*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

17 Nov 2013

E submition of salary bill

സ്പാര്‍ക്കില്‍ സാലറി ബില്ലുകളുടെ ഇ-സബ്മിഷന്‍ സമ്പ്രദായം നിലവില്‍ വരുന്നു. അതിന്‍റെ ഭാഗമായി   നവംബര്‍ മാസത്തിലെ ബില്ലുകള്‍ മുതല്‍ എല്ലാ ഡ്രോയിംഗ് ആന്‍റ് ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാരും (DDO) സെല്‍ഫ് ഡ്രോയിംഗ് ഓഫീസര്‍മാരും (SDO) 2013 ഒക്ടോബര്‍ മാസത്തെ സാലറി ബില്ല് മുതല്‍ സാധാരണ സ്പാര്‍ക്കില്‍ നിന്ന് ജനറേറ്റ് ചെയ്യുന്ന പേപ്പര്‍ ബില്ലുകള്‍ ട്രഷറികളില്‍ സബ്മിറ്റു ചെയ്യുന്നതിന് പുറമെ സ്പാര്‍ക്കില്‍ ബില്ലുകളുടെ ഇ-സബ്മിഷന്‍ കൂടി നടത്തേണ്ടതാണ്. ഇ-സബ്മിഷന്‍ നടത്താത്ത ബില്ലുകള്‍ പാസാക്കരുത് എന്ന് ട്രഷറികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  നമ്മള്‍ ട്രഷറികളില്‍ സബ്മിറ്റ് ചെയ്ത ബില്ലുകള്‍ പാസ്സായിട്ടുണ്ടോ അതോ നിരസിച്ചിട്ടുണ്ടോ എന്നറിയുന്നതിന് നമ്മള്‍ ട്രഷറികളില്‍ പോകേണ്ടതില്ല. സ്പാര്‍ക്കില്‍ ലോഗിന്‍ ചെയ്താല്‍ ഈ വിവരങ്ങള്‍ നമുക്ക് ലഭ്യമാകും. നിരസിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാരണം കൂടി ഇതില്‍ നിന്നും നമുക്ക് ലഭ്യമാകും.
CLICK HERE->E-submission help file for DDOs

15 Nov 2013

എസ്.എസ്.എല്‍.സി: പഠനവൈകല്യമുളളവര്‍ക്ക് അപേക്ഷിക്കാം

2014 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്ന പരീക്ഷ ഇളവുകള്‍ക്കര്‍ഹരായ കാഴ്ച, ശ്രവണ, ശാരീരിക ബൗദ്ധിക വൈകല്യങ്ങള്‍ നേരിടുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഇളവുകള്‍ക്കുളള അപേക്ഷകള്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു സഹിതം ഡിസംബര്‍ 12 ന് മുന്‍പും, പഠന വൈകല്യ വിഭാഗത്തില്‍പ്പെട്ടവരുടെ അപേക്ഷ നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ സര്‍ട്ടിഫിക്കറ്റും സഹിതം ഡിസംബര്‍ 20 ന് മുന്‍പും പ്രധാന അദ്ധ്യാപകര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ സമര്‍പ്പിക്കണം. പഠന പിന്നോക്കാവസ്ഥ ഉണ്ട് എന്ന കാരണത്താല്‍ മാത്രം വിദ്യാര്‍ത്ഥികളെ പഠനവൈകല്യമുളളവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ നേടുന്നതിനായി നിര്‍ദ്ദേശിക്കുകയോ, ഡോക്ടര്‍മാരുടെ അടുത്തേക്ക് പറഞ്ഞ് അയക്കുകയോ ചെയ്യാന്‍ പാടില്ല. പഠന വൈകല്യമുളള കുട്ടികളെ കണ്ടെത്തുന്നതിന് എല്ലാ സ്‌കൂളുകളിലെയും പ്രധാന അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഇപ്രകാരമുളള വിദ്യാര്‍ത്ഥികളെ മാത്രമേ ഈ വിഭാഗത്തിലേക്ക് പരിഗണിക്കാവൂ. ഇക്കാര്യത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസിലെ ഐ.ഇ.ഡി. വിഭാഗത്തിലെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. അനര്‍ഹരായ വിദ്യാര്‍ത്ഥികളെ പഠന വൈകല്യമുളളവരുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ പ്രധാന അദ്ധ്യാപകര്‍ നവംബര്‍ 30 നു മുന്‍പ് ഇവരുടെ അപേക്ഷകള്‍ പിന്‍വലിക്കണം. 2014 ലെ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് സവിശേഷ സഹായത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുളളവരില്‍ അപാകത സംശയിക്കുന്ന അപേക്ഷകളെല്ലാം വിദഗ്ധ ഉപദേശത്തിന് മെഡിക്കല്‍ ബോര്‍ഡിന് വിടും. പഠന വൈകല്യം ഇല്ലെന്ന് കണ്ടെത്തിയാല്‍ പ്രസ്തുത വിദ്യാര്‍ത്ഥിയെ മൂന്നു വര്‍ഷത്തേക്ക് പരീക്ഷ എഴുതിക്കില്ല. കൂടാതെ ശുപാര്‍ശ ചെയ്ത പ്രധാന അദ്ധ്യാപകനെതിരെ കര്‍ശനമായ അച്ചടക്ക നടപടിയും സ്വികരിക്കും.

13 Nov 2013

ജീവനക്കാര്‍ക്ക് പത്തുശതമാനം ഡിഎ അനുവദിച്ചു

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പത്തുശതമാനം ക്ഷാമബത്ത അനുവദിച്ചു. ഇതോടെ ജീവനക്കാര്‍ക്കുള്ള ഡിഎ അടിസ്ഥാന ശമ്പളത്തിന്റെ 63 ശതമാനമാകും. 
2013 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. 2013 ഡിസംബര്‍ 31 വരെയുള്ള കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കും. 
2014 ജനുവരി മുതല്‍ ശമ്പളത്തോടൊപ്പം ലഭിക്കും

4 Nov 2013

അധ്യാപകരുടെ മക്കള്‍ക്ക് മെരിറ്റ് സ്‌കോളര്‍ഷിപ്പ്

          അധ്യാപകരുടെ മക്കള്‍ക്ക്  2013-14  അധ്യായന വര്‍ഷത്തെ മെരിറ്റ് സ്‌കോളര്‍ഷിപ്പിന് പുതുതായി അപേക്ഷ ഓണ്‍ലൈനായി നല്‍കാം. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ              സ്‌കോളര്‍ഷിപ്പ് വെബ്‌സൈറ്റായ www.dcescholarship.kerala.gov.in  ല്‍
 Merit scholarship to the children of primary/secondary school teachers (MSCST) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണം.    അവസാന തീയതി നവംബര്‍ 29.

വനിതാ അധ്യാപകര്‍ക്ക് വിദേശത്ത് തൊഴിലവസരം

ഒമാനിലെ ഇന്റര്‍നാഷണല്‍ സ്‌കൂളിലേക്ക് സി.ബി.എസ്.ഇ./ഐ.സി.എസ്.ഇ. സിലബസില്‍ പ്രൈമറി സെക്ഷനില്‍ നിയമനത്തിനായി മൂന്ന് വര്‍ഷത്തില്‍ കുറയാത്ത സേവനപരിചയമുള്ള അധ്യാപികമാരെ ഒ.ഡി.ഇ.പി.സി. മുഖാന്തിരം വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. മാത്തമറ്റിക്‌സ്, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളിലുള്ള അധ്യാപകര്‍ക്ക് മുന്‍ഗണ ലഭിക്കും. യോഗ്യത : ബിരുദം/ബിരുദാനന്തരബിരുദവും ബി.എഡും. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുന്നതിലുള്ള കഴിവ്. നിര്‍ബന്ധം. IELTS/TOFFELഉള്ളവര്‍ക്ക് മുന്‍ഗണന. പരമാവധി പ്രായം 35 വയസ്. ആകര്‍ഷണീയമായ ശമ്പളത്തിന് പുറമേ സൗജന്യ താമസ സൗകര്യം, യാത്രാസൗകര്യം, എയര്‍ ടിക്കറ്റ്, മെഡിക്കല്‍ സൗകര്യം തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. ഇന്റര്‍വ്യുവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും, പാസ്‌പോര്‍ട്ട് കോപ്പി, രണ്ട് കളര്‍ ഫോട്ടോകള്‍ എന്നിവ സഹിതം തിരുവനന്തപുരത്ത് വഞ്ചിയൂര്‍ അമ്പലത്തുമുക്കില്‍ പ്രവര്‍ത്തിക്കുന്ന ഒ.ഡി.ഇ.പി.സിയുടെ ഓഫീസില്‍ നവംബര്‍ 10 ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2576314/19 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക

28 Oct 2013

PHOTO EDITING


ഓരോ കുട്ടിയുടേയും 30kb യില്‍ താഴേയുള്ള ബ്ലാക്ക് ആന്റ് വൈറ്റ് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സമ്പൂര്‍ണ്ണയില്‍ അപ്‌ലോഡ് ചെയ്യണം.നവംബര്‍ 15ന് പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ ഡാറ്റ പ്രസിദ്ധീകരിക്കും.

ഫോട്ടോകള്‍ ഒന്നിച്ച് ബ്ലാക്ക് ആന്റ് വൈറ്റ് ആക്കുന്നതിന്......
  1. ചിത്രങ്ങളുള്ള ഒറിജിനല്‍ ഫോള്‍ഡറിന്റെ കോപ്പി എടുത്ത് അതില്‍ Right Click ചെയ്ത് open in Terminal വഴി ടെര്‍മിനല്‍ തുറക്കുക.
    mogrify -type Grayscale *.*
    എന്ന കമാന്റ് കോപ്പി പേസ്റ്റ് ചെയ്ത് എന്റര്‍ ചെയ്യുക.
  1. ഫോട്ടോകള്‍ ഒരുമിച്ച് resize ചെയ്യുന്നതിന് Converseen software ഇന്‍സ്റ്റാള്‍ ചെയ്യുക
     sudo add-apt-repository ppa:faster3ck/converseen
     sudo apt-get update
     sudo apt-get install converseen
  1. Add images ക്ലിക്ക് ചെയ്ത് image folderസെലക്ട് ചെയ്യുക. Ctrl,A എനീ keys ഉപയോഗിച് എല്ലാ
    images
    ഉം ഒരുമിച്ച് സെലക്ട് ചെയ്യാവുന്നതാണ്. ശേഷം open ക്ലിക്ക് ചെയ്യുക. check all ക്ലിക്ക് ചെയ്ത
    ശേഷം convert to എന്നതിലെ നിന്നും file format സെലക്ട് ചെയ്യുക.
  2. Resize ചെയ്യുന്നതിനായി ഇടതു ഭാഗത്തുള്ള dimensions എന്നതില്‍ % മാറ്റി px ആക്കി width, height ഇവ ക്രമീകരിക്കുക. (Size 100kb യില്‍ താഴെ ക്രമീകരിക്കുന്നതിനായി width, height ഇവ 800, 600 ആക്കിയാല്‍ മതി.) Save in എന്നതില്‍ folder സെലക്ട് ചെയ്യുക. ശേഷം convert എന്നതില്‍ ക്ലിക്ക് ചെയ്യുക. സെലക്ട് ചെയ്തിട്ടുള്ള ഫോള്‍ഡറിലേക്ക് ഇമേജുകള്‍ Convert ആയിട്ടുണ്ടാകും.

    മറ്റൊരു മാര്‍ഗ്ഗം

     

21 Oct 2013

തദ്ദേശസ്വയംഭരണ വകുപ്പ്-ജനന രജിസ്‌ട്രേഷന്‍ : പേര് തിരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍

തദ്ദേശസ്വയംഭരണ വകുപ്പ് ജനന രജിസ്‌ട്രേഷന്‍ പേര് തിരുത്തുന്നതിനുള്ള നിര്‍ദ്ദേശത്തില്‍ വ്യക്തത വരുത്തി നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇതനുസരിച്ച് തെറ്റായി വിവരം ചേര്‍ത്ത കുറ്റം രാജിയാക്കുന്നതിന് 50 രൂപ കോമ്പൗണ്ടിംഗ് ഫീ ഈടാക്കാന്‍ വ്യവസ്ഥയുള്ള സാഹചര്യത്തില്‍ സ്‌കൂളില്‍ ചേര്‍ക്കുന്നതിന് മുമ്പ് കുട്ടിയുടെ പേരില്‍ തിരുത്തല്‍ വരുത്തുന്നതിന് മാതാപിതാക്കളുടെ സംയുക്ത അപേക്ഷയോടൊപ്പം വെള്ളപേപ്പറില്‍ തെറ്റായി പേര് ചേര്‍ക്കാന്‍ ഇടയായ സാഹചര്യം വ്യക്തമാക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും, സ്‌കൂളില്‍ ചേര്‍ത്ത ശേഷമുള്ള കേസുകളില്‍ സ്‌കൂള്‍ രേഖയിലെപോലെ പേരു തിരുത്തുന്നതിന് അപേക്ഷയോടൊപ്പം തെറ്റായി പേര് ചേര്‍ക്കാനിടയായ സാഹചര്യം വ്യക്തമാക്കുന്ന 100 രൂപ മുദ്രപത്രത്തില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും, മാതാവ്/പിതാവ്/നിയമാനുസൃതമായ രക്ഷാകര്‍ത്താവ്/മാതാപിതാക്കള്‍ മരണപ്പെട്ട കേസുകളില്‍ വ്യക്തി രജിസ്ട്രാര്‍ മുമ്പാകെ സമര്‍പ്പിക്കണമെന്ന് വ്യക്തമാക്കിയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ജനനരജിസ്‌ട്രേഷന്‍ സമയത്തോ അതിനുശേഷം കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കുന്നതിന് മുമ്പായോ കുട്ടിയുടെ പേരില്‍ തെറ്റായി ജനനരജിസ്റ്ററില്‍ ചേര്‍ത്തുപോയിട്ടുണ്ടെങ്കില്‍ മാതാപിതാക്കളുടെ സംയുക്ത അപേക്ഷയുടെയും (പ്രായപൂര്‍ത്തിയായ കുട്ടിയുടെ കേസില്‍ കുട്ടിയുടെ അപേക്ഷ), സ്‌കൂള്‍ രേഖയുടെയും അടിസ്ഥാനത്തില്‍ അന്വേഷിച്ചു ബോദ്ധ്യം വന്നശേഷം സ്‌കൂള്‍ രേഖ പ്രകാരമുള്ള പേരു ചേര്‍ക്കാം. ഇതിനായി തെറ്റായ പേരുചേര്‍ക്കാനിടയായ സാഹചര്യം വ്യക്തമാക്കുന്ന ഒരു സത്യവാങ്മൂലം മാതാപിതാക്കള്‍ നല്‍കേണ്ടതും, തെറ്റായ വിവരം ചേര്‍ത്ത കുറ്റം രാജിയാക്കുന്നതിന് 50 രൂപ കോമ്പൗണ്ടിംഗ് ഫീ ഒടുക്കേണ്ടതുമാണ്. കുട്ടിയെ സ്‌കൂളില്‍ ചേര്‍ത്ത ശേഷം ജനന രജിസ്‌ട്രേഷനില്‍ പേരു ചേര്‍ക്കുന്ന കേസുകളില്‍ സ്‌കൂള്‍ രേഖ നിര്‍ബന്ധമായും ഹാജരാക്കേണ്ടതും അതുപ്രകാരം തന്നെ പേരു ചേര്‍ക്കേണ്ടതുമാണെന്ന് 2012 ഫെബ്രുവരി ഒന്നിന് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനന രജിസ്റ്ററുകളിലെ കുട്ടിയുടെ പേരിലെ ഇനിഷ്യല്‍ വികസിപ്പിച്ച് തിരുത്തലുകള്‍ നല്‍കുന്നതിന് മാതാപിതാക്കളുടെ സംയുക്ത അപേക്ഷയും (പ്രായപൂര്‍ത്തിയായ കേസുകളില്‍ കുട്ടിയുടെ അപേക്ഷ) തെറ്റായ പേരു ചേര്‍ക്കാനിടയായ സാഹചര്യം വ്യക്തമാക്കുന്ന ഒരു സത്യവാങ്മൂലവും മാതാപിതാക്കള്‍ നല്‍കേണ്ടതും തെറ്റായ വിവരം ചേര്‍ത്ത കുറ്റം രാജിയാക്കുന്നതിന് 50 രൂപ കോമ്പൗണ്ടിംഗ് ഫി ഒടുക്കേണ്ടതുമാണ്.

മലയാളദിനാഘോഷവും ശ്രേഷ്ഠഭാഷാദിനാഘോഷവും

      ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള ഔദ്യോഗിക ഭാഷ സംബന്ധിച്ച ഉന്നതതല സമിതി, ഈ വര്‍ഷം നവംബര്‍ ഒന്നുമുതല്‍ മലയാളദിനമായും നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ ശ്രേഷ്ഠഭാഷാവാരമായും ആഘോഷിക്കാന്‍ തീരുമാനിച്ചു.സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലും പ്രത്യേകിച്ച് മലയാളം ഭരണഭാഷയാക്കിയിട്ടുള്ള വകുപ്പുകളിലും ഭരണവകുപ്പുകളിലും സ്ഥാപനങ്ങളിലും ആഘോഷപരിപാടികള്‍ സംഘടിപ്പിക്കണം. സംസ്ഥാനതലത്തില്‍ നവംബര്‍ ഒന്നാം തീയതി വെള്ളിയാഴ്ച മലയാള ദിനാഘോഷവും ഭരണഭാഷാസേവന പുരസ്‌കാരദാനവും സര്‍ക്കാര്‍ സംഘടിപ്പിക്കും. 
       നവംബര്‍ ഒന്നിന് രാവിലെ 11 -ന് എല്ലാവകുപ്പുകളിലേയും സ്ഥാപനങ്ങളിലേയും ഓഫീസുകളില്‍ ഓഫീസ് തലവന്റെ അദ്ധ്യക്ഷതയില്‍ ഭരണഭാഷാ സമ്മേളനം സംഘടിപ്പിക്കുകയും ഉദ്യോഗസ്ഥര്‍ക്ക് ഓഫീസ് തലവന്‍ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കയും വേണം. ഇനിപറയുന്ന പ്രതിജ്ഞയാണ് മലയാളദിനത്തില്‍ സ്വീകരിക്കേണ്ടത്. 
      "മലയാളം എന്റെ ഭാഷയാണ്. മലയാളത്തിന്റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. മലയാള ഭാഷയേയും കേരള സംസ്‌കാരത്തേയും ഞാന്‍ ആദരിക്കുന്നു. ഭരണനിര്‍വ്വ ഹണത്തില്‍ മലയാളത്തിന്റെ ഉപയോഗം സാര്‍വ്വത്രികമാക്കുന്നതിന് എന്റെ കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും."  
        സ്‌കൂളുകളില്‍ മലയാളദിനത്തില്‍ അസംബ്ലിയില്‍ മലയാളം മാതൃഭാഷയാക്കിയിട്ടുള്ള അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചുവടെ പറയുന്ന പ്രതിജ്ഞ എടുക്കണം. 
      "മലയാളം എന്റെ ഭാഷയാണ്. മലയാളത്തിന്റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. മലയാള ഭാഷയേയും കേരള സംസ്‌കാരത്തേയും ഞാന്‍ ആദരിക്കുന്നു. മലയാളത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി എന്റെ കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും."     
       ഭരണഭാഷാവാരാഘോഷക്കാലത്ത് ഓഫീസുകളിലും സ്‌കൂളുകളിലും ആഘോഷം സംബന്ധിച്ച് ബാനറുകള്‍ പ്രദര്‍ശിപ്പിക്കണം. വാരാഘോഷക്കാലത്ത് വിവിധ വകുപ്പുകളിലും ഓഫീസുകളിലും ഭാഷാപോഷണത്തിനും ഭരണഭാഷാ മാറ്റത്തിനും ഉതകുന്ന പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍, സമ്മേളനങ്ങള്‍, സത്‌സേവന രേഖയും ഭരണഭാഷാ സേവന പുരസ്‌കാരവും ഭരണഭാഷാ ഗ്രന്ഥരചനാ പുരസ്‌കാരവും ലഭിച്ചവര്‍ക്കുള്ള അനുമോദനം തുടങ്ങിയവ സംഘടിപ്പിക്കണം. വിവിധ വകുപ്പുകള്‍ക്ക് യോജിച്ചതും ഭാഷാമാറ്റ പുരോഗതി കൈവരിക്കുന്നതിന് ഉതകുന്നതുമായ മറ്റു പരിപാടികളും നടപ്പിലാക്കാം. എല്ലാ ഓഫീസുകളിലും നിന്ന് അയയ്ക്കുന്ന കത്തുകളുടെ മുകളില്‍ ഭരണഭാഷ-മാതൃഭാഷ എന്ന വാക്യം തുടര്‍ന്നും ചേര്‍ക്കേണ്ടതാണ്. ഓഫീസുകളില്‍ ഭരണരംഗത്ത് ഉപയോഗിക്കുന്ന അഞ്ച് ഇംഗ്ലീഷ് പദങ്ങളും സമാന മലയാള പദങ്ങളും ഓരോ ദിവസവും എഴുതി പ്രദര്‍ശിപ്പിക്കണം. മലയാള ദിനാഘോഷവും ശ്രേഷ്ഠഭാഷാ വാരാഘോഷവും സംബന്ധിച്ച് കീഴ് ഓഫീസുകളില്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ വിവരങ്ങള്‍ സമാഹരിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി എല്ലാ വകുപ്പ് തലവന്‍മാരും നവംബര്‍ 30 ന് മുമ്പ് ഔദ്യോഗികഭാഷാ വകുപ്പ് സെക്രട്ടറിക്ക് അയക്കണം. ജില്ലാതല ആഘോഷത്തോടനുബന്ധിച്ചുള്ള സമ്മേളനത്തില്‍ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മറക്കാനാവാത്ത സംഭാവന നല്‍കിയ എഴുത്തുകാരെ ആദരിക്കണം. അതത് ജില്ലയിലുള്ള മൂന്ന് എഴുത്തുകാരെയാണ് ആദരിക്കേണ്ടത്.

4 Oct 2013

IT EXAMINATION

IT - അര്‍ദ്ധവാര്‍ഷികപരീക്ഷയുടെ MODEL QUESTIONS

ICT Practical

STANDARD 8   - MALAYALAM / ENGLISH
STANDARD 9   - MALAYALAM / ENGLISH
STANDARD 10 - MALAYALAM / ENGLISH

ICT Theory 

STANDARD 8   -MALAYALAM / ENGLISH
STANDARD 9   - MALAYALAM / ENGLISH
STANDARD 10 - MALAYALAM / ENGLISH

3 Oct 2013

അധ്യാപകര്‍ക്ക് ഇംഗ്ലീഷില്‍ സൗജന്യ പരിശീലനം

ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷ് 2013-14 വര്‍ഷം ഹൈസ്‌കൂള്‍ അദ്ധ്യാപകര്‍ക്കായി നടത്തുന്ന 30 ദിസത്തെ സൗജന്യ ഇംഗ്ലീഷ് പരിശീലനത്തിനുളള രണ്ടാമത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ 22 വരെയാണ് പരിശീലനം. ഹൈസ്‌കൂള്‍ തലത്തില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന 45 വയസ് കഴിയാത്ത ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അദ്ധ്യാപകരെയാണ് പരിശീലനത്തിന് തെരഞ്ഞെടുക്കേണ്ടത്. പരിശീലനം നേടുന്ന അദ്ധ്യാപകരെ ഇംഗ്ലീഷില്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായി നിയമിക്കും. പ്രൊട്ടക്ടഡ്/ റീട്രെഞ്ച്ഡ് അദ്ധ്യാപകര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. അദ്ധ്യാപകര്‍ക്ക് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷ് വീണ്ടും പരിശീലനം നല്‍കും. ഇങ്ങനെ പരിശീലനം ലഭിക്കുന്ന അദ്ധ്യാപകര്‍ തങ്ങളുടെ ജില്ലയിലെ മറ്റു ഇംഗ്ലീഷ് അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കണം. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന അദ്ധ്യാപകര്‍ക്ക് പിന്നീട് ഡിജിറ്റല്‍ മള്‍ട്ടി മീഡിയ ലാംഗ്വേജ് ലാബ് പ്രോഗ്രാമിന്റെ പരിശീലനവും നല്‍കും. പരിശീലന ദിവസങ്ങളില്‍ അദ്ധ്യാപകര്‍ക്ക് ഐ.റ്റി@സ്‌കൂള്‍ മാസ്റ്റര്‍ ട്രെയിനേഴ്‌സിന് നല്‍കുന്ന നിരക്കില്‍ ഹോണറേറിയം അനുവദിക്കും. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന അദ്ധ്യാപകര്‍ ഒരു വര്‍ഷം ഈ പ്രോഗ്രാമില്‍ പങ്കെടുക്കുമെന്ന ഉറപ്പ് നല്‍കണം. താല്‍പര്യമുളള അദ്ധ്യാപകര്‍ ഒക്ടോബര്‍ 10 ന് മുമ്പ് അതത് ഹെഡ്മാസ്റ്റര്‍മാരുടെ സമ്മത പത്രത്തോടെ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം

30 Sept 2013

വിദ്യാഭ്യാസ മേഖലയില്‍ മാറ്റത്തിന്റെ ശംഖൊലി

വായിക്കുവാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ താഴെ zoom button ല്‍ ക്ലിക്ക് ചെയ്യുകയോ
 down load ചെയ്യുകയോ ആവാം

24 Sept 2013

ന്യൂമാറ്റ്‌സ് - അഭിരുചി പരീക്ഷ

സ്‌കൂള്‍ കുട്ടികളുടെ ഗണിതശാസ്ത്രത്തിലുള്ള കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുവേണ്ടി എസ്.സി.ഇ.ആര്‍.ടി. നടപ്പിലാക്കുന്ന ന്യൂമാറ്റ്‌സ് (NuMATS) പദ്ധതി സ്‌കൂള്‍തല തെരഞ്ഞെടുപ്പ് സെപ്തംബര്‍ 30-ന് മുമ്പായി നടത്തി തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ പേര് വിവരം സബ് ജില്ലാതലത്തില്‍ രജിസ്റ്റര്‍ ചെയ്യണം. സബ്ജില്ലാതല തെരഞ്ഞെടുപ്പ് നവംബറിലും സംസ്ഥാനതലം ജനുവരി 18-ന് നടത്തും. വിശദവിവരങ്ങള്‍ എസ്.സി.ഇ.ആര്‍.ടിയുടെ വെബ്‌സൈറ്റില്‍ (www.scert.kerala.gov.in) ലഭിക്കും.

12 Sept 2013

NMMSE / NTSE

നാഷണല്‍ ടാലന്റ് സെര്‍ച്ച് സംസ്ഥാനതല (എന്‍.റ്റി.എസ്) പരീക്ഷയും നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് (എന്‍.എം.എം.എസ്) പരീക്ഷയും നവംബര്‍ 16-ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. കേരളത്തിലെ എല്ലാ വിഭാഗം സ്‌കൂളുകളിലെയും പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈന്‍ ആയി സെപ്റ്റംബര്‍ 28 വരെ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍SCERT SITE-ല്‍ ലഭിക്കും. കേരളത്തിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് എന്‍.എം.എം.എസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 1,50,000 രൂപ (ഒരു ലക്ഷത്തി അന്‍പതിനായിരം രൂപ) യില്‍ കവിയരുത്. വില്ലേജ് ഓഫീസര്‍ നല്‍കുന്ന വാര്‍ഷികവരുമാന സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം

11 Sept 2013

പെന്‍ഷന്‍കാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ്




ഉബുണ്ടു 12.04 പ്രകാശിപ്പിച്ചു



പഠന ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന മികച്ച സ്വതന്ത്ര സോഫ്റ്റ് വെയറുകളുടെ ശേഖരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഐ.ടി. സ്‌കൂള്‍ പ്രോജക്ട് വികസിപ്പിച്ച പുതുക്കിയ ഓപ്പറേറ്റിങ് സിസ്റ്റം ഉബുണ്ടു 12.04 ന്റെ പ്രകാശനം വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് നിര്‍വ്വഹിച്ചു സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയത്തില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാന്‍ ഡി.വി.ഡി. ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസ ഡയറ്ടര്‍ ബിജു പ്രഭാകര്‍, ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ സി.കെ.മോഹനന്‍, ഐ.ടി. സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു. ഗ്നു ലിനക്‌സ് ഓപ്പറേറ്റിങ് സിസ്റ്റം ഉബുണ്ടു 10.04 ആണ് നിലവില്‍ സ്‌കൂളുകളില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയതിനാല്‍ പകര്‍പ്പുകള്‍ യഥേഷ്ടം എല്ലാവര്‍ക്കും ഉപയോഗിക്കാം. എല്ലാ തരം പുതിയ കമ്പ്യൂട്ടറുകളിലും ഉബുണ്ടു 12.04 ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കുന്നതരത്തിലേക്ക് 32 ബിറ്റിനു പുറമെ 64 ബിറ്റ് രൂപവും തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ സ്‌കൂളുകളില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഗ്നോം രണ്ട് ഇന്റര്‍ഫേസിനു പകരമായി ഗ്നോം മൂന്നാണ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലുളളത്. ഇന്റര്‍ഫേസില്‍ ഉണ്ടായിട്ടുളള മാറ്റങ്ങള്‍ വിശദമാക്കുന്ന യൂസര്‍ മാനുവല്‍ ഓപ്പറേറ്റിങ് സിസ്റ്റം ഡി.വി.ഡി. യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഐ.ടി. അധിഷ്ഠിത പഠനം ഉറപ്പാക്കുന്നതിനുവേണ്ടി എല്ലാതരം മീഡിയ ഫോര്‍മാറ്റുകളും (ജാവ, ഫ്‌ളാഷ്, എച്ച്.ടി.എം.എല്‍. 5,നിലവില്‍ പ്രചാരത്തിലുളള ഓഡിയോ ഫോര്‍മാറ്റുകളും) പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സോഫ്റ്റ് വെയറുകള്‍ ഈ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

8 Sept 2013

സംരംഭകത്വ ദിനം

"12/09/2013 ന് ഉച്ചയ്ക്ക് 1 മണിമുതല്‍ 1.30 വരെ ബഹു കേരളമുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി കേരളത്തിലെ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളോട് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സംവദിക്കുന്നു."
ധീരമായ ചുവടു വെയ്പിന് ആശംസകള്‍

www.youtube.com/oommenchandykerala എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു കാണുക.അല്ലെങ്കില്‍ താഴത്തെ വീഡിയോയില്‍ ക്ലിക്ക് ചെയ്യുക

4 Sept 2013

TEACHER'S DAY

  


അദ്ധ്യാപകഅവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍