*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

29 Aug 2014

സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍


16 Aug 2014

സൗജന്യ ഇംഗ്ലീഷ് പരിശീലനം

ബാംഗ്ലൂരിലെ റീജിയണല്‍ ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ട് 30 ദിവസത്തെ സൗജന്യ ഇംഗ്ലീഷ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സെപ്തംബര്‍ ഒന്നു മുതല്‍ 30 വരെയാണ് പരിശീലനം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന 50 വയസ് കഴിയാത്ത അദ്ധ്യാപകര്‍ ആഗസ്റ്റ് 23 ന് മുമ്പായി അതത് ഹെഡ്മാസ്റ്റര്‍മാരുടെ സമ്മത പത്രത്തോടുകൂടി ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.

7 Aug 2014

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് - 2014

പരീക്ഷാഭവന്‍ 2014 സെപ്തംബറില്‍ നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) ആഗസ്റ്റ് എട്ട് മുതല്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഇതു സംബന്ധിച്ച വിജ്ഞാപനംwww.keralapareekshabhavan.in, www.scert.kerala.gov.in വെബ്‌സൈറ്റുകളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈനായി അപേക്ഷ നല്‍കുന്നതിന്www.bpckerala.inഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. www.keralapareekshabhavan.in എന്ന വെബ്‌സൈറ്റിലെ കെ-ടെറ്റ്-2014 എന്ന ലിങ്ക് ക്ലിക് ചെയ്തും അപേക്ഷ സമര്‍പ്പിക്കാം. കെ.ടെറ്റ്-2014 ചെലാന്‍ഫോം ലഭിക്കുന്നതിന് കെ.ടെറ്റ്-2014 ചെലാന്‍ ഫോം എന്ന ലിങ്ക് ക്ലിക് ചെയ്ത് ഫോം പൂരിപ്പിച്ചശേഷം അതുമായി ബന്ധപ്പെട്ട ബാങ്കില്‍ ഫീസ് അടയ്ക്കണം. അതിനുശേഷം കെ.ടെറ്റ് ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ലിങ്ക് ക്ലിക് ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം. എല്ലാ ദിവസവും വൈകുന്നേരം ആറ് മണി മുതല്‍ അടുത്ത ദിവസം ഉച്ചയ്ക്ക് രണ്ട് മണിവരെ അപേക്ഷ ഓണ്‍ലെനായി അയയ്ക്കാം

6 Aug 2014

10-)o ശമ്പള പരിഷ്കരണ കമ്മീഷന്‍

ചോദ്യാവലിക്കായി ക്ലിക്ക് ചെയ്യുക- ഇംഗ്ലീഷ് ..മലയാളം
പത്താം ശമ്പള പരിഷ്‌ക്കരണ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ വകുപ്പു മേധാവികളില്‍ നിന്നും, സംഘടനകളില്‍ നിന്നും താല്പര്യമുള്ള മറ്റു വ്യക്തികളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമ്മീഷന്‍ സ്വരൂപിക്കുന്നു. ഇതിലേക്കായി കമ്മീഷന്‍ ഒരു ചോദ്യാവലി തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചോദ്യാവലിയെ അടിസ്ഥാനമാക്കിയുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ആഗസ്റ്റ് 31 നകം കമ്മീഷന്റെ ഓഫീസില്‍ സമര്‍പ്പിക്കണം. 
 കമ്മീഷന്റെ താല്കാലിക വിലാസം : മെമ്പര്‍ സെക്രട്ടറി, പത്താം ശമ്പള പരിഷ്‌കരണ കമ്മീഷന്‍, റൂം നമ്പര്‍ 159, നാലാം നില, നോര്‍ത്ത് ബ്ലോക്ക്, ഗവ.സെക്രട്ടേറിയറ്റ്, തിരുവനന്തപുരം. 
 സ്ഥിരവിലാസം (ആഗസ്റ്റ് 18 മുതല്‍) : പത്താം ശമ്പള പരിഷ്‌കരണ കമ്മീഷന്‍, സ്വരാജ് ഭവന്‍(അഞ്ചാം നില), നന്തന്‍കോട്, കവടിയാര്‍.പി.ഒ, തിരുവനന്തപുരം-3. 
 ശമ്പള പരിഷ്‌കരണ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ ചുവടെ. 
 സര്‍ക്കാര്‍ സര്‍വ്വീസിലെ പാര്‍ട്ട് ടൈം കണ്ടിജന്റ്, കാഷ്വല്‍ സ്വീപ്പര്‍ ഉള്‍പ്പെടെയുള്ള തസ്തികകളിലെയും കേന്ദ്ര ശമ്പള സ്‌കെയില്‍ അനുവദിച്ചിട്ടുള്ള മെഡിക്കല്‍ കോളേജുകളിലെ അദ്ധ്യാപകര്‍, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ യു.ജി.സി./എ.ഐ.സി.റ്റി.ഇ ശമ്പള സ്‌കെയിലിലുള്ള തസ്തികകള്‍ എന്നിവ ഒഴികെ ഗവണ്‍മെന്റ് എയ്ഡഡ് മേഖലകളിലെ സ്‌കൂളുകള്‍, കോളേജുകള്‍, ഡയറക്റ്റ് പേയ്‌മെന്റ് സ്‌കീം നടപ്പിലാക്കിയിട്ടുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പാര്‍ട്ട് ടൈം കാഷ്വല്‍ സ്വീപ്പേഴ്‌സ് ഉള്‍പ്പെടെയുള്ള തസ്തികകളിലെയും എ.ഐ.സി.റ്റി.ഇ/യു.ജി.സി./കേന്ദ്ര സ്‌കീമിന്റെ പരിധിയില്‍ വരാത്ത യൂണിവേഴ്‌സിറ്റികളിലെയും സ്ഥാപനങ്ങളിലെയും തസ്തികകളിലെയും ശമ്പളത്തിലും അലവന്‍സിലും പരിഷ്‌ക്കരണം നിര്‍ദ്ദേശിക്കുക. ഈ വിഭാഗം ജീവനക്കാര്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള ശമ്പളം അലവന്‍സുകള്‍, മറ്റ് നിയത പ്രതിഫലം എന്നിവയുടെ ഘടന, പ്രൊമോഷന്‍ സാധ്യതകള്‍, സേവന വ്യവസ്ഥകള്‍ എന്നിവ പരിശോധിച്ച് പരിഷ്‌കരണം ആവശ്യമുണ്ടെങ്കില്‍ നിര്‍ദ്ദേശം നല്‍കുക. ദീര്‍ഘകാലം പ്രവേശന തസ്തികകയില്‍ തന്നെ തുടരുന്ന ഗസറ്റഡ്/നോണ്‍ ഗസറ്റഡ് വിഭാഗം ജീവനക്കാര്‍ക്ക് പ്രൊഫഷണല്‍ വിഭാഗത്തില്‍ തുടങ്ങിവച്ച കരിയര്‍ അഡ്വാന്‍സ് സ്‌കീമിന്റെ തുടര്‍ച്ചയായി നോണ്‍ കേഡര്‍ പ്രൊമോഷന്‍ നല്‍കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുക, സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്ക് അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ പരിശോധിച്ച് മാറ്റംവരുത്തേണ്ടതുണ്ടെങ്കില്‍ നിര്‍ദ്ദേശം നല്‍കുക. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ളതും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമായിട്ടില്ലാത്തതതുമായ ആനുകൂല്യങ്ങള്‍ നടപ്പിലാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുക, കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തില്‍ ചില പ്രത്യേക വിഭാഗം ജീവനക്കാര്‍ക്ക് അനര്‍ഹവും ന്യായീകരണമില്ലാത്തതുമായ തരത്തില്‍ ശമ്പള സ്‌കെയില്‍ ഉയര്‍ത്തി നല്‍കിയതുമൂലം ഉണ്ടായ അപാകതകള്‍ പരിശോധിച്ച് അവ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുക. സര്‍ക്കാര്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ള കഴിഞ്ഞ ശമ്പള പരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിശോധിച്ച് അവ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുക. കേന്ദ്രസര്‍ക്കാരിലും മറ്റു സംസ്ഥാന സര്‍ക്കാരുകളിലും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കിയിട്ടുള്ള തരത്തില്‍ ഒരു പുതിയ ആരോഗ്യ പദ്ധതി നടപ്പിലാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച് ശുപാര്‍ശ നല്‍കുക. ജീവനക്കാരില്‍ നിന്നും പെന്‍ഷന്‍കാരില്‍ നിന്നും ഒരു ചെറിയ തുക പ്രീമിയമായി സ്വീകരിച്ച് അവര്‍ക്ക് ഒരു ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിലെ പ്രായോഗികത സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുക. 2012 ലെ സേവനാവകാശ നിയമത്തിന്റെ പശ്ചാത്തലത്തില്‍ നിലവിലെ സിവില്‍ സര്‍വ്വീസ് ഘടന ആകമാനം പരിശോധിച്ച് സിവില്‍ സര്‍വ്വീസിന്റെ കാര്യക്ഷമത, സാമൂഹിക ഉത്തരവാദിത്വം എന്നിവ വര്‍ദ്ധിപ്പിച്ച് അതിനെ കൂടുതല്‍ ജനസൗഹൃദപരമാക്കുന്നതിന്റെ നിര്‍ദ്ദേശങ്ങള്‍ നല്‍കുക. സര്‍ക്കാര്‍ സര്‍വ്വീസിലെ വ്യത്യസ്ഥ വിഭാഗങ്ങളില്‍ നിലനില്‍ക്കുന്ന പാര്‍ശ്വസ്ഥ പ്രവേശന വ്യവസ്ഥ (Lateral Entry System) പരിശോധിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ മികവുറ്റതാക്കുന്നതിനുള്ള ശുപാര്‍ശകള്‍ നല്‍കുക. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി സേവനങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ പൊതുസേവന വ്യയം കുറയ്ക്കുന്നതിന് അനുയോജ്യമായ ശുപാര്‍ശകള്‍ നല്‍കുക. ശമ്പള നിര്‍ണയത്തിനായുള്ള ചട്ടങ്ങളും നടപടികളും പരിശോധിച്ച് അത് ലഘൂകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുക, കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കുമ്പോഴുണ്ടാകുന്ന അധിക സാമ്പത്തിക ബാദ്ധ്യത, അത് നിര്‍ണയിക്കുന്നതിനായി കൈക്കൊണ്ട മാര്‍ഗ്ഗങ്ങള്‍ സഹിതം വ്യക്തമാക്കുക.
വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്ന വിലാസത്തില്‍ പങ്കുവെയ്ക്കാം

kstfront@gmail.com