11 Sept 2013
ഉബുണ്ടു 12.04 പ്രകാശിപ്പിച്ചു
പഠന
ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന മികച്ച സ്വതന്ത്ര സോഫ്റ്റ്
വെയറുകളുടെ ശേഖരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഐ.ടി. സ്‌കൂള്‍ പ്രോജക്ട്
വികസിപ്പിച്ച പുതുക്കിയ ഓപ്പറേറ്റിങ് സിസ്റ്റം ഉബുണ്ടു 12.04 ന്റെ പ്രകാശനം
വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് നിര്‍വ്വഹിച്ചു സയന്‍സ് ആന്‍ഡ്
ടെക്‌നോളജി മ്യൂസിയത്തില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്
സെക്രട്ടറി എ.ഷാജഹാന്‍ ഡി.വി.ഡി. ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസ ഡയറ്ടര്‍
ബിജു പ്രഭാകര്‍, ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍,
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ സി.കെ.മോഹനന്‍, ഐ.ടി. സ്‌കൂള്‍
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.
ഗ്നു ലിനക്‌സ് ഓപ്പറേറ്റിങ് സിസ്റ്റം ഉബുണ്ടു 10.04 ആണ് നിലവില്‍
സ്‌കൂളുകളില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
ആയതിനാല്‍ പകര്‍പ്പുകള്‍ യഥേഷ്ടം എല്ലാവര്‍ക്കും ഉപയോഗിക്കാം. എല്ലാ തരം
പുതിയ കമ്പ്യൂട്ടറുകളിലും ഉബുണ്ടു 12.04 ഇന്‍സ്റ്റാള്‍ ചെയ്ത്
ഉപയോഗിക്കാന്‍ സാധിക്കുന്നതരത്തിലേക്ക് 32 ബിറ്റിനു പുറമെ 64 ബിറ്റ് രൂപവും
തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ സ്‌കൂളുകളില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന
ഗ്നോം രണ്ട് ഇന്റര്‍ഫേസിനു പകരമായി ഗ്നോം മൂന്നാണ് പുതിയ ഓപ്പറേറ്റിങ്
സിസ്റ്റത്തിലുളളത്. ഇന്റര്‍ഫേസില്‍ ഉണ്ടായിട്ടുളള മാറ്റങ്ങള്‍
വിശദമാക്കുന്ന യൂസര്‍ മാനുവല്‍ ഓപ്പറേറ്റിങ് സിസ്റ്റം ഡി.വി.ഡി. യില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഐ.ടി. അധിഷ്ഠിത പഠനം
ഉറപ്പാക്കുന്നതിനുവേണ്ടി എല്ലാതരം മീഡിയ ഫോര്‍മാറ്റുകളും (ജാവ, ഫ്‌ളാഷ്,
എച്ച്.ടി.എം.എല്‍. 5,നിലവില്‍ പ്രചാരത്തിലുളള ഓഡിയോ ഫോര്‍മാറ്റുകളും)
പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സോഫ്റ്റ് വെയറുകള്‍ ഈ ഓപ്പറേറ്റിങ്
സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
8 Sept 2013
സംരംഭകത്വ ദിനം
"12/09/2013 ന് ഉച്ചയ്ക്ക് 1 മണിമുതല്‍ 1.30 വരെ ബഹു കേരളമുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി കേരളത്തിലെ സ്കൂള്‍ കോളേജ്
വിദ്യാര്‍ത്ഥികളോട് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സംവദിക്കുന്നു."
www.youtube.com/oommenchandykerala എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു കാണുക.അല്ലെങ്കില്‍ താഴത്തെ വീഡിയോയില്‍ ക്ലിക്ക് ചെയ്യുക
4 Sept 2013
29 Aug 2013
26 Aug 2013
യൂണിഫോം
വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം ഉടന്‍ വിതരണം നടത്തുന്നതിനായി തീരുമാനിച്ചിരിക്കുന്നു.അതിനായി ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍
പഠിക്കുന്ന എല്ലാ പെണ്‍കുട്ടികളുടേയും എ.പി.എല്‍ വിഭാഗത്തിലേത് ഒഴികെയുളള
ആണ്‍കുട്ടികളുടേയും എണ്ണം 2013 ഓഗസ്റ്റ് 29 നു അഞ്ചു മണിക്ക് മുമ്പായി ഇവിടെ
ഓണ്‍ലൈന്‍ ആയി രേഖപെടുത്തേണ്ടതാണ്. 2013-14
വര്‍ഷത്തെ ആറാം പ്രവൃത്തി ദിവസത്തെ കുട്ടികളുടെ എണ്ണം നല്‍കിയിട്ടുളളതില്‍ വ്യത്യാസമുണ്ടെങ്കില്‍ ആയത് വരുത്തേണ്ടതും
എ.പി.എല്‍ വിഭാഗത്തിലേത് ഒഴികെയുളള ആണ്‍കുട്ടികളുടെ എണ്ണം ടൈപ്പ് ചെയ്ത്
ചേര്‍ക്കേണ്ടതുമാണ്. യു.ഐ.ഡി അധിഷ്ഠിത സ്റ്റാഫ് ഫിക്സേഷന്‍
പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ച യൂസര്‍ നെയിമും പാസ്‌വേഡും തന്നെയാണ് ഈ
പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കേണ്ടത്. സര്‍ക്കുലര്‍
നിര്‍ദ്ദേശങ്ങള്
നിര്‍ദ്ദേശങ്ങള്
16 Aug 2013
ഇംഗ്ലീഷ് അധ്യാപകര്‍ക്കായി റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍സ് കോഴ്‌സ്
സംസ്ഥാന
പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ്
യൂണിവേഴ്‌സിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന
ഡിസ്ട്രിക്ട് സെന്റര്‍ ഫൊര്‍ ഇംഗ്ലീഷ്, അധ്യാപകര്‍ക്കായി റിസര്‍ച്ച് ആന്റ്
ഇന്നവേഷന്‍സ് കോഴ്‌സ് സംഘടിപ്പിക്കും. കോണ്‍ടാക്ട് ക്ലാസുകള്‍,
വിദ്യാലയങ്ങളില്‍ നടത്തുന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍, ഗവേഷണ പ്രബന്ധരചന
എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള
തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ഇംഗ്ലീഷ് അധ്യാപകര്‍ക്ക്
(ഹൈസ്‌കൂള്‍, പ്രൈമറി) അപേക്ഷിക്കാം. ചീഫ് ട്യൂട്ടര്‍, ഡിസ്ട്രിക്ട്
സെന്റര്‍ ഫൊര്‍ ഇംഗ്ലീഷ്, നെയ്യാറ്റിന്‍കര, തിരുവനന്തപുരം വിലാസത്തില്‍
അപേക്ഷിക്കണം. അവസാന തീയതി ആഗസ്റ്റ് 24. ഇ-മെയില്‍ വഴിയും അപേക്ഷിക്കാം
email - dcetvm@gmail.com
14 Aug 2013
9 Aug 2013
5 Aug 2013
29 Jul 2013
രക്ഷാകര്‍ത്താക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്
SCHOLARSHIPS-Pre-Primary ,LP, , UP , HS
Cyber Crime Circular DPI
Guidelines for Teachers
* Guidelines for Parents
cyber crime - help files: one,two,three,four,five,six,seven,eight
18 Jul 2013
8 Jul 2013
5 Jul 2013
4 Jul 2013
2 Jul 2013
PRE-MATRIC SCHOLARSHIP 2013-14
- PRE-MATRIC SCHOLARSHIP – SITE
- ഈ വര്‍ഷം കേരളത്തിലെ വിദ്യാലയങ്ങളില്‍ 1 മുതല്‍ 1O വരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ജൂലൈ 1 മുതല്‍ 31 വരെ അപേക്ഷിക്കാം.
- അപേക്ഷാ ഫോം (N2-22494/13/DPI) ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. വരുമാനം, മതം എന്നിവയ്ക്കുള്ള സത്യവാങ് മൂലം സമര്‍പ്പിക്കുന്നതിനായി ഇപ്രാവശ്യം മുദ്രപ്പത്രം ആവശ്യമില്ല . സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ എഴുതി നല്‍കിയാല്‍ മതി.
- സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകരിച്ച അണ്‍ എയ്ഡഡ്/അഫിലിയേഷനുള്ള CBSE/ICSE സ്ക്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ .
- മുന്‍ വര്‍ഷം പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷയിലെ റിന്യൂവല്‍ കോളം ടിക് ചെയ്യണം.
- മുന്‍ വാര്‍ഷിക പരീക്ഷയില്‍ അപേക്ഷകര്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക്/ഗ്രേഡ് നേടിയിരിക്കണം. അപേക്ഷകര്‍ ഈ വര്‍ഷം ഒന്നാം സ്റ്റാന്റേര്‍ഡില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണെങ്കില്‍ മാര്‍ക്കോ ഗ്രേഡോ ബാധകമല്ല.
- ഒരു കുടുംബത്തില്‍ നിന്നും 2 വിദ്യാര്‍ത്ഥികള്‍ക്കേ അര്‍ഹതയുള്ളൂ.
- ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറും(അക്കൗണ്ട് നമ്പര്‍ ആവശ്യമില്ല എന്ന് ഇന്നലെ(3.07.2012) മന്ത്രിയുടെ പത്രക്കുറിപ്പ് കണ്ടു) ഉണ്ടായിരിക്കണം
- അപേക്ഷകരുടെ രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. രക്ഷകര്‍ത്താക്കള്‍ വരുമാനം സംബന്ധിച്ച് മുദ്രപത്രം നല്‍കേണ്ടതില്ല. സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും, ഉദ്യോഗമുള്ളവര്‍ അതാത് സ്ഥാപനം നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റുമാണ് നല്‍കേണ്ടത്.
- വില്ലേജ് ഓഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല
- മുസ്ലീം/നാടാര്‍ സ്കോളര്‍ഷിപ്പ്, പ്രീമെട്രിക് സ്കോളര്‍ഷിപ്പ്(ന്യൂനപക്ഷവിഭാഗം),പ്രീമെട്രിക് സ്കോളര്‍ഷിപ്പ് (OBC വിഭാഗം) തുടങ്ങിയ സ്കോളര്‍ഷിപ്പുകളില്‍ (മതാടിസ്ഥാനത്തില്‍ അനുവദിക്കുന്നവ) ഏതെങ്കിലും ഒന്നേ വിദ്യാര്‍ത്ഥി സ്വീകരിക്കാവൂ.
- സര്‍ക്കാര്‍,എയ്ഡഡ് സ്കൂളുകളില്‍ ലഭിക്കുന്ന അപേക്ഷകള്‍ ഓണ്‍ലൈന്‍ ചെയ്ത ശേഷം അതതു സ്കൂളില്‍ സൂക്ഷിക്കേണ്ടതും സൈറ്റില്‍ നിന്ന് ലഭിക്കുന്ന ക്രോഡീകരിച്ച ലിസ്റ്റ് DEO/AEO യ്ക്ക് 05.08.2013ന് സമര്‍പ്പിക്കേണ്ടതുമാണ്.
- താഴെ ക്ലിക്ക് ചെയ്ത് വിശദാംശങ്ങള്‍ വായിക്കൂ
- INSTRUCTIONS – FOR APPLICANTS
- INSTRUCTIONS – FOR SCHOOLS
- APPLICATION FORM
Subscribe to:
Posts (Atom)
































