*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

2 May 2016

സ്‌കൂളുകള്‍ മധ്യവേനലവധിക്കാലത്ത് പ്രവര്‍ത്തിക്കരുത് : ബാലാവകാശസംരക്ഷണ കമ്മീഷന്‍

സംസ്ഥാനത്തെ ഒരു സ്‌കൂളും മധ്യവേനലവധിക്കാലത്ത് പ്രവര്‍ത്തിക്കു ന്നില്ലെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ ഉത്തരവ് അടിയന്തിരമായി പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്റ്റര്‍ക്കും ഹയര്‍ സെക്കന്ററി ഡയറക്റ്റര്‍ക്കും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഡയറക്റ്റര്‍ക്കും നിര്‍ദ്ദേശം നല്‍കി. എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉള്‍പ്പെടെയുളള വിദ്യാലയങ്ങള്‍ക്ക് നിര്‍ദ്ദേശം ബാധകമാണ്. എല്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റര്‍മാരും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മേഖലാ ഡെപ്യൂട്ടി ഡയറക്റ്റര്‍മാര്‍ എന്നിവരും ഇക്കാര്യം വ്യക്തിപരമായി ഉറപ്പുവരുത്തണമെന്നും മധ്യവേനലവധിക്കുശേഷം സാധാരണ തുറക്കുന്ന സമയത്തിനുമുന്‍പായി ഒരുതരത്തിലുളള ക്ലാസ്സുകളും സ്‌കൂളുകളില്‍ നടത്തരുതെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിര്‍ദ്ദേശം ലംഘിക്കപ്പെടുന്നതുമൂലം കുട്ടികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് മാനേജ്‌മെന്റ് ഉള്‍പ്പെടെയുളള സ്‌കൂള്‍ അധികൃതര്‍ ഉത്തരവാദികളായിരിക്കുമെന്നും കൂടാതെ വിദ്യാഭ്യാസവകുപ്പ് സ്വീകരിക്കുന്ന നിയമനടപടികള്‍ അഭിമുഖീകരി ക്കേണ്ടിവരുമെന്നും കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭാ കോശി, അംഗം കെ. നസീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തില്‍ പുറപ്പെടുവിക്കുന്ന ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്റ്ററും ഹയര്‍ സെക്കന്ററി ഡയറക്റ്ററും സി.ബി.എസ്.ഇ റീജിയണല്‍ ഓഫീസര്‍ക്കും ഐ.സി.എസ്.ഇ സ്ഥാപനങ്ങള്‍ക്കും മേല്‍നടപടിക്കായി അയച്ചുകൊടുക്കണം. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ മെയ് ഒന്‍പതിന് കമ്മീഷനെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.

എസ്. എസ്. എല്‍. സി പുനര്‍ മൂല്യനിര്‍ണയം: മെയ് നാല് വരെ അപേക്ഷിക്കാം

എസ്. എസ്. എല്‍. സി പരീക്ഷാ ഉത്തരക്കടലാസുകളുടെ പുനര്‍ മൂല്യനിര്‍ണയം, ഫോട്ടോകോപ്പി, സ്‌ക്രൂട്ടിനി എന്നിവയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും അപേക്ഷയുടെ പ്രിന്റ് ഔട്ടും ഫീസും പരീക്ഷ എഴുതിയ സെന്ററിലെ പ്രധമാദ്ധ്യാപകര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള തീയതി മെയ് നാലുവരെ നീട്ടി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയതിന്റെ പ്രിന്റൗട്ടും ഫീസും സ്‌കൂളുകളില്‍ സമര്‍പ്പിക്കാത്തതും പ്രധമാദ്ധ്യാപകര്‍ ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ നടത്താത്തതുമായ അപേക്ഷകള്‍ പുനര്‍മൂല്യ നിര്‍ണ്ണയം, സ്‌ക്രൂട്ടിനി, ഫോട്ടോകോപ്പി എന്നിവയ്ക്കു പരിഗണിക്കുന്നതല്ല.

CIRCULAR

CLICK HERE TO APPLY