*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

28 May 2013

പൊതുവിദ്യാഭ്യാസം - ഭാവി ശോഭനമോ?

വിദ്യാഭ്യാസ മേഖലയിലെ പുതിയ മാറ്റങ്ങളും നിയമങ്ങളും പ്രവണതകളും വിദ്യാഭ്യാസ അവകാശനിയമങ്ങളും മറ്റും പൊതുവിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്തുമോ,അതോ തകര്‍ക്കുമോ?
കേരളത്തിലെ വിദ്യാഭ്യാസനിലവാരത്തെക്കുറിച്ചും രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും ഭാവിയെക്കുറിച്ചും ആകുലതയുള്ളവര്‍ ഉണര്‍ന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
മാതൃഭൂമി പത്രത്തോടൊപ്പം നമുക്കുമൊന്നു ചിന്തിക്കാം.
താഴത്തെ ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് പത്രത്തിലെ ലേഖനം വായിക്കൂ.........


കനത്ത ഫീസ് നല്കേണ്ട അണ്‍ എയ്ഡഡ് സ്കൂളിലേയ്ക്കൊഴുകുന്ന പാവപ്പെട്ട കുഞ്ഞുങ്ങളെ, സൗജന്യമായി പാലും മുട്ടയും നല്കികിയിട്ടും പൊതുവിദ്യാഭ്യാസമേഖലയിലേയ്ക്ക ആകര്‍ഷിക്കാന്‍ കഴിയാത്തതെന്താണെന്ന് ചിന്തിക്കുവാനും പരിഹാരം കണ്ടെത്താനും ഇടയാകുവാന്‍ ഈ ലേഖനപരമ്പരയ്ക്ക കഴിയുമാറാകട്ടെ എന്ന് സര്‍വ്വേശനോട് പ്രാര്‍ത്ഥിക്കുന്നു.

ഒരു സംശയം , ഈ മേഖല തകരണം എന്ന് ഏതെങ്കിലും ക്ഷുദ്രശക്തികള്‍ ആഗ്രഹിക്കുന്നുണ്ടാവുമോ?
അങ്ങനെ ഉണ്ടെങ്കില്‍ നാം മൗനം പാലിച്ചിരുന്നാല്‍ മതിയോ?
അടുത്ത തലമുറകള്‍ നശിക്കട്ടെ എന്നു കരുതിയാല്‍ മതിയോ?

ഒരു "സന്തോഷവാര്‍ത്ത "കൂടി കൂട്ടി വായിക്കാം.
 



23 May 2013

മലയോളം ഉയരത്തില്‍ മലയാളം


കേരളത്തിന്റെ അഭിമാനം വാനോളമുയരുന്നു.
മലയാളത്തിന് ശ്രഷ്ഠഭാഷാപദവി നല്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു.
ശ്രഷ്ഠഭാഷാപദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം 
ശ്രഷ്ഠഭാഷാപദവി ലഭി്ചിട്ടുള്ള ഭാഷകള്‍: സംസ്കൃതം,തമിഴ്,കന്നട,തെലുങ്ക്,മലയാളം


15 May 2013

ശ്രീ K.M.മാണി സാറിന് സ്വീകരണം,FULL A+ കിട്ടിയ കുട്ടികള്‍ക്കും 100% നേടിയ സ്കൂളുകള്‍ക്കും അനുമോദനവും


സ്കൂള്‍ അദ്ധ്യാപകരുടെ ശമ്പളപരിഷ്കര​ണ അപാകതകള്‍ പരിഹരിച്ച ബഹുമാനപ്പെട്ട  ധനകാര്യമന്ത്രി K.M.മാണി സാറിന്  K.S.T.F(പാലാ വിദ്യാഭ്യാസജില്ല) - ന്റെ ആഭിമുഖ്യത്തില്‍ 2013 മെയ് 18 ശനിയാഴ്ച 3 മണിക്ക് പാലാ സെന്റ് തോമസ്  HSS ഓഡിറ്റോറിയത്തില്‍ വെച്ച് സ്വീകരണം നല്‍കി.
FULL A+ കിട്ടിയ കുട്ടികളോടൊപ്പം


സ്വാഗതമോതി കുറുപ്പുസാര്‍

നിറഞ്ഞ സദസ്

ഒപ്പം FULL A+ കിട്ടിയ കുട്ടികളേയും 100% നേടിയ സ്കൂളുകളേയും ‌ആദരിക്കുകയും ചെയ്തു.

14 May 2013

ആധാറും ബാങ്ക് അക്കൗണ്ടും നിര്‍ബന്ധം

പോസ്റ്റ് മെട്രിക് തലത്തിലുള്ള വിദ്യാഭ്യാസ ആനുകൂല്യം ഏപ്രില്‍ ഒന്നുമുതല്‍ ആധാര്‍ രജിസ്‌ട്രേഷനും ബാങ്ക് അക്കൗണ്ടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും വിതരണംചെയ്യുക. അതിനാല്‍ അര്‍ഹതയുള്ള എല്ലാ വിദ്യാര്‍ത്ഥികളും ആധാര്‍ രജിസ്‌ട്രേഷന്‍ നമ്പര്‍, സീറോ ബാലന്‍സ് ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി.കോഡ് നമ്പര്‍ എന്നിവ സ്ഥാപനമേധാവിയെ ഏല്‍പ്പിക്കേണ്ടതും സ്ഥാപനമേധാവി അത് സ്വന്തം ഇന്‍ബോക്‌സില്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതുമാണ്.

11 May 2013

അനുപാതം നിശ്ചയിക്കല്‍ കുറവ് കുട്ടികളുള്ള സ്‌കൂളുകളെ കൂടുതല്‍ ബാധിക്കും

 "അധ്യാപക- വിദ്യാര്‍ഥി അനുപാതം നിശ്ചയിക്കുന്നതിന് സ്‌കൂള്‍ അടിസ്ഥാന യൂണിറ്റാക്കുന്നത് കുട്ടികള്‍ കുറവുള്ള സ്‌കൂളുകളെ കൂടുതലായി ബാധിക്കും. വിദ്യാഭ്യാസരംഗത്ത് ഏറെ നേട്ടം ഉണ്ടാക്കിയ കേരളത്തിന് ഈ ഉത്തരവ് ഒരു തിരിച്ചുപോക്കാണെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ ക്ലാസും അടിസ്ഥാനമാക്കി അനുപാതം നിശ്ചയിച്ചുവന്ന രീതിക്ക് പകരമായാണ് വിവിധ ക്ലാസുകള്‍ ഉള്‍ക്കൊള്ളുന്ന സ്‌കൂള്‍ യൂണിറ്റായി കണക്കാക്കി അനുപാതം നിശ്ചയിക്കുന്നത്. നാലാം ക്ലാസ് വരെയുള്ള സ്‌കൂളില്‍ എല്ലാ ക്ലാസുകളിലുമായി ഉദാഹരണമായി 50 കുട്ടികളാണുള്ളതെങ്കില്‍ പുതിയ ഉത്തരവ് പ്രകാരം ഒരധ്യാപകനേ ഭാവിയില്‍ ഉണ്ടാകൂ. നിലവില്‍ ഇത്തരം സ്‌കൂളുകളില്‍ ഒരുപക്ഷേ സര്‍വീസിലുള്ളവര്‍ തുടര്‍ന്നേക്കാം. എന്നാല്‍ അവര്‍ വിരമിക്കുന്ന മുറയ്ക്ക് പുതിയ നിയമനം നടക്കില്ല. നിലവില്‍ ഓരോ ക്ലാസിലും നാലും അഞ്ചും കുട്ടികളേ ഉള്ളൂവെങ്കിലും ഓരോ ക്ലാസിനും ഓരോ അധ്യാപകനുണ്ട്. ഈ സാഹചര്യം മാറി സ്‌കൂളില്‍ ആകെയുള്ള കുട്ടികള്‍ക്ക് 30 ന് ഒന്നുവീതം അധ്യാപകന്‍ എന്ന കണക്കിലേ ഉണ്ടാകൂ. സര്‍ക്കാരിന്റെ പുതിയ ഉത്തരവിനെതിരെ അധ്യാപക സംഘടനകള്‍ രംഗത്തിറങ്ങി. ക്ലാസ് അടിസ്ഥാനത്തില്‍ അധ്യാപക, വിദ്യാര്‍ഥി അനുപാതം പുനഃസ്ഥാപിക്കണമെന്ന വശ്യമുന്നയിച്ച് അധ്യാപക സംഘടനകള്‍ സമരത്തിന് തയാറെടുക്കുകയാണ്."- മാതൃഭൂമി വാര്‍ത്ത,മെയ് 12 ഞായര്‍
വാര്‍ത്തയ്ക്കു തൊട്ടുതാഴെയുള്ള മറ്റൊരുവാര്‍ത്ത കൂടി ചേര്‍ത്തുവായിക്ക
(വാര്‍ത്തയില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി വായിക്കൂ)
15-ംതീയതിയിലെ മനോരമ വാര്‍ത്ത കൂടി വായിക്കാം
 (വാര്‍ത്തയില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി വായിക്കൂ) 
 "അധികാരികളുടെ കണ്ണുതുറപ്പിക്കേണ്ട സംഘടനാ നേതാക്കളൊക്കെ എവിടെ?
മൂന്നാലു ദിവസം സെന്‍സസ് കറങ്ങി നടന്നതിന് 28ദിവസത്തെ ശമ്പളം സറണ്ടര്‍ ചെയ്ത് കാശുവാങ്ങിയത് കണ്ടെത്തിയപ്പോള്‍ അത് തിരിച്ചടക്കാന്‍ പറഞ്ഞതിനെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ എന്നാ ഉഷാറായിരുന്നൂ ഈ നേതാക്കള്‍ക്ക്!"
-മാത്സ് ബ്ലോഗില്‍ വന്ന് ഒരു കമന്ാണ്
 
വടക്കേഇന്‍ഡ്യയിലെ ഏകാദ്ധ്യാപകസ്കൂളുകളെ മനസ്സില്‍ കണ്ട് രൂപം കൊടുത്ത RTE ലെ നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസരംഗത്ത് ഏറെ മുന്നില്‍ നില്ക്കുന്ന കേരളത്തിന് അനുയോജ്യമാണൊ? പൊതുവിദ്യാഭ്യാസ മേഖലയേയും പാവപ്പെട്ട കുഞ്ഞുങ്ങളുടെ ഭാവിയെയും പറ്റി ചിന്തിക്കുന്നവര്‍ ഉണര്‍ന്നു ചിന്തിക്കുക.

6 May 2013

കുട്ടികളിലെ അമിത വികൃതിയും പഠന വൈകല്യവും : ആയുര്‍വേദ ചികിത്സ

അഞ്ചുമുതല്‍ 12 വയസുവരെ പ്രായമുള്ള കുട്ടികളിലെ ശ്രദ്ധയില്ലായ്മയും അമിത വികൃതിയും (അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍), ഏഴു മുതല്‍ 10 വയസുവരെയുള്ള കുട്ടികളിലെ പഠന വൈകല്യം എന്നിവ പരിഹരിക്കുന്നതിനായി ഗവേഷണാടിസ്ഥാനത്തില്‍ നടത്തുന്ന ആയുര്‍വേദ ചികിത്സ പൂജപ്പുര ഗവ.ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ആയുര്‍വേദ ശിശുരോഗ (ബാലചികിത്സ) വിഭാഗത്തില്‍ ലഭിക്കും. താത്പര്യമുള്ള രക്ഷിതാക്കള്‍ 9497273464, 9447464634 ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം.