*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

27 Nov 2013

10-ം ശമ്പള കമ്മീഷന്‍

സര്‍ക്കാര്‍ ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്നതിന് 10-ം ശമ്പള കമ്മീഷനെ നിയമിച്ചു. റിട്ടയേര്‍ഡ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ ചെയര്‍മാനും മുന്‍ ട്രഷറി ഡയറക്ടറും ധനകാര്യ വകുപ്പ് മുന്‍ അഡീഷണല്‍ സെക്രട്ടറിയുമായ കെ.വി തോമസ് മെമ്പര്‍ സെക്രട്ടറിയും അഡ്വ. ടി.വി ജോര്‍ജ് അംഗവുമാണ്.

19 Nov 2013

SSLC 2014:DATA EDITING

ഇന്നു മുതല്‍(20-11-2013) പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ നിന്നും Link Click ചെയ്‌തോ, www.bpekerala/sslc-2014(ഇവിടെ ക്ലിക്ക് ചെയ്യാം) എന്ന URL നല്‍കിയോ ഓരോ സ്‌ക്കൂളില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത എല്ലാ കുട്ടികളുടെയും വിവരം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഹെഡ്മാസ്റ്റര്‍മാര്‍ ഉറപ്പു വരുത്തേണ്ടതാണ്. വിശദാംശങ്ങള്‍ക്ക് താഴെ കൊടുത്ത order കാണുക.ഡാറ്റാ എഡിറ്റിങ്ങുമായി ബന്ധപ്പെട്ടുള്ള Help file

ഡി.എ. കുടിശ്ശിക പി.എഫില്‍ : സമയം നീട്ടി

സര്‍ക്കാര്‍ ജീവനക്കാരുടെ 2005 മുതല്‍ 2012 വരെ ജനുവരി, ജൂലൈ മാസങ്ങളിലും 2013 ജനുവരി മുതലും വിവിധ കാലാവധികളില്‍ അനുവദിച്ച ഡി.എ. കുടിശ്ശിക പ്രൊവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കുന്നതിനുള്ള സമയപരിധി 2014 മാര്‍ച്ച് 31 വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവായി. ഉത്തരവ് ( ജി.ഒ.(പി.)നം.545/2013/ഫിന്‍ നവംബര്‍ 6, 2013)കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യു‌ക

17 Nov 2013

Group Personal Accicdent Insurance Scheme(GPAIS)

കേരള സംസ്ഥാന ഇന്‍ഷൂറന്‍സ് വകുപ്പിന്‍റെ ഗ്രൂപ്പ് പേര്‍സണല്‍ ആക്സിഡന്‍റ് ഇന്‍ഷൂറന്‍സ് സ്കീം 2014 ലേക്ക് കൂടി ദീര്‍ഘിപ്പിച്ച് ഉത്തരവായി. ഇന്‍ഷൂറന്‍സ് പദ്ധതിയുടെ വാര്‍ഷിക പ്രീമിയം നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും കിഴിവ് ചെയ്യണം. കഴിഞ്ഞ വര്‍ഷം 200 രൂപയായിരുന്ന പ്രീമിയം 300 രൂപയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Government have renewed the Group Personal Accident Insurance Policy for the period from 01/01/2014 to 31/12/2014.The annual premium will be deducted from the salary of November drawn in December
For details  view or Download
GO(P)No 555-2013-Fin Dated 13-11-2013
Annul Premium
KSEB         Rs. 750/-
KSRTC      Rs. 450/-
  Others        Rs. 300/-  
It was also proposed to enhance the assured sum from 8 Lakhs to 10 Lakhs.

Procedure for remittance of Premium for GPAIS 2014
 i) The Drawing and Disbursing Officer/ Self Drawing officer shall deduct the premium from the salary of November and remit to Treasury as has been done in the previous year. 
 (ii) The Cheque Issuing Officers of the Government Department should furnish the schedule in triplicate along with the cheque to the concerned Treasury. 
(iii) The Drawing and Disbursing officer / authorized officer in other cases,should remit the collection under Form TRS / proper receipt to the head of account "8658 - Suspense Accounts, 102 - Suspense Accoints (Civil), 88 – Group Personal Accident Insurance Fund" with separate schedule in tripiicate in the treasury. The Treasury Officers should draw the amount of premium towards Group Personal Accident Insurance Scheme 2014 from the suspense account 8658-102-88 and take DD in favour of Director of Insurance,Thiruvananthapuram.

E submition of salary bill

സ്പാര്‍ക്കില്‍ സാലറി ബില്ലുകളുടെ ഇ-സബ്മിഷന്‍ സമ്പ്രദായം നിലവില്‍ വരുന്നു. അതിന്‍റെ ഭാഗമായി   നവംബര്‍ മാസത്തിലെ ബില്ലുകള്‍ മുതല്‍ എല്ലാ ഡ്രോയിംഗ് ആന്‍റ് ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാരും (DDO) സെല്‍ഫ് ഡ്രോയിംഗ് ഓഫീസര്‍മാരും (SDO) 2013 ഒക്ടോബര്‍ മാസത്തെ സാലറി ബില്ല് മുതല്‍ സാധാരണ സ്പാര്‍ക്കില്‍ നിന്ന് ജനറേറ്റ് ചെയ്യുന്ന പേപ്പര്‍ ബില്ലുകള്‍ ട്രഷറികളില്‍ സബ്മിറ്റു ചെയ്യുന്നതിന് പുറമെ സ്പാര്‍ക്കില്‍ ബില്ലുകളുടെ ഇ-സബ്മിഷന്‍ കൂടി നടത്തേണ്ടതാണ്. ഇ-സബ്മിഷന്‍ നടത്താത്ത ബില്ലുകള്‍ പാസാക്കരുത് എന്ന് ട്രഷറികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  നമ്മള്‍ ട്രഷറികളില്‍ സബ്മിറ്റ് ചെയ്ത ബില്ലുകള്‍ പാസ്സായിട്ടുണ്ടോ അതോ നിരസിച്ചിട്ടുണ്ടോ എന്നറിയുന്നതിന് നമ്മള്‍ ട്രഷറികളില്‍ പോകേണ്ടതില്ല. സ്പാര്‍ക്കില്‍ ലോഗിന്‍ ചെയ്താല്‍ ഈ വിവരങ്ങള്‍ നമുക്ക് ലഭ്യമാകും. നിരസിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാരണം കൂടി ഇതില്‍ നിന്നും നമുക്ക് ലഭ്യമാകും.
CLICK HERE->E-submission help file for DDOs

15 Nov 2013

എസ്.എസ്.എല്‍.സി: പഠനവൈകല്യമുളളവര്‍ക്ക് അപേക്ഷിക്കാം

2014 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്ന പരീക്ഷ ഇളവുകള്‍ക്കര്‍ഹരായ കാഴ്ച, ശ്രവണ, ശാരീരിക ബൗദ്ധിക വൈകല്യങ്ങള്‍ നേരിടുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഇളവുകള്‍ക്കുളള അപേക്ഷകള്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു സഹിതം ഡിസംബര്‍ 12 ന് മുന്‍പും, പഠന വൈകല്യ വിഭാഗത്തില്‍പ്പെട്ടവരുടെ അപേക്ഷ നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ സര്‍ട്ടിഫിക്കറ്റും സഹിതം ഡിസംബര്‍ 20 ന് മുന്‍പും പ്രധാന അദ്ധ്യാപകര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ സമര്‍പ്പിക്കണം. പഠന പിന്നോക്കാവസ്ഥ ഉണ്ട് എന്ന കാരണത്താല്‍ മാത്രം വിദ്യാര്‍ത്ഥികളെ പഠനവൈകല്യമുളളവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ നേടുന്നതിനായി നിര്‍ദ്ദേശിക്കുകയോ, ഡോക്ടര്‍മാരുടെ അടുത്തേക്ക് പറഞ്ഞ് അയക്കുകയോ ചെയ്യാന്‍ പാടില്ല. പഠന വൈകല്യമുളള കുട്ടികളെ കണ്ടെത്തുന്നതിന് എല്ലാ സ്‌കൂളുകളിലെയും പ്രധാന അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഇപ്രകാരമുളള വിദ്യാര്‍ത്ഥികളെ മാത്രമേ ഈ വിഭാഗത്തിലേക്ക് പരിഗണിക്കാവൂ. ഇക്കാര്യത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസിലെ ഐ.ഇ.ഡി. വിഭാഗത്തിലെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. അനര്‍ഹരായ വിദ്യാര്‍ത്ഥികളെ പഠന വൈകല്യമുളളവരുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ പ്രധാന അദ്ധ്യാപകര്‍ നവംബര്‍ 30 നു മുന്‍പ് ഇവരുടെ അപേക്ഷകള്‍ പിന്‍വലിക്കണം. 2014 ലെ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് സവിശേഷ സഹായത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുളളവരില്‍ അപാകത സംശയിക്കുന്ന അപേക്ഷകളെല്ലാം വിദഗ്ധ ഉപദേശത്തിന് മെഡിക്കല്‍ ബോര്‍ഡിന് വിടും. പഠന വൈകല്യം ഇല്ലെന്ന് കണ്ടെത്തിയാല്‍ പ്രസ്തുത വിദ്യാര്‍ത്ഥിയെ മൂന്നു വര്‍ഷത്തേക്ക് പരീക്ഷ എഴുതിക്കില്ല. കൂടാതെ ശുപാര്‍ശ ചെയ്ത പ്രധാന അദ്ധ്യാപകനെതിരെ കര്‍ശനമായ അച്ചടക്ക നടപടിയും സ്വികരിക്കും.

13 Nov 2013

ജീവനക്കാര്‍ക്ക് പത്തുശതമാനം ഡിഎ അനുവദിച്ചു

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പത്തുശതമാനം ക്ഷാമബത്ത അനുവദിച്ചു. ഇതോടെ ജീവനക്കാര്‍ക്കുള്ള ഡിഎ അടിസ്ഥാന ശമ്പളത്തിന്റെ 63 ശതമാനമാകും. 
2013 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. 2013 ഡിസംബര്‍ 31 വരെയുള്ള കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കും. 
2014 ജനുവരി മുതല്‍ ശമ്പളത്തോടൊപ്പം ലഭിക്കും

4 Nov 2013

അധ്യാപകരുടെ മക്കള്‍ക്ക് മെരിറ്റ് സ്‌കോളര്‍ഷിപ്പ്

          അധ്യാപകരുടെ മക്കള്‍ക്ക്  2013-14  അധ്യായന വര്‍ഷത്തെ മെരിറ്റ് സ്‌കോളര്‍ഷിപ്പിന് പുതുതായി അപേക്ഷ ഓണ്‍ലൈനായി നല്‍കാം. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ              സ്‌കോളര്‍ഷിപ്പ് വെബ്‌സൈറ്റായ www.dcescholarship.kerala.gov.in  ല്‍
 Merit scholarship to the children of primary/secondary school teachers (MSCST) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണം.    അവസാന തീയതി നവംബര്‍ 29.

വനിതാ അധ്യാപകര്‍ക്ക് വിദേശത്ത് തൊഴിലവസരം

ഒമാനിലെ ഇന്റര്‍നാഷണല്‍ സ്‌കൂളിലേക്ക് സി.ബി.എസ്.ഇ./ഐ.സി.എസ്.ഇ. സിലബസില്‍ പ്രൈമറി സെക്ഷനില്‍ നിയമനത്തിനായി മൂന്ന് വര്‍ഷത്തില്‍ കുറയാത്ത സേവനപരിചയമുള്ള അധ്യാപികമാരെ ഒ.ഡി.ഇ.പി.സി. മുഖാന്തിരം വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. മാത്തമറ്റിക്‌സ്, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളിലുള്ള അധ്യാപകര്‍ക്ക് മുന്‍ഗണ ലഭിക്കും. യോഗ്യത : ബിരുദം/ബിരുദാനന്തരബിരുദവും ബി.എഡും. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുന്നതിലുള്ള കഴിവ്. നിര്‍ബന്ധം. IELTS/TOFFELഉള്ളവര്‍ക്ക് മുന്‍ഗണന. പരമാവധി പ്രായം 35 വയസ്. ആകര്‍ഷണീയമായ ശമ്പളത്തിന് പുറമേ സൗജന്യ താമസ സൗകര്യം, യാത്രാസൗകര്യം, എയര്‍ ടിക്കറ്റ്, മെഡിക്കല്‍ സൗകര്യം തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. ഇന്റര്‍വ്യുവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും, പാസ്‌പോര്‍ട്ട് കോപ്പി, രണ്ട് കളര്‍ ഫോട്ടോകള്‍ എന്നിവ സഹിതം തിരുവനന്തപുരത്ത് വഞ്ചിയൂര്‍ അമ്പലത്തുമുക്കില്‍ പ്രവര്‍ത്തിക്കുന്ന ഒ.ഡി.ഇ.പി.സിയുടെ ഓഫീസില്‍ നവംബര്‍ 10 ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2576314/19 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക