*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

27 Feb 2013

SSLC IT EXAM വേതനം-പത്രത്തിലുണ്ട്, പാത്രത്തിലില്ല.



RATE
ഈ വര്‍ഷത്തെ SSLC IT EXAM പൂര്‍ത്തിയാക്കിയ അദ്ധ്യാപകര്‍ വെറും കൈയോടെ കണ്ണിരുമായി മടങ്ങുന്നു. ചീഫ് സൂപ്രണ്ടുമാരുടെ സര്‍ക്കാരിനോടുള്ള ദേഷ്യം പാവപ്പെട്ട അദ്ധ്യാപകരോടാണ് തീര്‍ക്കുക. പരീക്ഷയുടെ വേതനം നല്കണമെന്ന പരീക്ഷാകമ്മീഷണറുടെ കൃത്യമായ നിര്‍ദ്ദേശമുണ്ടായിട്ടും ചീഫുമാര്‍ നല്കാന്‍ തയ്യാറാകുന്നില്ല.ഓരോ കുട്ടിക്കും ഒന്നര മണിക്കൂര്‍ വീതമെടുത്ത്, ഒമ്പതര മുതല്‍ നാലര വരെ മൂന്നും നാലും അഞ്ചും ദിവസം ക്ഷമയോടെ കഠിനാദ്ധ്വാനം ചെയ്ത് പരീക്ഷ തീര്‍ത്ത് ഫലം പാക്കറ്റിലാക്കി നല്കിക്കഴിയുമ്പോഴാണ് ചീഫുമാരുടെ ക്രുരമായ തമാശ,”പ്രതിഫലം വന്നാല്‍ തരാമത്രെ". വണ്ടിക്കൂലിയും വള്ളക്കൂലിയും മുടക്കി ചെന്ന് കര്‍ത്തവ്യനിര്‍വ്വഹണം കൃത്യമായി നടത്തിയ ഞങ്ങള്‍,പാവങ്ങള്‍ INVIGILATOR മാരുടെ രോഷവും ദു:ഖവും പരാതിയും പ്രതിഷേധവും ഈ മാധ്യമത്തിലൂടെ പങ്കുവെക്കുന്നു

1 comment:

  1. പ്രതികരിക്കൂ സുഹൃത്തേ...കരയുന്ന കുഞ്ഞിനെ പാല്‍ കിട്ടൂ

    ReplyDelete

അഭിപ്രായം പങ്കവെയ്ക്കൂ