സര്‍വ
ശിക്ഷാ അഭിയാന്റെ കീഴില്‍ വിവിധ ബി.ആര്‍.സി.കളില്‍ നിലവിലുള്ള ബി.ആര്‍.സി.
ട്രെയിനര്‍മാരുടെ ഒഴിവിലേക്ക് ഡപ്യൂട്ടേഷന്‍/വര്‍ക്കിങ് അറേഞ്ച്‌മെന്റ്
വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്‌കൂള്‍ അധ്യാപകര്‍,
പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ എന്നിവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു.
ബി.ആര്‍.സി. ട്രെയിനറായി നിയമിക്കപ്പെടുന്നതിന് മൂന്ന് വര്‍ഷത്തെ അധ്യാപന
സര്‍വീസ് അധ്യാപകര്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഹൈസ്‌കൂള്‍
അസിസ്റ്റന്റുമാര്‍ക്ക് പോസ്റ്റ് ഗ്രാജ്വേഷനും പ്രൈമറി സ്‌കൂള്‍
അധ്യാപകര്‍ക്ക് ബിരുദവും നിര്‍ബന്ധം.
അതത് ജില്ലകളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നുമുള്ള അപേക്ഷകള്‍
പരിഗണിക്കും. എന്നാല്‍ അതത് ജില്ലകളില്‍ നിന്നുള്ളവര്‍ക്കായിരിക്കും
നിയമനത്തില്‍ മുന്‍ഗണന. ഔദ്യോഗിക മേല്‍വിലാസം, ജനനത്തീയതി, ജോലിയില്‍
പ്രവേശിച്ച തീയതി, സേവനകാലയളവ്, വിദ്യാഭ്യാസ യോഗ്യത, മാതൃവിദ്യാലയം, ജോലി
ചെയ്യുന്ന ജില്ല എന്നിവ വ്യക്തമാക്കുന്ന നിശ്ചിത ഫോറത്തിലുള്ള അപേക്ഷ
സ്ഥാപനമേലധികാരി സര്‍വീസ് ബുക്ക് പരിശോധിച്ച് സാക്ഷ്യപ്പെടുത്തി
ബന്ധപ്പെട്ട വിദ്യാഭ്യാസ ഡയറക്ടറുടെ മേലൊപ്പും രേഖപ്പെടുത്തണം.
പൂര്‍ണരൂപത്തിലുള്ള അപേക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, സര്‍വശിക്ഷാ
അഭിയാന്‍ (എസ്.എസ്.എ), എസ്.എസ്.എ ഭവന്‍, നന്ദാവനം, വികാസ ഭവന്‍ പി.ഒ,
തിരുവനന്തപുരം-685 033 വിലാസത്തില്‍ മെയ് പത്തിന് മുമ്പ് ലഭിക്കണം. നിശ്ചിത
അപേക്ഷാ ഫോമിന്റെ മാതൃക എസ്.എസ്.എ.യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍
(www.keralassa.org) ലഭിക്കും.
28 Apr 2014
27 Apr 2014
എസ്.എസ്.എല്‍.സി : 'സേ' പരീക്ഷ
എസ്.എസ്.എല്‍.സി,
എസ്.എസ്.എല്‍.സി (ഹിയിറിങ് ഇംപയേര്‍ഡ്), ടി.എച്ച്.എസ്.എല്‍.സി,
ടി.എച്ച്.എസ്.എല്‍.സി (സ്‌പെഷ്യല്‍ സ്‌കൂള്‍), എ.എച്ച്.എസ്.എല്‍.സി പരീക്ഷ
റഗുലര്‍ വിഭാഗത്തില്‍ എഴുതി ഏതെങ്കിലും രണ്ട് വിഷയങ്ങള്‍ക്ക് കുറഞ്ഞത് ഡി+
ഗ്രേഡെങ്കിലും ലഭിക്കാത്തതു കാരണം ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത
നേടാനാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേഡ് മെച്ചപ്പെടുത്തുന്നതിനായി
നിബന്ധനകള്‍ക്ക് വിധേയമായി 'സേ' പരീക്ഷ നടത്തുന്നതിന് അനുമതി നല്‍കി
ഉത്തരവ് പുറപ്പെടുവിച്ചു.
ബന്ധപ്പെട്ട അധ്യയനവര്‍ഷത്തില്‍ മാര്‍ച്ചില്‍ റഗുലര്‍ പരീക്ഷ എഴുതി
ഏതെങ്കിലും രണ്ടു വിഷയങ്ങള്‍ക്ക് കുറഞ്ഞത് ഡി+ ഗ്രേഡെങ്കിലും
ലഭിക്കാത്തതുകാരണം ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നഷ്ടപ്പെട്ടവര്‍ക്ക്
മാത്രമാണ് 'സേ' പരീക്ഷ എഴുതുന്നതിന് അര്‍ഹത. രണ്ടു പേപ്പറുകള്‍ക്ക്
ഐ.റ്റി. തീയറി പരീക്ഷ ഉള്‍പ്പെടെ ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍
എഴുതാന്‍ സാധിക്കാതെ വന്ന റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കും 'സേ' പരീക്ഷ
എഴുതാം. വിദ്യാര്‍ത്ഥി പരീക്ഷ എഴുതിയ സെന്ററില്‍ അപേക്ഷ നല്‍കാം.
എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലത്തിന്റെ കമ്പ്യൂട്ടര്‍
പ്രിന്റൗട്ട് ഉപയോഗിച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഗള്‍ഫ് സ്‌കൂളുകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലെ ഏതെങ്കിലും സേ പരിക്ഷാ കേന്ദ്രങ്ങളില്‍
അപേക്ഷിക്കാം. 'സേ' പരീക്ഷയ്ക്ക് പുനര്‍ മൂല്യനിര്‍ണ്ണയം അനുവദിക്കില്ല.
മാര്‍ച്ചിലെ പൊതുപരീക്ഷയില്‍ പരീക്ഷാര്‍ത്ഥിത്വം റദ്ദുചെയ്തവര്‍ക്ക്
പരീക്ഷയ്ക്ക് അര്‍ഹതയില്ല. ബന്ധപ്പെട്ട അധ്യയന വര്‍ഷത്തിലെ മാര്‍ച്ചിലെ
പൊതുപരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തവരില്‍ അപകടം, ഗുരുതരമായ രോഗം,
പിതാവ്/മാതാവ്/സഹോദരങ്ങള്‍ എന്നിവരുടെ മരണം എന്നീ കാരണങ്ങളാല്‍
പരീക്ഷയെഴുതാനോ പൂര്‍ത്തിയാക്കാനോ കഴിയാത്തവരുണ്ടെങ്കില്‍ രണ്ടില്‍
കൂടുതല്‍ പേപ്പര്‍ എഴുതുന്നതിന് അനുവാദമുണ്ടായിരിക്കും. ഇതിനായി വില്ലേജ്
ഓഫീസര്‍/അംഗീകൃത ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം.
'സേ' പരീക്ഷയ്ക്ക് ഒരു വിഷയത്തിന് നൂറ് രൂപാ നിരക്കില്‍ ഫീസ് ഈടാക്കും.
24 Apr 2014
SCHOOL CODE UNIFICATION
പ്രൈമറി വിഭാഗം മുതല്‍ ഹയര്‍ സെക്കന്ററി വിഭാഗം വരെ (Govt., Aided and Recognised Unaided) പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകളും http://www.itschool.gov.in
എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് school code unification എന്ന ലിങ്കില്‍
ക്ലിക്ക് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും നല്കിയിട്ടുള്ള
തിരിച്ചറിയല്‍ നമ്പരുകള്‍ പുനഃ ക്രമീകരികേണ്ടതും ആയത് കേന്ദ്ര
സര്‍ക്കാരിന്റെ U-DISE (Unified District Information System for Education) കോഡുമായി എത്രയും പെട്ടെന്ന് ബന്ധിപ്പിക്കേണ്ടതാണ്. കൂടൂതല്‍ വിവരങ്ങള്‍ ചുവടെ.
- എല്‍.പി, യു.പി, എച്ച്.എസ് വിഭാഗങ്ങള്‍ സമ്പൂര്‍ണ്ണയുടെ user name-ഉം password -ഉം ആണ് ലോഗിന്‍ ചെയ്യാന്‍ ഉപയോഗിക്കേണ്ടത്.
- ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ നിലവിലുള്ള സ്കൂള്‍ കോഡിനു മുന്നില്‍ ’8′ ചേര്‍ത്താണ് ലോഗിന്‍ ചെയ്യേണ്ടത്.
- വൊക്കേക്ഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ നിലവിലുള്ള സ്കൂള്‍ കോഡിനു മുന്നില്‍ ’90′ ചേര്‍ത്താണ് ലോഗിന്‍ ചെയ്യേണ്ടത്.
- ഹയര്‍ സെക്കന്ററി, വൊക്കേക്ഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ ആദ്യപ്രാവശ്യം ലോഗിന്‍ ചെയ്യുമ്പോള്‍ തന്നെ പാസ് വേഡ് മാറ്റേണ്ടതാണ്.
- സ്കൂളിന്റെ ബാങ്ക് അക്കൗണ്ട് നമ്പര്‍ ശരിയായിട്ടാണ് എന്‍ട്രി ചെയ്യുന്നത് എന്നത് അതാത് HM മാര്‍ ഉറപ്പുവരുത്തുക.
21 Apr 2014
2014 SSLC Revaluation, Photocopy and Scrutiny of Answer Paper
Kerala SSLC 2014 examination revaluation, photocopy and scrutiny of
answer paper application submission starts on April 25 to 28 at 1 PM.
The secondary leaving certificate the above procedures will be
conducting only through online. So no need to download the application
form separately.
After the online revaluation application submission, print out the
filled application. Submit the application to your previous exam center
Headmaster with fee.
Fees (per paper)
Revaluation - Rs. 400
Photocopy - Rs. 200
Scrutiny - Rs. 50
If applied in SSLC revaluation, no need to apply scrutiny application.
Revaluation and scrutiny results will be scheduled to publish before May
31. Still application submission not started, it will available on 24th
April.
Submit Application here(Please check on April 25)
8 Apr 2014
പുസ്തകങ്ങള്‍ക്കായി വിവരം നല്‍കണം
2014-2015
വര്‍ഷത്തേയ്ക്കുള്ള പുസ്തകങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി ബന്ധപ്പെട്ട
സര്‍ക്കാര്‍/എയിഡഡ് സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകര്‍ നിശ്ചിത
പ്രൊഫോര്‍മയില്‍ ഓണ്‍ലൈന്‍ മുഖേന 22.2.2014-നകം വിവരം നല്‍കുവാന്‍
നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതുവരെ വിശദവിവരങ്ങള്‍ നല്‍കിയിട്ടില്ലാത്ത
സ്‌കൂളുകള്‍ 16.4.2014 നു മുന്‍പ് അവ ഓണ്‍ലൈനായിwww.keralabooks.org
വെബ്‌സൈറ്റില്‍ അറിയിക്കണം. നിശ്ചിത സമയത്ത് വിവരങ്ങള്‍ നല്‍കാത്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ
ഡയറക്ടര്‍ അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് : പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍.....
ബൂത്തിലെത്തുന്ന സമ്മതിദായകന് അന്ധതയോ അവശതയോ കാരണം പരസഹായമില്ലാതെ വോട്ടു ചെയ്യാനാവില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ബോധ്യപ്പെട്ടാല്‍ ഒരാളുടെ സഹായം തേടാന്‍ അനുവദിക്കും. ബാലറ്റ് യൂണിറ്റിലെ പേര്, ചിഹ്നം എന്നിവ കാണാന്‍ സാധിക്കാത്തവര്‍ക്കും, ശാരീരിക വിഷമതയാല്‍ ബട്ടണ്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്താനാവാത്തവര്‍ക്കുമാണ് സഹായിയെ അനുവദിക്കുക. സമ്മതിദായകന്റെ സമ്മതപ്രകാരം വോട്ടുരേഖപ്പെടുത്താന്‍ 18 വയസ്സിനുതാഴെയല്ലാത്ത പ്രായമുളള ഒരാളെ വോട്ടിംഗ് കംപാര്‍ട്ട്‌മെന്റില്‍ കൊണ്ടുപോകാം. എന്നാല്‍ വോട്ടറുടെ നിരക്ഷരത ആനുകുല്യത്തിന് അര്‍ഹമല്ല പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും തന്നെ വോട്ടറെ സഹായിക്കാനാവില്ല. കാഴ്ചശക്തിയില്ലാത്തവരുടെ സൗകര്യാര്‍ത്ഥം ഒന്നു മുതല്‍ 16 വരെ ബ്രയിലി അക്കങ്ങള്‍ ബാലറ്റുയൂണിറ്റില്‍ നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടെ പേരിന് നേരെ നീല ബട്ടണിന്റെ വലതു വശത്താണ് അക്കങ്ങള്‍. 2006 ന് ശേഷമുളള വോട്ടിംഗ് യന്ത്രങ്ങളില്‍ ഈ സൗകര്യമുണ്ട്. അവശതയോ അന്ധതയോ ഉളള സമ്മതിദായകനെ സഹായിക്കാന്‍ സ്ഥാനാര്‍ത്ഥിക്കോ ഏജന്റിനോ അനുവാദം ലഭിക്കും. എന്നാല്‍ വോട്ടെടുപ്പ് ദിവസം ഒരാള്‍ക്ക് വേണ്ടി മാത്രമേ സഹായിക്ക് പ്രവര്‍ത്തിക്കാനാവു. വോട്ടിന്റെ വിവരം രഹസ്യമായി സൂക്ഷിക്കുമെന്നും മറ്റൊരു ബൂത്തില്‍ സമ്മതിദായകന്റെ സഹായിയായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഫാറം ആറില്‍ രേഖപ്പെടുത്തി പ്രിസൈഡിംഗ് ഓഫീസര്‍ക്ക് നല്‍കണം.
21 Mar 2014
Election Commission Site
Presiding Officers' Hand Book 2014
Checklist for Presiding officers
Presentation File for Polling officers
Presiding Officers Training Video for EVM operations
13 Mar 2014
എസ്.എസ്.എല്‍.സി. - മൂല്യനിര്‍ണയ ക്യാമ്പുകളില്‍ മാറ്റം
ഏപ്രില്‍
10-ാം തീയതി ലോക്‌സഭാ ഇലക്ഷന്‍ നടക്കുന്നതിനാല്‍ താഴെകൊടുത്തിരിക്കുന്ന
എസ്.എസ്.എല്‍.സി മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ഒപ്പം കൊടുത്തിരിക്കുന്ന
ഹൈസ്‌കൂളുകളിലേക്ക് മാറ്റി.
എ.കെ.എ.എസ് ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂര്‍ - സെന്റ് മേരീസ് ഗേള്‍സ്
എച്ച്.എസ്. പയ്യന്നൂര്‍, ഗവ.മോഡല്‍ ബോയ്‌സ് എച്ച്.എസ്.എസ്. കൊല്ലം -
വിമലഹൃദയ ഗേള്‍സ് എച്ച്.എസ്.എസ്. കൊല്ലം, ജി.വി.എച്ച്.എസ്.എസ്. പയ്യോളി -
ബി.ഇ.എം. ഹൈസ്‌കൂള്‍ വടകര, എസ്.കെ.എം.ജെ എച്ച്.എസ്.എസ്. കല്‍പ്പറ്റ -
ജി.എച്ച്.എസ്.എസ്. പനമരം, സെന്റ് ഡൊമനിക്‌സ് ബോയ്‌സ് എച്ച്.എസ്.എസ്.
കാഞ്ഞിരപ്പള്ളി - സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ കാഞ്ഞിരപ്പള്ളി.
ശനിയാഴ്ച മുതല്‍ നടക്കുന്ന പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ ബന്ധപ്പെട്ട
ചീഫ് സൂപ്രണ്ടുമാര്‍ പുതിയ മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലേക്കാണ്
അയയ്‌ക്കേത്. പുതിയ മൂല്യനിര്‍ണ്ണയ ക്യാമ്പുകളുടെ മേല്‍വിലാസം പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ ലഭിക്കും
എസ്.എസ്.എല്‍.സി. സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പ്
2014
മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ മൂല്യനിര്‍ണ്ണയവുമായി
ബന്ധപ്പെട്ട സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ ഈ മാസം 24 മുതല്‍ 27 വരെ
വിവിധ കേന്ദ്രങ്ങളില്‍ നടത്തും. നിയമന ഉത്തരവ് ലഭിച്ച എല്ലാ അഡീഷണല്‍ ചീഫ്
എക്‌സാമിനര്‍മാരും അതത് വിഷയങ്ങളുമായി ബന്ധപ്പെട്ട സ്‌കീം ഫൈനലൈസേഷന്‍
ക്യാമ്പുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. അഡീഷണല്‍ ചീഫ്
എക്‌സാമിനര്‍മാരുടെ പട്ടിക പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍
പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇനി പറയുന്ന ക്രമത്തിലാണ് ക്യാമ്പുകള്‍ നടക്കുക. മാര്‍ച്ച് 24 മുതല്‍ 25
വരെ: മലയാളം 2 - ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് എച്ച്.എസ്., തൃശ്ശൂര്‍,
ഫിസിക്‌സ് - ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് എച്ച്.എസ്, തൃശ്ശൂര്‍, ബയോളജി -
ജി.എച്ച്.എസ്. ചാവക്കാട്, അറബിക്, ഉറുദ്ദു, സംസ്‌കൃതം -
ജി.വി.എച്ച്.എസ്.എസ്., ചാലക്കുടി. മാര്‍ച്ച് 25 മുതല്‍ 26 വരെ: ഇംഗ്ലീഷ് -
എസ്.ആര്‍.വി.ജി. (എം.) വി.എച്ച്.എസ്.എസ്., എറണാകുളം, ഹിന്ദി - ഗവണ്‍മെന്റ്
ഗേള്‍സ് എച്ച്.എസ്., ആലുവ, മാത്തമാറ്റിക്‌സ് - ഗവണ്‍മെന്റ് ഗേള്‍സ്
എച്ച്.എസ്., എറണാകുളം. മാര്‍ച്ച് 26 മുതല്‍ 27 വരെ: മലയാളം 1: ഗവണ്‍മെന്റ്
മോഡല്‍ ബോയ്‌സ് എച്ച്.എസ്., തൈക്കാട്, തിരുവനന്തപുരം, സോഷ്യല്‍ സയന്‍സ്-
എസ്.എം.വി. ഗവണ്‍മെന്റ് മോഡല്‍ എച്ച്.എസ്.എസ്., തിരുവനന്തപുരം, കെമിസ്ട്രി-
ഗവണ്‍മെന്റ് സെന്‍ട്രല്‍ എച്ച്.എസ്., അട്ടക്കുളങ്ങര, തിരുവനന്തപുരം
ടിഡിഎസ് സ്റ്റേറ്റ്‌മെന്റ് - തീയതി നീട്ടി
2013-13
സാമ്പത്തിക വര്‍ഷത്തെ ക്യൂ2 മുതല്‍ ക്യൂ4 വരെയും 2013-14 സാമ്പത്തിക
വര്‍ഷത്തെ ക്യൂ1 മുതല്‍ ക്യൂ3 വരെയും ഉള്ള ടിഡിഎസ്/ടിസിഎസ്
സ്റ്റേറ്റ്‌മെന്റ്‌സ് ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി ഈ മാസം 31 വരെ
നീട്ടി. സ്റ്റേറ്റ്‌മെന്റുകള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ഫയല്‍
ചെയ്യാത്തവര്‍ക്ക് 234ഇ പ്രകാരം ചുമത്തിയ പിഴയും ഒഴിവാക്കിയിട്ടുണ്ട്. ഈ
സാഹചര്യത്തില്‍ ട്രഷറി മുഖേന ബില്ലുകളില്‍ നിന്നും ആദായനികുതി കുറവ്
ചെയ്യുന്ന ഡിഡിഒ, എഇഇ, സെക്രട്ടറി (എല്‍എസ്ജിഡി) മാര്‍www.tin-nsdl.com ല്‍
BIN-view ല്‍ തങ്ങളുടെ TANല്‍ ('ടാക്‌സ് ഡിഡക്ഷന്‍ ആന്റ് കളക്ഷന്‍
അക്കൗണ്ട് നമ്പേഴ്‌സ്) 24ജി പ്രകാരം വരവു വച്ചിരിക്കുന്ന തുക ശരിയാണോ
എന്ന് പരിശോധിച്ച് ട്രഷറിയുടെ നോട്ടീസ് ബോര്‍ഡില്‍
പ്രദര്‍ശിപ്പിച്ചിരിക്കുന്ന ട്രഷറി ഡയറക്ടറുടെ സര്‍ക്കുലര്‍ 10/2014
പ്രകാരം തിരുത്തലുകള്‍ ആവശ്യമുള്ള പക്ഷം ഈ മാസം 18 നകം അതത് ട്രഷറികളില്‍
സമര്‍പ്പിക്കണം
6 Mar 2014
T D S പിഴ ഒഴിവാക്കിയിരിക്കുന്നു
INCOME TAX ന്റെ
TDS യഥാസമയം
ചെയ്യാത്തവര്‍ക്ക് വന്ന പിഴ
എന്ന അശനിപാതം ഒഴിവാക്കപ്പെട്ടിരിക്കുന്നു.KSTF ബഹു.ജോസ് കെ മാണി MP
മുഖാന്തരം
ശ്രമിച്ചതിന്റെ ഫലമായാണ്
ഈ വലിയ ആശ്വാസം കൈവന്നിരിക്കുന്നത്.
26 Feb 2014
വിദ്യാഭ്യാസ അവകാശനിയമം : ഓണ്‍ലൈന്‍ സംവിധാനം
വിദ്യാഭ്യാസ
അവകാശനിയമം നടപ്പാക്കുന്നതു നിരീക്ഷിക്കാന്‍ സംസ്ഥാന ബാലാവകാശസംരക്ഷണ
കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍വന്നു . നിരീക്ഷണ എന്നാണ് ഈ
സംവിധാനത്തിന് പേര് നല്‍കിയിരിക്കുന്നത്.
കമ്മീഷന്റെ വെബ്‌സൈറ്റായ www.kescpcr.kerala.gov.in സന്ദര്‍ശിച്ച്
കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും വിദ്യാഭ്യാസാവകാശവുമായി ബന്ധപ്പെട്ട
കാര്യങ്ങള്‍ കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടുവരാം.
21 Feb 2014
ശമ്പള പരിഷ്‌കരണ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചു
ശമ്പള പരിഷ്‌ക്കരണ
കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ (പെന്‍ഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടി ചേര്‍ത്ത് )പുതുക്കി നിശ്ചയിച്ചു.
സര്‍ക്കാര്‍ ജീവനക്കാരുടെയും എയ്ഡഡ് ഉള്‍പ്പെടെയുള്ള കോളേജുകളിലെയും
സ്‌കൂളുകളിലെയും അധ്യാപകരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍,
സര്‍വകലാശാലാ ജീവനക്കാര്‍ എന്നിവരുടെയും ശമ്പളത്തിലും ബത്തകളിലും ആവശ്യമായ
മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുക, ഇവരുടെ നിലവിലുള്ള സേവന വേതന വ്യവസ്ഥകളും
പ്രമോഷന്‍ സാധ്യതകളും പരിശോധിക്കുകയും മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയും
ചെയ്യുക ഗസറ്റഡ്, നോണ്‍ ഗസറ്റഡ് തസ്തികകളിലെ എന്‍ട്രി കേഡറില്‍ വളരെ നാളായി
തുടരുന്നവര്‍ക്ക് കരിയര്‍ അഡ്വാന്‍സ്‌മെന്റ് പദ്ധതി പോലുള്ള നോണ്‍-കേഡര്‍
പ്രൊമോഷനുകള്‍ കൊണ്ടുവരുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുക, സര്‍വീസ്
പെന്‍ഷന്‍കാര്‍ക്ക് നിലവിലുള്ള ആനുകൂല്യങ്ങള്‍ പരിശോധിച്ച് മാറ്റങ്ങള്‍
നിര്‍ദ്ദേശിക്കുക, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവില്‍ ലഭ്യമായതും
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇല്ലാത്തതുമായ ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിന്റെ സാധ്യത പരിഗണിക്കുക, ചില വിഭാഗം ജീവനക്കാര്‍ക്ക്
നല്‍കിയ ക്രമാതീതമായ ശമ്പള വര്‍ദ്ധന മൂലമുണ്ടായതുള്‍പ്പെടെയുള്ള കഴിഞ്ഞ
ശമ്പള പരിഷ്‌കരണത്തിലെ അനോമിലികള്‍ പരിശോധിച്ച് പരിഹാരം നിര്‍ദ്ദേശിക്കുക,
പുതിയ നിര്‍ദ്ദേശങ്ങള്‍ മൂലമുള്ള സാമ്പത്തിക ബാധ്യത കണക്കാക്കുക,
കേന്ദ്രത്തിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള ആരോഗ്യ പാക്കേജ്
ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കൊണ്ടുവരുന്നതിന്റെ സാധ്യത
പരിശോധിക്കുക എന്നിവയാണ് പുതിയ കമ്മീഷന്റെ ചുമതലകള്‍. നിലവിലെ സിവില്‍
സര്‍വീസ് സംവിധാനത്തെ മൊത്തമായി പരിശോധിച്ച്, അതിന്റെ കാര്യക്ഷമതയും
സാമൂഹിക പ്രതിബദ്ധതയും വര്‍ദ്ധിപ്പിക്കുവാനും സേവനാവകാശ നിയമത്തിന്റെ
പശ്ചാത്തലത്തില്‍ കൂടുതല്‍ ജനസൗഹൃദമാക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍
നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കാനുള്ള
കമ്മീഷനെ നിയോഗിക്കാന്‍ ഫെബ്രുവരി 12-ലെ മന്ത്രിസഭാ യോഗമാണ് തീരുമാനം
എടുത്തത്.
പരീക്ഷാഭവന്‍ : സ്‌പെഷ്യല്‍ അദാലത്ത്
പരീക്ഷാഭവനില്‍
നിന്നും പൊതുജനത്തിനു ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ വന്നിട്ടുള്ള
പിഴവുകള്‍ പരിഹരിക്കാന്‍ നടത്തുന്ന സ്‌പെഷ്യല്‍ അദാലത്തിന്റെ തിരുവനന്തപുരം
ജില്ലാതല പരിപാടി ഈ മാസം 25 ചൊവ്വാഴ്ച നടക്കും. രാവിലെ ഒമ്പത് മണിമുതല്‍
അഞ്ച് മണിവരെ തിരുവനന്തപുരം എസ്.എം.വി. ഗവണ്‍മെന്റ് മോഡല്‍ ഹയര്‍
സെക്കന്‍ഡറി സ്‌കൂളിലാണ് സ്‌പെഷ്യല്‍ അദാലത്ത്. ആരോഗ്യവകുപ്പ് മന്ത്രി
വി.എസ്.ശിവകുമാറിന്റെ അദ്ധ്യക്ഷതയില്‍ വിദ്യാഭ്യാസ വകുപ്പുമന്ത്രി
പി.കെ.അബ്ദുറബ്ബ് അദാലത്ത് ഉദ്ഘാടനം ചെയ്യും. ജനനത്തിയതി,
വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പേര് ജനനസ്ഥലം, ജാതി, മതം,
ആണ്‍/പെണ്‍, മേല്‍വിലാസം, തിരിച്ചറിയല്‍ അടയാളം തുടങ്ങിയവ തിരുത്തുന്നതിനും
ഡ്യൂപ്ലിക്കേറ്റ്/ട്രിപ്പിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമുള്ള
അപേക്ഷകള്‍ അദാലത്തില്‍ പരിഗണിക്കും.
അപേക്ഷകന്‍ ആദ്യമായി പത്താംതരം പരീക്ഷ എഴുതിയ സ്‌കൂളിലെ പ്രധാനാധ്യാപകന്‍
മുഖേനയാണ് അപേക്ഷകള്‍ അദാലത്തില്‍ സമര്‍പ്പിക്കേണ്ടത്. പ്രധാനാധ്യാപകര്‍,
ലഭിക്കുന്ന അപേക്ഷകളുടെ പ്രാഥമിക പരിശോധന നടത്തി ആമുഖത്തോടെ അപേക്ഷകന്
തിരികെ നല്‍കണം. തുടര്‍ന്ന് അപേക്ഷകന്‍ ഇവ ഫെബ്രുവരി 17 മുതല്‍ 22
വരെയുള്ള തീയതികളില്‍ ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ആഫീസില്‍ നല്‍കണം.
ഇവ സ്വീകരിക്കുന്നതിന് എ.ഇ.ഒ.മാര്‍ ആഫീസിലെ ഒരു സെക്ഷന്‍ ക്ലര്‍ക്കിന്റെ
സേവനം പ്രയോജനപ്പെടുത്തണം. കൂടാതെ ഏതെങ്കിലും കാരണവശാല്‍ അപേക്ഷകള്‍
ഉപജില്ലാ വിദ്യാഭ്യാസ ആഫീസില്‍ സമര്‍പ്പിക്കാന്‍ സാധിക്കാതെവന്നാല്‍
ഫെബ്രുവരി 25 ന് തിരുവനന്തപുരം എസ്.എം.വി. ഗവണ്‍മെന്റ് മോഡല്‍
ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന അദാലത്തില്‍ അവ നേരിട്ട്
സമര്‍പ്പിക്കാം. സമര്‍പ്പിക്കുന്ന എല്ലാ അപേക്ഷകള്‍ക്കും രസീത് നല്‍കും.
നിശ്ചിത തീയതിയ്ക്കകം (പരമാവധി 30 ദിവസം) അപേക്ഷകളില്‍ തീര്‍പ്പു കല്പിച്ച്
സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതുമാണ്. തിരുത്തലുകള്‍
വരുത്തുന്നതിനും ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമുള്ള
എല്ലാ അപേക്ഷാഫാറങ്ങളും www.keralapareekshabhavan.in എന്ന വെബ്‌സൈറ്റില്‍
ലഭിക്കും.
29 Jan 2014
28 Jan 2014
കുട്ടികള്‍ക്കുള്ള ദേശീയ അവാര്‍ഡിന് അപേക്ഷിക്കാം
കേന്ദ്ര
വനിതാ ശിശുക്ഷേമ മന്ത്രാലയം ഒന്നിനും 15-നും മദ്ധ്യേ പ്രായമുള്ള
കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നാഷണല്‍ ചൈല്‍ഡ് ഫോര്‍
എക്‌സ്‌സെപ്ഷണല്‍ അച്ചീവ്‌മെന്റ് അവാര്‍ഡിന് അപേക്ഷിക്കാം. വിദ്യാഭ്യാസം,
കല, സാഹിത്യം, കായികം തുടങ്ങിയ രംഗങ്ങളില്‍ നേട്ടങ്ങള്‍ ലഭിച്ച
കുട്ടികള്‍ക്കാണ് അവാര്‍ഡ്. പ്രായം : 2014 ജൂലായ് 31 ന് 15 വയസ്. അവസാന
തീയതി ഫെബ്രുവരി 28. വിശദവിവരം അതത് ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലും
സാമൂഹ്യനീതി ഡയറക്ടര്‍ ഓഫീസിലും www.swd.kerala.gov.inലും ലഭിക്കും.
ഒ.ബി.സി. വിദേശ സ്‌കോളര്‍ഷിപ്പ്
മറ്റു
പിന്നാക്ക സമുദായങ്ങളിലുള്ള സാമ്പത്തിക പരാധീനതയുള്ളവരും പഠനമികവ്
പുലര്‍ത്തുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍
പ്രവേശനം നേടുന്നതിന് സാമ്പത്തിക സഹായം നല്‍കാന്‍ വിദേശ സ്‌കോളര്‍ഷിപ്പ്
പദ്ധതി തുടങ്ങാന്‍ പിന്നാക്ക സമുദായ വികസന വകുപ്പിന് അനുവാദം നല്‍കി
ഉത്തരവായി. മറ്റു പിന്നാക്ക സമുദായങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 20
വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പ് നല്‍കുക.
എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ്, ശാസ്ത്രം, കൃഷിശാസ്ത്രം, വൈദ്യശാസ്ത്രം
എന്നിവയിലെ ബിരുദാനന്തര ബിരുദതല കോഴ്‌സുകള്‍ക്ക് വിദേശപഠനം നടത്താന്‍
മൂന്നു വര്‍ഷത്തേയ്ക്ക് പരമാവധി 10 ലക്ഷം രൂപയാണ് സ്‌കോളര്‍ഷിപ്പ്.
ബിരുദതലത്തില്‍ 60 ശതമാനം മാര്‍ക്കോ ഒന്നാം ക്ലാസോ ഉള്ളവര്‍
സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിരിക്കും. തൊഴില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന
നല്‍കും. 40 വയസിനു താഴെയുള്ളവരും ആറ് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക
വരുമാനമുള്ള കുടുംബങ്ങളിലെ അംഗങ്ങളുമാകണം അപേക്ഷകര്‍.
18 Jan 2014
10 Jan 2014
Subscribe to:
Posts (Atom)




