍ ക്ലിക്ക് ചെയ്ത് പ്രിന്റ്
ചെയ്തെടുക്കുകയോ അതത് സ്കൂളുകളില്‍ നിന്നും നേരിട്ട് വാങ്ങുകയോ
ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും 100 രൂപയുടെ
രജിസ്ട്രേഷന് ഫീസ് സഹിതം (പട്ടികജാതി /വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് 50
രൂപ). മെയ് 23 ന് മൂന്നു മണിക്ക് മുമ്പായി ബന്ധപ്പെട്ട സ്കൂളില്‍
ലഭിക്കണം
സൗജന്യ വൊക്കേഷണല്‍ പ്രോഗ്രോം
കിലയുടെ
ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നും 10 / +2 കഴിഞ്ഞ
വിദ്യാര്‍ത്ഥികള്‍ക്കുള്ള വൊക്കേഷണല്‍ ഗൈഡന്‍സ് പ്രോഗ്രാം മെയ് 9, 10
തീയതികളില്‍ തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരം കോണ്‍ഫറന്‍സ് ഹാളില്‍
നടത്തും. പരിപാടിയില്‍ പങ്കെടുക്കുന്നതിന് താല്പര്യമുള്ളവര് മെയ്
അഞ്ചിനു മുമ്പായി 0471-2307742, 944 670206 എന്നീ നമ്പരുകളില്‍
ബന്ധപ്പെട്ട് ഇതിലേക്കുള്ള രജിസ്ട്രേഷന് നടത്തണം. രജിസ്ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യൂ
SSLC SAY EXAM
എസ്. എല്‍. എല്‍. സി (സേ) പരീക്ഷ
|
|
എസ്. എസ്. എല്‍. സി പരീക്ഷയില്‍ റഗുലര്‍ വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികളില്‍ പരമാവധി രണ്ടു പേപ്പറുകള്‍ക്ക് കുറഞ്ഞത് ഡി+ എങ്കിലും
ലഭിക്കാത്തതിനാല്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നഷ്ടപ്പെട്ടവര്‍ക്ക്
വേണ്ടി മാത്രമായി സേവ് എ ഇയര്‍ (സേ) പരീക്ഷ മെയ് 23 മുതല്‍ 27 വരെ നടത്തും.
പരീക്ഷ എഴുതിയ സ്കൂളില്‍ മെയ് രണ്ട് തിങ്കളാഴ്ച മുതല്‍ മെയ് അഞ്ച് വരെ
അപേക്ഷയും ഫീസും സ്വീകരിക്കും. വിശദമായ വിജ്ഞാപനവും വിവരണവും ലഭിക്കുവാന്‍
SSLC SAY EXAM -ല്‍ ക്ലിക്ക് ചെയ്യൂ.
|
27 Apr 2016
എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധികരിച്ചു
എസ്.എസ്.എല്‍.സി
പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 4,73,803 പേര് പരീക്ഷ എഴുതിയതില്‍
4,57,654 പേര് ഉന്നത പഠനത്തിന് അര്‍ഹത നേടി. വിജയശതമാനം 96.59% . 22,879
പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി . പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും
കൂടിയ വിജയ ശതമാനം കുറവ് വയനാട്ടിലും, 1207 സ്കൂളുകൂളുകള്‍ 100 ശതമാനം
വിജയം നേടി. പ്രൈവറ്റ് വിഭാഗത്തില്‍ പഴയ സ്കീമില്‍ 446 പേര് പരീക്ഷ
എഴുതിയതില്‍ 259 പേരും പുതിയ സ്കീമില്‍ 2123 പേര് പരീക്ഷ എഴുതിയതില്‍
1223 പേരും ഉന്നത പഠനത്തിന് അര്ഹതനേടിയിട്ടുണ്ട്. വിജയശതമാനം പഴയ
സ്കീമില്‍ 58.07%വും പുതിയ സ്കീമില്‍ 57.61 % വുമാണ്. എസ്.എസ്.എല്‍.സി
ഹിയറിംഗ് ഇംപയേര്‍ഡ്, ടി.എച്ച്.എസ്.എല്‍.സി ഹിയറിംഗ് ഇംപേര്‍ഡ് , ആര്‍ട്ട്
ഹൈസ്കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റ് എന്നീ പരീക്ഷകളുടെ ഫലവും ഇതോടൊപ്പം
പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി ഹിയറിംഗ് ഇംപേര്‍ഡില്‍ 294 പേര് പരീക്ഷ
എഴുതിയതില്‍ 100% വിജയമാണ് കൈവരിച്ചത്. ടി.എച്ച്.എസ്.എല്‍.സി പരീക്ഷയ്ക്ക്
3,516 പേര് പരീക്ഷ എഴുതിയതില്‍ 3,474 പേര് വിജയിച്ചു.98.8 ആണ് വിജയ
ശതമാനം.ടി.എച്ച്.എസ്.എല്‍.സി ഹിയറിംഗ് ഇംപേര്‍ഡ് വിഭാഗത്തില്‍ 20 പേര്
പരീക്ഷ എഴുതിയതില്‍ 17 പേരാണ് വിജയിച്ചത്. വിജയ ശതമാനം 85 ആണ്. ആര്‍ട്ട്
ഹൈസ്കൂള്‍ വിഭാഗത്തില്‍ 80 പേര് പരീക്ഷ എഴുതിയതില്‍ 77 പേര് ഉന്നത
പഠനത്തിന് അര്‍ഹതനേടി. 96.2 ആണ് വിജയശതമാനം.
എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ മെയ് നാലാം വാരം എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും എത്തിക്കും.
ഒന്നോ രണ്ടോ പേപ്പറുകള്‍ക്ക് പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി മെയ് 23 മുതല്‍ 27 വരെ സേ പരീക്ഷ നടത്തും. അപേക്ഷകള്‍ ഓണ്‍ലൈനായി മെയ് 10 വരെ സമര്‍പ്പിക്കാം.
ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന ഫോട്ടോകോപ്പി എന്നിവയ്ക്കുളള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഏപ്രില്‍ 29 മുതല്‍ മെയ് 4 വരെ സ്വീകരിക്കും.
കലാ, കായിക മത്സരങ്ങളിലും മറ്റും പങ്കടുത്ത് വിജയിച്ച വിദ്യാര്‍ത്ഥികളില്‍ എസ്.എസ്.എല്‍.സി വിഭാഗത്തില്‍ 26,642 പേര്‍ക്കും ടി.എച്ച്.എസ്.എല്‍.സി വിഭാഗത്തില്‍ 520 പേര്‍ക്കും ഗ്രേസ് മാര്‍ക്ക് നല്കി.

16 Jan 2015
5 Jan 2015
26 Dec 2014
സ്നേഹപൂര്‍വ്വം പദ്ധതി
അച്ഛനോ അമ്മയോ നഷ്ടമായ കുട്ടികളുടെ പഠനം നിര്‍ബാധം തുടരുന്നതിനായി സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് "സ്നേഹപൂര്‍വ്വം".
നിബന്ധനകളറിയാനും അപേക്ഷ ലഭിക്കാനുമായി ഇവിടെ ക്ലിക്ക് ചെയ്യുക.
മറ്റ് സ്കോളര്‍ ഷിപ്പുകള്‍ പോലെ തന്നെ അപേക്ഷ വാങ്ങി വെച്ച് ഓണ്‍ ലൈനായി ഡേറ്റ എന്റര്‍ ചെയ്താല്‍ മതിയാകും
നിങ്ങളുടെ സ്കൂള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
Guide for institution

24 Dec 2014
6 Nov 2014
ഫോണ്‍-ഇന്‍ പ്രോഗ്രാം
കുട്ടികളുടെ
വിദ്യാഭ്യാസം, ആരോഗ്യം, മന:ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍
രക്ഷകര്‍ത്താക്കളുടെ സംശയങ്ങള്‍ പരിഹരിക്കുന്ന തത്സമയ
ഫോണ്‍-ഇന്‍-പ്രോഗ്രാം ലൈറ്റ് ഹൗസ് എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക്
2.30-ന് വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്നു. ബന്ധപ്പെട്ട
മേഖലകളിലെ വിദഗ്ദ്ധരാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. 1800-42-59-877
എന്ന ടോള്‍ഫ്രീ നമ്പറില്‍ വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2.30 മുതല്‍ 3.30
വരെ വിളിക്കാം. പുന:സംപ്രേഷണം എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചയ്ക്ക് 2.30-ന്.
29 Oct 2014
25 Oct 2014
23 Sept 2014
20 Sept 2014
16 Aug 2014
സൗജന്യ ഇംഗ്ലീഷ് പരിശീലനം
ബാംഗ്ലൂരിലെ
റീജിയണല്‍ ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ട് 30 ദിവസത്തെ സൗജന്യ ഇംഗ്ലീഷ്
പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സെപ്തംബര്‍ ഒന്നു മുതല്‍ 30 വരെയാണ്
പരിശീലനം. ഹൈസ്കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന 50 വയസ്
കഴിയാത്ത അദ്ധ്യാപകര്‍ ആഗസ്റ്റ് 23 ന് മുമ്പായി അതത് ഹെഡ്മാസ്റ്റര്‍മാരുടെ
സമ്മത പത്രത്തോടുകൂടി ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് അപേക്ഷ
സമര്‍പ്പിക്കണം.
7 Aug 2014
കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് - 2014
പരീക്ഷാഭവന്
2014 സെപ്തംബറില്‍ നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന്
(കെ-ടെറ്റ്) ആഗസ്റ്റ് എട്ട് മുതല്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷ
സമര്‍പ്പിക്കാം. ഇതു സംബന്ധിച്ച വിജ്ഞാപനംwww.keralapareekshabhavan.in,
www.scert.kerala.gov.in വെബ്സൈറ്റുകളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ഓണ്‍ലൈനായി അപേക്ഷ നല്‍കുന്നതിന്www.bpckerala.inഎന്ന വെബ്സൈറ്റ്
സന്ദര്‍ശിക്കാം. www.keralapareekshabhavan.in എന്ന വെബ്സൈറ്റിലെ
കെ-ടെറ്റ്-2014 എന്ന ലിങ്ക് ക്ലിക് ചെയ്തും അപേക്ഷ സമര്‍പ്പിക്കാം.
കെ.ടെറ്റ്-2014 ചെലാന്‍ഫോം ലഭിക്കുന്നതിന് കെ.ടെറ്റ്-2014 ചെലാന്‍ ഫോം എന്ന
ലിങ്ക് ക്ലിക് ചെയ്ത് ഫോം പൂരിപ്പിച്ചശേഷം അതുമായി ബന്ധപ്പെട്ട ബാങ്കില്‍
ഫീസ് അടയ്ക്കണം. അതിനുശേഷം കെ.ടെറ്റ് ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ലിങ്ക്
ക്ലിക് ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം. എല്ലാ ദിവസവും വൈകുന്നേരം ആറ് മണി
മുതല്‍ അടുത്ത ദിവസം ഉച്ചയ്ക്ക് രണ്ട് മണിവരെ അപേക്ഷ ഓണ്‍ലെനായി അയയ്ക്കാം
6 Aug 2014
10-)o ശമ്പള പരിഷ്കരണ കമ്മീഷന്
പത്താം ശമ്പള പരിഷ്ക്കരണ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ വകുപ്പു
മേധാവികളില്‍ നിന്നും, സംഘടനകളില്‍ നിന്നും താല്പര്യമുള്ള മറ്റു
വ്യക്തികളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമ്മീഷന്
സ്വരൂപിക്കുന്നു. ഇതിലേക്കായി കമ്മീഷന് ഒരു ചോദ്യാവലി തയ്യാറാക്കി
പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചോദ്യാവലിയെ അടിസ്ഥാനമാക്കിയുള്ള
നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ആഗസ്റ്റ് 31 നകം കമ്മീഷന്റെ ഓഫീസില്‍
സമര്‍പ്പിക്കണം.
കമ്മീഷന്റെ താല്കാലിക വിലാസം : മെമ്പര്‍ സെക്രട്ടറി, പത്താം ശമ്പള
പരിഷ്കരണ കമ്മീഷന്, റൂം നമ്പര്‍ 159, നാലാം നില, നോര്‍ത്ത് ബ്ലോക്ക്,
ഗവ.സെക്രട്ടേറിയറ്റ്, തിരുവനന്തപുരം.
സ്ഥിരവിലാസം (ആഗസ്റ്റ് 18 മുതല്‍) :
പത്താം ശമ്പള പരിഷ്കരണ കമ്മീഷന്, സ്വരാജ് ഭവന്(അഞ്ചാം നില),
നന്തന്‍കോട്, കവടിയാര്‍.പി.ഒ, തിരുവനന്തപുരം-3.
ശമ്പള പരിഷ്കരണ
കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ ചുവടെ.
സര്‍ക്കാര്‍ സര്‍വ്വീസിലെ പാര്‍ട്ട് ടൈം കണ്ടിജന്റ്, കാഷ്വല്‍ സ്വീപ്പര്‍ ഉള്‍പ്പെടെയുള്ള തസ്തികകളിലെയും കേന്ദ്ര ശമ്പള സ്കെയില്‍ അനുവദിച്ചിട്ടുള്ള മെഡിക്കല്‍ കോളേജുകളിലെ അദ്ധ്യാപകര്‍, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ യു.ജി.സി./എ.ഐ.സി.റ്റി.ഇ ശമ്പള സ്കെയിലിലുള്ള തസ്തികകള്‍ എന്നിവ ഒഴികെ ഗവണ്മെന്റ് എയ്ഡഡ് മേഖലകളിലെ സ്കൂളുകള്‍, കോളേജുകള്‍, ഡയറക്റ്റ് പേയ്മെന്റ് സ്കീം നടപ്പിലാക്കിയിട്ടുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പാര്‍ട്ട് ടൈം കാഷ്വല്‍ സ്വീപ്പേഴ്സ് ഉള്‍പ്പെടെയുള്ള തസ്തികകളിലെയും എ.ഐ.സി.റ്റി.ഇ/യു.ജി.സി./കേന്ദ്ര സ്കീമിന്റെ പരിധിയില്‍ വരാത്ത യൂണിവേഴ്സിറ്റികളിലെയും സ്ഥാപനങ്ങളിലെയും തസ്തികകളിലെയും ശമ്പളത്തിലും അലവന്‍സിലും പരിഷ്ക്കരണം നിര്‍ദ്ദേശിക്കുക. ഈ വിഭാഗം ജീവനക്കാര്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള ശമ്പളം അലവന്‍സുകള്‍, മറ്റ് നിയത പ്രതിഫലം എന്നിവയുടെ ഘടന, പ്രൊമോഷന് സാധ്യതകള്‍, സേവന വ്യവസ്ഥകള്‍ എന്നിവ പരിശോധിച്ച് പരിഷ്കരണം ആവശ്യമുണ്ടെങ്കില്‍ നിര്‍ദ്ദേശം നല്‍കുക. ദീര്‍ഘകാലം പ്രവേശന തസ്തികകയില്‍ തന്നെ തുടരുന്ന ഗസറ്റഡ്/നോണ്‍ ഗസറ്റഡ് വിഭാഗം ജീവനക്കാര്‍ക്ക് പ്രൊഫഷണല്‍ വിഭാഗത്തില്‍ തുടങ്ങിവച്ച കരിയര്‍ അഡ്വാന്‍സ് സ്കീമിന്റെ തുടര്‍ച്ചയായി നോണ്‍ കേഡര്‍ പ്രൊമോഷന് നല്‍കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുക, സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്ക് അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ പരിശോധിച്ച് മാറ്റംവരുത്തേണ്ടതുണ്ടെങ്കില്‍ നിര്‍ദ്ദേശം നല്‍കുക. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ളതും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമായിട്ടില്ലാത്തതതുമായ ആനുകൂല്യങ്ങള്‍ നടപ്പിലാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുക, കഴിഞ്ഞ ശമ്പള പരിഷ്കരണത്തില്‍ ചില പ്രത്യേക വിഭാഗം ജീവനക്കാര്‍ക്ക് അനര്‍ഹവും ന്യായീകരണമില്ലാത്തതുമായ തരത്തില്‍ ശമ്പള സ്കെയില്‍ ഉയര്‍ത്തി നല്കിയതുമൂലം ഉണ്ടായ അപാകതകള്‍ പരിശോധിച്ച് അവ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുക. സര്‍ക്കാര്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ള കഴിഞ്ഞ ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകതകള്‍ പരിശോധിച്ച് അവ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുക. കേന്ദ്രസര്‍ക്കാരിലും മറ്റു സംസ്ഥാന സര്‍ക്കാരുകളിലും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കിയിട്ടുള്ള തരത്തില്‍ ഒരു പുതിയ ആരോഗ്യ പദ്ധതി നടപ്പിലാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച് ശുപാര്‍ശ നല്‍കുക. ജീവനക്കാരില്‍ നിന്നും പെന്‍ഷന്‍കാരില്‍ നിന്നും ഒരു ചെറിയ തുക പ്രീമിയമായി സ്വീകരിച്ച് അവര്‍ക്ക് ഒരു ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിലെ പ്രായോഗികത സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുക. 2012 ലെ സേവനാവകാശ നിയമത്തിന്റെ പശ്ചാത്തലത്തില്‍ നിലവിലെ സിവില്‍ സര്‍വ്വീസ് ഘടന ആകമാനം പരിശോധിച്ച് സിവില്‍ സര്‍വ്വീസിന്റെ കാര്യക്ഷമത, സാമൂഹിക ഉത്തരവാദിത്വം എന്നിവ വര്‍ദ്ധിപ്പിച്ച് അതിനെ കൂടുതല്‍ ജനസൗഹൃദപരമാക്കുന്നതിന്റെ നിര്‍ദ്ദേശങ്ങള്‍ നല്‍കുക. സര്‍ക്കാര്‍ സര്‍വ്വീസിലെ വ്യത്യസ്ഥ വിഭാഗങ്ങളില്‍ നിലനില്‍ക്കുന്ന പാര്‍ശ്വസ്ഥ പ്രവേശന വ്യവസ്ഥ (Lateral Entry System) പരിശോധിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ മികവുറ്റതാക്കുന്നതിനുള്ള ശുപാര്‍ശകള്‍ നല്‍കുക. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി സേവനങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ പൊതുസേവന വ്യയം കുറയ്ക്കുന്നതിന് അനുയോജ്യമായ ശുപാര്‍ശകള്‍ നല്‍കുക. ശമ്പള നിര്‍ണയത്തിനായുള്ള ചട്ടങ്ങളും നടപടികളും പരിശോധിച്ച് അത് ലഘൂകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുക, കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കുമ്പോഴുണ്ടാകുന്ന അധിക സാമ്പത്തിക ബാദ്ധ്യത, അത് നിര്‍ണയിക്കുന്നതിനായി കൈക്കൊണ്ട മാര്‍ഗ്ഗങ്ങള്‍ സഹിതം വ്യക്തമാക്കുക.

വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്ന വിലാസത്തില്‍ പങ്കുവെയ്ക്കാം
22 Jul 2014
Subscribe to:
Posts (Atom)