*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

27 Feb 2013

പരീക്ഷാഭവന്‍ അറിയിപ്പ്

CE MARK  GRACE MARK IT MARK -- UPLOAD ചെയ്യാന്‍ പുതിയ link വന്നിരിക്കുന്നു.

CE MARK UPLOAD ചെയ്യേണ്ട last date:08/03/2013

GRACE MARK UPLOAD ചെയ്യേണ്ട  date:  01/03/2013 TO 10/03/2013

IT MARK UPLOAD ചെയ്യേണ്ട last date:08/03/2013

A LIST CORRECTION last date:08/03/2013

PCN/PCO -HALL TICKET downloading:March 5മുതല്‍
ORDER കാണണമെങ്കില്‍ ഇവിടെ ക്ലിക്കു ചെയ്യൂ. 

SSLC IT EXAM വേതനം-പത്രത്തിലുണ്ട്, പാത്രത്തിലില്ല.



RATE
ഈ വര്‍ഷത്തെ SSLC IT EXAM പൂര്‍ത്തിയാക്കിയ അദ്ധ്യാപകര്‍ വെറും കൈയോടെ കണ്ണിരുമായി മടങ്ങുന്നു. ചീഫ് സൂപ്രണ്ടുമാരുടെ സര്‍ക്കാരിനോടുള്ള ദേഷ്യം പാവപ്പെട്ട അദ്ധ്യാപകരോടാണ് തീര്‍ക്കുക. പരീക്ഷയുടെ വേതനം നല്കണമെന്ന പരീക്ഷാകമ്മീഷണറുടെ കൃത്യമായ നിര്‍ദ്ദേശമുണ്ടായിട്ടും ചീഫുമാര്‍ നല്കാന്‍ തയ്യാറാകുന്നില്ല.ഓരോ കുട്ടിക്കും ഒന്നര മണിക്കൂര്‍ വീതമെടുത്ത്, ഒമ്പതര മുതല്‍ നാലര വരെ മൂന്നും നാലും അഞ്ചും ദിവസം ക്ഷമയോടെ കഠിനാദ്ധ്വാനം ചെയ്ത് പരീക്ഷ തീര്‍ത്ത് ഫലം പാക്കറ്റിലാക്കി നല്കിക്കഴിയുമ്പോഴാണ് ചീഫുമാരുടെ ക്രുരമായ തമാശ,”പ്രതിഫലം വന്നാല്‍ തരാമത്രെ". വണ്ടിക്കൂലിയും വള്ളക്കൂലിയും മുടക്കി ചെന്ന് കര്‍ത്തവ്യനിര്‍വ്വഹണം കൃത്യമായി നടത്തിയ ഞങ്ങള്‍,പാവങ്ങള്‍ INVIGILATOR മാരുടെ രോഷവും ദു:ഖവും പരാതിയും പ്രതിഷേധവും ഈ മാധ്യമത്തിലൂടെ പങ്കുവെക്കുന്നു

26 Feb 2013

ACE/AE LIST

SSLCC VALUATION ന്റെ ACE/AE List - camp wise list കിട്ടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
അല്ലെങ്കില്‍ പരീക്ഷാഭവന്‍ സൈറ്റില്‍ സ്കൂള്‍കോഡു നല്കി ലോഗിന്‍ ചെയ്ത് STATEMENT എന്ന ടാബില്‍ നിന്ന് AP: ORDER ACE/AE എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് order down load ചെയ്യുക

25 Feb 2013

INCOME TAX_E TDS RETURN

എല്ലാ ഹെഡ്മാസ്റ്റര്‍മാരും അദ്ധ്യാപകരുടെ INCOME TAX കണക്കുകൂട്ടി ഈ മാസത്തെ ശമ്പളത്തില്‍ നിന്ന് പിടിക്കാനുള്ള തിരക്കിലായിരിക്കുമല്ലോ? ഓരോ DDO യും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും അടക്കേണ്ടാതായ ഒരു വര്‍ഷത്തെ നികുതി കണക്കാക്കി 12കൊണ്ട് ഹരിച്ച് നികുതിവിഹിതം ഓരോ മാസത്തെയും ശമ്പളത്തില്‍ നിന്നും കുറയ്കേണ്ടതായിരുന്നു എന്ന് അറിയാമല്ലോ. ഇങ്ങനെ കുറയ്ക്കുന്ന നികുതിയുടെ കണക്ക് 3 മാസം കൂടുമ്പോള്‍ അപ്‌ലോഡ്‌ ചെയ്യേണ്ടതുമായിരുന്നു.ഇതാണ് ത്രൈമാസ ഇ ടി. ഡി.എസ് റിട്ടേണ്‍ സമര്‍പ്പിക്കല്‍. വിവിധ സ്ഥലങ്ങളില്‍ Return സ്വീകരിക്കാന്‍ Tin Facilitation Centers നെ ചുമതലപ്പെടുത്തിയിട്ടുമുണ്ട് (eg.KARVY,KOTTAYAM). നാം തയ്യാറാക്കുന്ന E TDS Return അപ്‌ലോഡ്‌ ചെയ്യുന്നതിനായി ഇവിടെയാണ് നാം സമര്‍പ്പിക്കുന്നത്. മുഴുവന്‍ ജോലിയും അവരെ ഏല്‍പ്പിക്കുമ്പോള്‍ വലിയൊരു തുക അവര്‍ സര്‍വീസ് ചാര്‍ജായി ഈടാക്കിയേക്കാം.എന്നാല്‍ E TDS Return  തയ്യാറാക്കി TIN Center ല്‍ ഏല്‍പ്പിച്ചാല്‍ ചെറിയ മുടക്കില്‍ കാര്യം സാധിക്കാം.ഇതെങ്ങനെ തയ്യാറാക്കും എന്ന് വളരെ ലളിതമായി ,ഇരമംഗലം KCA LPS HEADMASTER സുധീര്‍കുമാര്‍സാര്‍ തയ്യാറാക്കിയിരിക്കുന്നത് ശ്രദ്ധിച്ചു.അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ സേവനത്തിന് എല്ലാ അഭിനന്ദനങ്ങളും.Income Tax Department സോഫ്റ്റ്‌വേറായ RPU അദ്ദേഹം  പരിചയപ്പെടുത്തുന്നത് ഇവിടെ ക്ലിക്ക് ചെയ്തു വായിക്കൂ


23 Feb 2013

പരീക്ഷാപ്പേടി അകറ്റാന്‍ കുട്ടികള്‍ക്കായി ടോള്‍ഫ്രീ നമ്പര്‍


ഹയര്‍സെക്കന്‍ഡറി പരീക്ഷയുമായി ബന്ധപ്പെട്ട ആകുലതകളും അസ്വാസ്ഥ്യങ്ങളും പരിഹരിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ആവശ്യമായ പിന്തുണ നല്‍കുന്നതിന് ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും വീ ഹെല്‍പ്പ് എന്ന പേരില്‍ സഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കും. ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ കേരളാ ഘടകവുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന വീ ഹെല്‍പ്പ് കേന്ദ്രങ്ങളില്‍ നിന്ന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ നേരിട്ടും ഫോണില്‍ 24 മണിക്കൂറും ആവശ്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും സഹായം ലഭ്യമാകും. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ ടോള്‍ഫ്രീ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് സൌജന്യമായി 18004256202 നമ്പരില്‍ വിളിക്കാം. ടോള്‍ഫ്രീ സേവനം ഫെബ്രുവരി 27 മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഓരോ ജില്ലയിലും പ്രവര്‍ത്തിക്കുന്ന വീ ഹെല്‍പ്പ് സെന്ററുകളുടെ വിശദവിവരങ്ങളും ഫോണ്‍ നമ്പരുകളും ചുവടെ. 
 തിരുവനന്തപുരം - ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് - 9496169633, 9446848942. കൊല്ലം - ക്രിസ്തുരാജ് എച്ച്.എസ്.എസ്. - 9847128312, 9446061954.  പത്തനംതിട്ട - മാര്‍ത്തോമ എച്ച്.എസ്.എസ്. - 9495437661, 9447414878. ആലപ്പുഴ - ഗവ.ഗേള്‍സ് എച്ച്.എസ്.എസ്. കായംകുളം - 9447398080, 9446594282. കോട്ടയം - പി.ടി.എം.എച്ച്.എസ്.എസ്. പാമ്പാടി - 9447553256, 9446602182. ഇടുക്കി - എസ്.ജി.എച്ച്.എസ്.എസ്. കട്ടപ്പന - 9446720363, 9446340972. ഇടുക്കി - ജി.എച്ച്.എസ്.എസ്. തൊടുപുഴ - 9446688157, 9847108260. തൃശ്ശൂര്‍ - ഗവ.മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസ്.തൃശ്ശൂര്‍ - 9249536672, 9961230068. എറണാകുളം - ജി.എച്ച്.എസ്.എസ്.ഫോര്‍ ഗേള്‍സ്, എറണാകുളം - 9447932099, 9287983435, പാലക്കാട് - പി.എം.ജി.എച്ച്.എസ്.എസ്. പാലക്കാട് - 9446058916, 9446023878, കോഴിക്കോട് - ഗവ.മോഡല്‍ എച്ച്.എസ്.എസ്. കോഴിക്കോട് - 9946930550, 9497646303. മലപ്പുറം - ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി - 9446372406, 9446154363, വയനാട് - ജി.എച്ച്.എസ്.എസ്.പനമരം - 9961461466, 9447537251. കണ്ണൂര്‍ - ഗവ.ടൌണ്‍ എച്ച്.എസ്.എസ്.കണ്ണൂര്‍ - 9447267387, 9745393335. കാസര്‍ഗോഡ് - ജി.എച്ച്.എസ്.എസ്. കാസറഗോഡ് - 9446282100, 9447551424.

TRANSFER OF GOVT.SCHOOL TEACHERS

2013-14 അദ്ധ്യയന വര്‍ഷത്തേക്കുള്ള ഗവ.സ്കൂള്‍ ടിച്ചേ്സിന്റെ പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനയി 28.2.2013 മുതല്‍ 09.03.2013 വരെയുള്ള തീയതികളില്‍ ഇവിടെ ക്ലിക്ക് ചെയ്ത് സമര്‍പ്പിക്കുക

22 Feb 2013

IT EXAM

IT EXAM : പ്രശ്നങ്ങള്‍,പരിഹാരങ്ങള്‍
1)Exam_documents കാലിയായികാണുന്നതിന് -
   System-Administration-Users and Group-Advanced Settings(administrative password നല്കി)-user privilage-എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്ത് Administer the system എന്നതിനു നേരെ ടിക്ക് മാര്‍ക്ക് നല്കിയ ശേഷം terminal  തുറന്ന്     
sudo chmod -R 777 /usr/share/itexam/Documents_Images 
എന്ന command type ചെയ്ത് enter അടിക്കുക
2)CALC , DATABASE , QGIS..തുറന്നു വരാതിരുന്നാല്‍
   Terminal open ചെയ്ത്
1 sudo soffice -calc
2 sudo soffice -base
3 qgis
 എന്നീ comands type ചെയ്ത്  enter അടിക്കുക

ഐ.ടി @സ്കൂളില്‍ മാസ്റര്‍ ട്രെയിനര്‍മാര്‍


ഐ.ടി@സ്കൂള്‍ പ്രോജക്ടിലേക്ക് പുതിയ മാസ്റര്‍ ട്രെയിനര്‍മാരെ തിരഞ്ഞെടുക്കുന്നു.താല്പര്യമുള്ളവര്‍ ശ്രദ്ധിക്കൂ.ഇവിടെ ക്ലിക്ക് ചെയ്യൂ

പാഠപുസ്തകങ്ങള്‍

2013-14 അദ്ധ്യയന വര്‍ഷത്തേക്കുളള പുസ്തകങ്ങളുടെ വിതരണത്തെക്കുറിച്ചുള്ള അറിയിപ്പ്  ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കൂ

TIME TABLE

ANNUAL EXAMINATION -Time Table കാണുക
1. LP-UP School
2. Muslim School
3. HS attached LP-UP School
4. HS Section 

CE MARK

CE MARK Circular ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

18 Feb 2013

ശമ്പള നിര്‍ണ്ണയത്തിലെ അപാകതകള്‍



അധ്യാപകരുടെ ശമ്പള നിര്‍ണ്ണയത്തിലെ അപാകതകള്‍ പരിഹരിക്കണം.
ജോര്‍ജുകുട്ടി ജേക്കബ്,
St.Thomas HSS Pala,
 KSTF     ജില്ലാപ്രസി‍ഡന്റ്.
ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിച്ചതായി 17/2/2013-ലെ മലയാള മനോരമ പത്രത്തില്‍ റിപ്പോര്‍ട്ടുണ്ട്. ഇവരുടെ അപാകത പരിഹരിച്ചതില്‍ കേരളത്തിലെ അധ്യാപക സമൂഹത്തിന് സന്തോഷമുണ്ട്. എന്നാല്‍ ഇതേ പോലെ ശമ്പളപരിഷ്കരണത്തിലെ അപാകത പ്രൈമറി,ഹൈസ്ക്കൂള്‍ അധ്യാപകര്‍ക്കുമുണ്ട്. അവരുടെ അപാകതകള്‍ കൂടി എത്രയും വേഗം പരിഹരിക്കണം.

KSTF ബഹുമാനപ്പെട്ട ധനകാര്യവകുപ്പു മന്ത്രി ശ്രീ കെ.എം. മാണി സാര്‍ മുമ്പാകെ ഈ വിഷയം  അവതരിപ്പിച്ചിട്ടുള്ളതും സംസ്ഥാനസമ്മേളനത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. സേവന വേതന വ്യവസ്ഥകളില്‍ പിറകിലായിരുന്നവരെല്ലാം മുമ്പിലായപ്പോഴും പ്രതികരിക്കുവാന്‍ കഴിയാതെ മറ്റാരെങ്കിലും പ്രതികരിക്കട്ടെ എന്നുകരുതി പ്രതികരിക്കാതെ, സംഘടിക്കാതെ വഴിമാറിപോകുന്ന അധ്യാപക സമൂഹം നേരിടുന്നത് അവഗണന മാത്രമല്ല അവഹേളനംകൂടിയാണ്. ഉദാഹരണമായി രണ്ട് ശമ്പള പരിഷ്കരണങ്ങള്‍ക്ക് മുമ്പ് ഹൈസ്ക്കൂള്‍ അധ്യാപകരുടെ ഒപ്പം Basic ഉണ്ടായിരുന്ന ഒരു വിഭാഗമായിരുന്നു പോലസ് വകുപ്പിലെ S.I. (ഇവരുടെ യോഗ്യത ഡിഗ്രി മാത്രമാണ്) 2009-ലെ ശമ്പള പരിഷ്കരണത്തില്‍ S.I.-യുടെ Basic 16980 ആയപ്പോള്‍ HSA -യുടേത് 14620 മാത്രം. Basic 2360 വ്യത്യാസം. നമുക്കും പ്രതികരിക്കേണ്ടേ...............?
2009-ലെ ശമ്പളപരിഷ്കരണം ഒരു പഠനം
ശമ്പളം പരിഷ്കരിക്കുമ്പോള്‍ കിട്ടുന്ന തുക മാനദണ്ഡമനുസരിച്ച്
ലഭിക്കേണ്ട തുക
കമ്മീഷന്‍ ശുപാര്‍ശ ചെയ്ത
തുക
ഗവ. കവര്‍ന്നെടുത്തത്
Category Basic D.A. 64% Fitment 1000 or 10% Total
Primary

6680

4275

1000

11955

13210

11620

1590
H.S.

8390


5370

1000

14760

16180

14620


1560


H.S.S.


11070


7085


1107


19260


20740


19240


1500



വിവിധ സ്കെയിലുകളുടെ താരതമ്യം

തസ്തിക
തുടക്കസ്കെയില്‍
തുല്യസ്ക്കെയിലുകളുടെ വര്‍ദ്ധന
വ്യത്യാസം അടിസ്ഥാന ശമ്പളത്തില്‍
നിലവിലുള്ളത്
പരിഷ്കരിച്ചത്
നിലവിലുള്ളത്
പരിഷ്കരിച്ചത്
primary
6680
11620
6680
താഴെ കൊടുത്തിരിക്കുന്ന
തസ്തികകള്‍
13210
13900
1590
2280
H.S.
8390
14620
8390
താഴെ കൊടുത്തിരിക്കുന്ന
തസ്തികകള്‍
16180
1560
H.S.S.
11070
19240
11070
താഴെ കൊടുത്തിരിക്കുന്ന
തസ്തികകള്‍
20740
1500


തസ്തിക
തുടക്കസ്കെയില്‍
പ്രൈമറി അദ്ധ്യാപകര്‍ക്ക് മറ്റ് തസ്തികകളില്‍നിന്നുള്ള വ്യത്യാസം
നിലവിലുണ്ടായിരുന്നത് പരിഷ്കരിച്ചത്
PRIMARY
6680
11620
1590
U.D. Clerk & equater posts
6680
13210
1590
U.D. Accountant
6680
13210
1590
Accountant
6680
13210
1590
Store clerk
6680
13210
1590
Auditor
6680
13210
1590
Store Keeper
6680
13210
1590
Clerk and Accountant
6680
13210
1590
Cashier
6680
13210
1590
Assistant Store Keeper
6680
13210
1590
Store Assistant
6680
13210
1590
Accounts Clerk
6680
13210
1590
Steward Clerk
6680
13210
1590
Clerk cum Cashier
6680
13210
1590
U.D. Typist
6680
13210
1590
Dairy Farm Instructor
6680
13210
1590
Upper Division Cashier
6680
13210
1590
Lady Village Extention Officer Grade 1
6680
13210
1590
VEO Grade1
6680
13210
1590
Foreman Mechanic
6680
13210
1590
Statistical Assistant
6680
13900
2280
Occupational Therapist
6680
13900
2280
Havildar
6680
13900
2280
Statistical Assistant Gr. 1
6680
13900
2280
Head Warden
6680
13900
2280
Chief Petty Officer
6680
13900
2280
Chief Warden
6680
13900
2280

തസ്തിക
തുടക്കസ്കെയില്‍
H.S
അദ്ധ്യാപകര്‍ക്ക് മറ്റ് തസ്തികകളില്‍നിന്നുള്ള വ്യത്യാസം
നിലവിലുണ്ടായിരുന്നത് പരിഷ്കരിച്ചത്
H.S Assistant
8390
14620
1560
Assistant Sub Inspector
8390
16180
1560
Store Superintendent
8390
16180
1560
Instructor Special Teacher
8390
16180
1560
Teacher Fishing Technology Asst.
8390
16180
1560
Computer Programmer
8390
16180
1560
Phy.Social Worker
8390
16180
1560
Instructor Grade 1 Commerce
8390
16180
1560
Assistant Dance Teacher
8390
16180
1560
Assistant Teacher Sen. Grade
8390
16180
1560
Mobility Instructor Teacher Sen. Grade
8390
16180
1560
Dietition Grade 1
8390
16180
1560
Health Inspector Grade 1
8390
16180
1560
Agri. Asst. Sr.Grade
8390
16180
1560
Librarian Grade 111
8390
16180
1560
Manager Grade 1
8390
16180
1560
Post Conservator
8390
16180
1560

തസ്തിക
തുടക്കസ്കെയില്‍
HSS.
അദ്ധ്യാപകര്‍ക്ക് മറ്റ് തസ്തികകളില്‍നിന്നുള്ള വ്യത്യാസം
നിലവിലുണ്ടായിരുന്നത് പരിഷ്കരിച്ചത്
H.S.S. Teacher
11070
19240
1500
Assistant Engineer
11070
20740
1500
Agriculture Officer
11070
20740
1500
Asst. Fory. (Agri.)
11070
20740
1500
Head Draftsman (Civil)
11070
20740
1500
Veterinary Surgeon
11070
20740
1500
Medical Officer
11070
20740
1500
Assistant Security (N.T.F)
11070
20740
1500
AEO
11070
20740
1500
Additional AEO
11070
20740
1500
Chief Instructor ITI
11070
20740
1500
Head Master
11070
20740
1500
Assistant Eletrical Inspector
11070
20740
1500
Inspector of Factory Gr. 11
11070
20740
1500
Thenical Assistant (Chemical)
11070
20740
1500
Junior Proto Zoologist
11070
20740
1500
Physiotherapist Social Worker
11070
20740
1500
Homeo Medical Officer
11070
20740
1500
Muncipality Secretary Grade 111
11070
20740
1500
Reasrch Officer
11070
20740
1500
Head Draftsman
11070
20740
1500
Test Inspectort
11070
20740
1500

2006 ല്‍ ആറാം കേന്ദ്ര ശന്പളക്കമ്മീഷന്‍ അധ്യാപകര്‍ക്കു നല്‍കിയ ശന്പളനിരക്കുകള്‍ ഒരു താരതമ്യപഠനം



Basic pay
DA
HRA
Transport 3%
Educational Allowance/Hostel subsidery
maximum two
children
Total
LOSS MONTHLY
Loss yearly
PRIMARY State 11620 3602 250 ------- --------------- 15472 18380 184608
Central 16290 9448 1629 489 3000 30856 ------ -----
H.S State 14620 4532 250 ------ --------------- 19402 15164 181968
Central 18460 10706 1846 554 3000 34566 ------- ----
HSS State 19240 5964 250 ----- ---------- 25454 9609

Central 18750 10875 1875 563 3000 35063 ---------- 115308



അംഗീകാരമില്ലാത്ത സ്കൂളിലെ കുട്ടികള്‍

അംഗീകാരമില്ലാത്ത സ്കൂളിലെ കുട്ടികള്‍ അംഗീകൃത സ്കൂളില്‍ ചേര്‍ന്നു പഠിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

16 Feb 2013

ബഹു.ധനകാര്യമന്ത്രി കെ.എം.മാണി

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയില്‍ ആരംഭിക്കുന്ന കെ.എം.മാണി സെന്റര്‍ ഫോര്‍ ബജറ്റ് സ്റഡീസ് (ഫെബ്രുവരി 17) രാവിലെ 10 ന് സെക്രട്ടറിയേറ്റിലെ പഴയ അസംബ്ളിഹാളില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സരി ഉദ്ഘാടനം ചെയ്യും. കെ.എം.മാണി എട്ട് ബജറ്റുകള്‍ അവതരിപ്പിച്ചത് പഴയ അസംബ്ളി ഹാളിലാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍, മന്ത്രി കെ.എം.മാണി, കേന്ദ്രമന്ത്രി ശശികുമാര്‍, 14-ാം ധനകാര്യ കമ്മീഷന്‍ അംഗം ഡോ. എം.ഗോവിന്ദറാവു തുടങ്ങിയവര്‍ പ്രസംഗിക്കും. പത്തു ബജറ്റുകള്‍ അവതരിപ്പിച്ച് റെക്കോര്‍ഡിന് ഉടമയായ കെ.എം.മാണിയുടെ പേരിലാണ് സെന്റര്‍ ആരംഭിക്കുന്നത്

15 Feb 2013

SSLC IT EXAM FORMS



SSLC IT PRACTICAL പരീക്ഷയ്ക്ക് ആവശ്യമായ എല്ലാ ഫോമുകളും down load ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.mediafire എന്ന സൈറ്റിലെത്തും.വലതുവശത്തുള്ള down load button ല്‍ ക്ലിക്ക് ചെയ്ത് ഫയല്‍ download ചെയ്യുക

14 Feb 2013

എസ്.എസ്.എല്‍.സി ഒരുക്കം യൂട്യൂബില്‍

എസ്.എസ്.എല്‍.സി ക്കാര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ വിദ്യാഭ്യാസ പരിപാടി എസ്.എസ്.എല്‍.സി ഒരുക്കം യൂട്യൂബിലൂടെ കാണാന്ഇവിടെ ക്ലിക്ക് ചെയ്യുക

12 Feb 2013

www.keralapareekshabhavan.in


HALL TICKET വന്നതു കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
school code & password type ചെയ്ത് login ചെയ്യുക.
Examination tab ല്‍ നിന്ന് sslc ക്ലിക്ക് ചെയ്യുക.
* "Hall ticket" tab ല്‍ നിന്ന് hall ticket down load ചെയ്യാം.
* "Report" tab ല്‍ നിന്ന് A list , down load ചെയ്യാം.
* "Upload mark" tab ല്‍ "ce mark" ല്‍ ക്ലിക്ക് ചെയ്ത് ce mark 16-)o തീയതി മുതല്‍ 28 വരെ enter  ചെയ്യാം.ഈ ദിവസ്ങളില്‍ CE enter ചെയ്യുന്നവര്‍ ശ്രദ്ധിക്കുക,നീങ്ങളുടെ പരിശ്രമം പാഴാവാന്‍ സാധ്യതയുണ്ട്.കാരണം 15-)ം തീയതി site reset  ചെയ്യും.16 നു വീണ്ടും തുടക്കം മുതല്‍ ചെയ്യേണ്ടി വരും.
* ഫോട്ടോ Edit ചെയ്യേണ്ടവര്‍ക്ക് "EDIT PHOTO" എന്ന tab ല്‍ 25-)o തീയതി വരെ സാധ്യമാണ്.പുതിയ ഫോട്ടോ upload ചെയ്യാവുന്നതാണ്.
* "Upload mark" tab ല്‍ "grace mark" ല്‍ ക്ലിക്ക് ചെയ്ത് ഫെ.25 മുതല്‍ മാര്‍ച്ച് 10 വരെ grace mark, upload ചെയ്യാം.
*I T പരീക്ഷ തീര്‍ന്നു കഴിയുഞ്ഞ് Final Export ചെയ്യുമ്പോള്‍ കിട്ടുന്ന ".csv" file ,"Upload Marks" tab ല്‍ IT Marks എന്ന link ല്‍ ക്ലിക്ക് ചെയ്ത് upload ചെയ്യണം

11 Feb 2013

അംഗീകാരമില്ലാത്ത സ്കൂളിലെ കുട്ടികള്‍

അംഗീകാരമില്ലാത്ത സ്കൂളിലെ കുട്ടികളെ അംഗീകൃത സ്കൂളില്‍ പ്രവേശിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

8 Feb 2013

HIGH SCHOOL TIME TABLE

HIGH SCHOOL: ANNUAL EXAM- TIME TABLE കണ്ടുവോ ?ഇവിടെ ക്ലിക്ക് ചെയ്യുക

Income tax

Income tax deduction : order കാണുവാന് ഇവിടെ ക്ലിക്ക് ചെയ്യൂ

SPARK DATA UPDATION

സ്പാര്‍ക്കില്‍ data ,update ചെയ്യാനുള്ള last date 28.02.2013 ആണെന്നും പിന്നീടവസരം ഉണ്ടാവില്ലെന്നുമുള്ള അറിയിപ്പ് കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്തു കാണുക.

മാതൃഭൂമിയുടെ കൈത്താങ്ങ്

മാതൃഭൂമിയുടെ കൈത്താങ്ങ്
SSLC വിദ്യാര്‍ത്ഥികള്‍ക്കുള്ള മാതൃഭൂമിയുടെ കൈത്താങ്ങ് കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

6 Feb 2013

ISM FONTS

സുഹൃത്തേ,
ഇപ്പോഴും നമുക്കു വരുന്ന പല മെയിലുകളും വായിക്കാന്‍ സാധിക്കാതെ വരുന്നില്ലേ? അയയ്ക്കുന്നവര്‍ WINDOWS -ലെ ISM FONTS ഉപയോഗിച്ചയക്കുന്നു എന്നതാണ് അതിന്റെ കാരണം .ഈ പ്രശ്നം മറികടക്കാനുള്ള മാര്‍ഗ്ഗം ISM FONTS, UBUNTU ല്‍ INSTALL ചെയ്യുക എന്നതു മാത്രമാണ്.
ഇവിടെനിന്ന് ISM FONTS, down load ചെയ്ത ശേഷം താഴെപ്പറയുന്ന വഴികളിലൂടെ കടന്നു പോകുക.
*ലഭിച്ച zip folder ല്‍ right click ചെയ്ത് extract here നല്‍കുക.
*അപ്പോള്‍ ലഭിച്ച ism_fonts എന്ന folder തുറക്കുക.
*അതിലെ എല്ലാ fonts ഉം copy ചെയ്യുക.
*Application – Accessories – Terminal എന്ന ക്രമത്തില്‍ Terminal തുറന്ന ശേഷം sudo nautilus എന്ന് type ചെയ്ത് Enter അമര്‍ത്തുക,Password ചോദിക്കും,അത് type ചെയ്ത് Enter അമര്‍ത്തുക (type ചെയ്യുമ്പോള്‍ screen ല്‍ ഒന്നും കാണില്ല).
 *File System(ഇടതുവശത്ത് ) ക്ലിക്ക് ചെയ്യുക. 
 *usr - share - fonts - truetype-ttf-malayalam-fonts എന്ന ക്രമത്തില്‍ തുറന്ന് Paste ചെയ്യുക