*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

27 Dec 2013

എല്‍.എസ്.എസ്., യു.എസ്.എസ്.

എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷകള്‍ 2014 ഫെബ്രുവരി 22 ശനിയാഴ്ചയിലേക്കും സ്‌ക്രീനിങ് ടെസ്റ്റ് മാര്‍ച്ച് ഒന്ന് ശനിയാഴ്ചയിലേക്കും പുന:ക്രമീകരിച്ചു. സമയം, പരീക്ഷാ കേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല
 കൂടുതല്‍ വിവരങ്ങള്‍ക്ക്  ഇവിടെ (നോട്ടിഫിക്കേഷന്‍), SITEക്ലിക്ക് ചെയ്യുക

26 Dec 2013

ഡി.എ. വര്‍ദ്ധനവ് : ഉത്തരവായി

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കുമുള്ള ഡി.എ.നിരക്ക് നിലവിലുള്ള 53 ശതമാനത്തില്‍നിന്ന് 63 ശതമാനമാക്കി ഈവര്‍ഷം ജൂലായ് ഒന്ന് മുതല്‍ മുന്‍കാലപ്രാബല്യത്തോടെ ഉയര്‍ത്തി ഉത്തരവായി. പുതുക്കിയ നിരക്കിലുള്ള ഡി.എ 2014 ജനുവരി മാസം മുതലുള്ള ശമ്പളത്തോടൊപ്പം ലഭിക്കും. ജൂലായ് മുതല്‍ ഡിസംബര്‍ വരെ ഡി.എ.കുടിശ്ശിക പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കും. പാര്‍ട്ട്‌ടൈം, പാര്‍ട്ട്‌ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍ക്കും ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ പുതുക്കിയ നിരക്കിലുള്ള ഡി.എയ്ക്ക് അര്‍ഹതയുണ്ടായിരിക്കും.
ORDER ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

20 Dec 2013

എല്‍.എസ്.എസ്/യു.എസ്.എസ്.

2014 -ലെ എല്‍.എസ്.എസ്/യു.എസ്.എസ്. പരീക്ഷകള്‍ ജനുവരി 18 ശനിയാഴ്ച നടത്തും. ഡിസംബര്‍ വരെയുള്ള പാഠഭാഗങ്ങളെ ആസ്പദമാക്കിയാണ് ചോദ്യങ്ങള്‍ ഉണ്ടായിരിക്കുക. പോര്‍ട്ട്‌ഫോളിയോ വിലയിരുത്തല്‍, പരീക്ഷ തയ്യാറെടുപ്പ് എന്നിവ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്  ഇവിടെ (നോട്ടിഫിക്കേഷന്‍), SITEക്ലിക്ക് ചെയ്യുക

യൂണിഫോം

എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് 25 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്കും യൂണിഫോം നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്ത് സൗജന്യപാഠപുസ്തകം പോലെ ഇത്രയധികം പേര്‍ക്ക് സൗജന്യയൂണിഫോമും ലഭ്യമാവുന്നത് ആദ്യമായാണ്. ഗവ. സ്‌കൂളുകളിലെ 1 മുതല്‍ 8 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ആണ്‍കുട്ടികളൊഴികെയുള്ള, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് ജോടി യൂണിഫോമിന് തയ്യല്‍ക്കൂലിയടക്കം 400 രൂപയാണ് അനുവദിച്ചിരുന്നത്. ഗവ. മേഖലയില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നല്‍കുന്ന ആനുകൂല്യം എയ്ഡഡ് മേഖലയ്ക്ക് നിഷേധിക്കുന്നത് സാമൂഹ്യനീതിക്ക് നിരക്കാത്തതാണെന്ന നിലയ്ക്കാണ് എയ്ഡഡ് മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കുകൂടി ഈ അദ്ധ്യയന വര്‍ഷം മുതല്‍ ഈ ആനുകൂല്യം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാര്‍ 80 കോടി രൂപയാണ് ഇതിനായി നല്‍കുന്നത്. കേന്ദ്രവിഹിതം 33 കോടി അനുവദിച്ചിട്ടുണ്ട്.

5 Dec 2013

Maintenance grant - Revised rates-ORDER


എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷ

2014 ലെ എല്‍.എസ്.എസ്, യു.എസ്.എസ്. പരീക്ഷകള്‍ ജനുവരി 18 ലേക്ക് പുനഃക്രമീകരിച്ചു. സമയം, പരീക്ഷാകേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല. സ്‌ക്രീനിംഗ് ടെസ്റ്റ് ഫെബ്രുവരി ഒന്നിന് നടത്തും.
LSS/USS ONLINE REGISTRATION STARTED:  Click Here to Register
View Notification

3 Dec 2013

ഈ ഡിസ്ട്രിക്റ്റ് സേവനം

ഈ ഡിസ്ട്രിക്റ്റ് പോര്‍ട്ടല്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.സേവനം ലഭ്യമാകണമെങ്കില്‍ അതില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക